ഞാന്‍ആത്മഹത്യചെയ്യുന്നു | പി.ടി.ജോണ്‍ വൈദ്യന്‍



ജീവിതം മറന്നും
വീഴ്ചകള്‍ ഓര്‍ത്തും
സ്‌നേഹമില്ലാതെ
സ്‌നേഹം വാങ്ങിയും 
കരുതലില്ലാതെ
കരുതല്‍ ചോദിച്ചും
സന്തോഷമറിയാതെ
സന്തോഷം തേടിയും
തല്ലിക്കെടുത്തിയല്ലോ
നിന്റെയാഹ്ലാദവും.
സ്‌നേഹിതനെ ഒറ്റപ്പെടുത്തി 
ഒറ്റയ്ക്കാക്കി കുറ്റപ്പെടുത്തി 
കുറ്റം മറയ്ക്കാന്‍ കൂട്ടരെ കൂട്ടി 
പാട്ടിലാക്കിയല്ലോ 
കൂട്ടത്തെയൊക്കെയും.
കൂട് വിട്ടു കൂട്മാറി
കൂടുരൊക്കിയ ചില്ലയില്‍
കുരുക്കൊരുക്കി
കുരുക്കിനറ്റത്ത് കഴുത്ത് മുറുക്കി
കൊമ്പിലിരുന്ന ഞാന്‍ 
കീഴെ നോക്കി 
കണ്ണടച്ചു മേലോട്ട് നോക്കി .
ആരെയോ തോല്പിച്ചു 
ജയിച്ചെന്ന് കരുതി 
അവസാന  ചാട്ടം 
വീറോടെ ചാടി 
ഭൂമിയില്‍ പാദം തൊടാതെ തൂങ്ങി. 
ഞാന്‍ ആത്മഹത്യ ചെയ്യുന്നു.
-----------------------------
P.T.JOHN VAIDHYAN, കവിത

Post a Comment

3 Comments