പുഴയുടെ ആത്മശാന്തിക്കായ് | പ്രദീപ് വവ്വാക്കാവ്

വിടെ ഒരു പുഴ ഒഴുകി
ഇന്നലെകളില്‍ ഏറെ കരുത്തായി. 
നന്മ നിറഞ്ഞ മനുഷ്യ മനസുകള്‍ക്കൊപ്പം
തെളിഞ്ഞ് 
ആത്മനിര്‍വൃതിയോടെ
ദാഹം തീര്‍ത്തും 
ദേഹം കുളിര്‍ത്തും 
പുഴയുടെ ഓരം
കാത്തും,  അവരന്ന് 
സ്‌നേഹം നല്‍കി
വിളയിച്ചതൊക്കെയും
 ഈ മണ്ണില്‍ നന്മയുടെ
വിളവുകള്‍, 
ഇന്നിന്‍ മനുഷ്യര്‍    
യന്ത്രകൈകളാല്‍ 
പിച്ചി ചീന്തിയത്
പുഴ ഉടലില്‍ നിന്നും 
ചിരിയും പാട്ടും സ്‌നേഹവും പിന്നെ 
കണ്ണും കാതും ഹൃദയവും തുരന്നെടുത്തു. 
ബാല്യം ചെറു മീനായി നീന്തിയ നാളുകള്‍ 
ഓര്‍മകളില്‍ തിരയുന്ന എന്നില്‍ നിന്നും 
ഈ മണ്ണില്‍ വീഴ്ത്തുന്നു നീര്‍തുള്ളികള്‍ 
ഏറെ വരണ്ടുണങ്ങിയ 
ഈ പുഴയുടെ ആത്മശാന്തിക്കായി....
----------------------------------------
© PRADDEEP VAVVAKKAVU

Post a Comment

4 Comments