നീ വരുമോ | പ്രകാശ് പോളശ്ശേരി

ന്നലെ പെയ്ത മഴയില്‍ തണുപ്പില്‍ 
നീയരികിലില്ലെന്ന സത്യമറിഞ്ഞു ഞാന്‍
മാലേയം മാറില്‍ പകര്‍ന്നപോലുള്ള
മണമൊന്നുമില്ല, നീയരികിലില്ലല്ലോ 
                                                                                     (ഇന്നലെ) 
ഇന്നു ഞാനേകനായ് നിന്നുടെ ഓര്‍മ്മയില്‍ 
മാലാര്‍പ്പണമില്ല കാവ്യാര്‍പ്പണം മാത്രം 
മാലേയമണം മാറി വിരഹത്തിന്‍ മണം മാത്രം 
ഖിന്നനാം മനസ്സുമായ് ഞാനേകനായ് 
                                                                                    (ഇന്നലെ) 
മടുപ്പിക്കുമീപകലിന്റെയന്ത്യത്തില്‍ 
നീയില്ലാതേകനായ് വിരഹാര്‍ദ്രചിന്തയില്‍ 
ഇനി വരുമോ, നീ വരുമെന്ന ചിന്തയില്‍ 
മനസ്സിനെ പാകപ്പെടുത്തിയിരിക്കുന്നു 
                                                                                    (ഇന്നലെ) 
ഇനി വരുന്നോരു രാത്രി തന്‍ ഭംഗിയോ 
അറിയുകയില്ല ഞാന്‍ നീയരുകിലില്ലല്ലോ 
എന്നാലും നിന്നോര്‍മ്മയില്‍ പുളകിതനായി 
ഇനി വരുന്നോരുദിനത്തിനായ് കാതോര്‍ത്തും 
                                                                                     (ഇന്നലെ)
#ഗസല്‍  0806

Post a Comment

1 Comments

  1. ആശംസകൾ അഭിനന്ദനങ്ങൾ ഏട്ടാ ❤️❤️❤️❤️❤️🙏❤️🙏❤️❤️

    ReplyDelete