Advertisement

Responsive Advertisement

തെരുവിലെ കുഞ്ഞുങ്ങള്‍ | അമീന ബഷീര്‍

നി ഞാനുറങ്ങട്ടെ
നിന്‍ സ്‌നേഹമറിയട്ടെ
നിന്‍ മടിത്തട്ടിലെ
ചൂടില്‍ നിറയട്ടെ.
ആല്‍മരത്തണലിലെ -
യേകാന്ത കുളിരില്‍ നാം
നമ്മിലെ നമ്മളില്‍
കദനങ്ങളലലിയയട്ടെ!

ഒരു  പകല്‍ വേവുന്ന
നിരത്തിലെ ചൂടെന്റെ
കുഞ്ഞിളം ചുണ്ടുകള്‍
കത്തിക്കരിയിച്ചു..
ഒരു തുണിത്തൊട്ടിലില്‍
മാറോടു ചേര്‍ത്തെന്റെ
മുട്ടുകള്‍ വെമ്പുന്നു
ചില്ലറത്തുട്ടില്ലേല്‍..!

ഒടുവില്‍ വിശപ്പിന്റെ
ചില്ലകളെണ്ണുമ്പോള്‍,
നാമിരുപേരും
നിറഞ്ഞു പോയ്
നമ്മളില്‍!
എത്ര രാത്രികള്‍
ഞാന്‍ കണ്ടു..
നക്ഷത്ര രാവിന്‍
സൗകുമാര്യം..!

ഇനി ഞാനുറങ്ങട്ടെ
നിന്‍ സ്‌നേഹമറിയട്ടെ 
നിന്‍ മടിത്തട്ടിലെ
ചൂടില്‍ മയങ്ങട്ടെ..
--------------------------
© Ameena Basheer
    editorial@e-delam.in

Post a Comment

1 Comments