ഫോട്ടോ എടുത്തു രസിച്ചവന്റെ പേര് മാന്യന്‍ എന്നായിരുന്നു.
അവനെ രക്ഷിച്ചവന്റെ പേര് തെണ്ടിയെന്നും.
ഫോട്ടോ എടുത്തു രസിച്ചവന്റെ പേര് മാന്യന്‍ എന്നായിരുന്നു.
അവനെ രക്ഷിച്ചവന്റെ പേര് തെണ്ടിയെന്നും.
എസി റൂമില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചവന്റെ പേര് മാന്യന്‍ എന്നായിരുന്നു.
ഇരുട്ടില്‍ പെണ്‍കുട്ടിയുടെ മാനം കാത്തവന്റെ പേര് തെണ്ടി എന്നും.
കാറില്‍വന്നു അമ്മയെ വഴിയരികില്‍ തള്ളിയവന്റെ പേര് മാന്യന്‍ എന്നായിരുന്നു.
ആ അമ്മയെ പിന്നീട് ഏറ്റെടുത്തവന്റെ പേര് തെണ്ടി എന്നും.
ആഹാരം യാചിച്ചവന്റെ വയറ്റില്‍ ചവിട്ടിയവന്റെ പേര് മാന്യന്‍ എന്നായിരുന്നു.
അവന്റെ വിശപ്പടക്കിയവന്റെ പേര് തെണ്ടി എന്നും.
ഒരുവളെ പ്രണയിച്ചു ചതിച്ചവന്റെ പേര് മാന്യന്‍ എന്നായിരുന്നു.
എല്ലാം അറിഞ്ഞും അവളെ സ്വീകരിച്ചവന്റെ പേര് തെണ്ടി എന്നും.
ജനിപ്പിച്ച കുഞ്ഞിനെ കൊന്നുതള്ളിയവളുടെ പേര് മാന്യന്‍ എന്നായിരുന്നു.
വഴിയില്‍ ഉപേക്ഷിക്കപ്പെട്ട കുഞ്ഞിനെ വളര്‍ത്തിയവളുടെ പേര് തെണ്ടി എന്നും.
അനീതി കണ്ടു കണ്ണടച്ചവന്റെ പേര് മാന്യന്‍ എന്നായിരുന്നു.
അതുകണ്ടു പ്രതികരിച്ചവന്റെ പേര് തെണ്ടി എന്നും.
ഇനി നിങ്ങള്‍ പറയു.ഇത് എഴുതിയ ഞാന്‍ മാന്യനോ !അതോ തെണ്ടിയോ !
#0805 #കഥ
2 Comments
👍
ReplyDeleteGood
ReplyDelete