സ്‌നേഹക്കൂട് >>> വിനോദ്.വി.ദേവ്

നീയൊരു കൂടാകുമോ ?
പച്ചിലയഴകുള്ള കിളിക്കൂട്.
ഞാനോ ആകാശത്തിന്റെ
അതിരുകളെ ചുംബിയ്ക്കുന്ന
ഇരുണ്ടതവിട്ടുനിറമുള്ള പക്ഷിയാകാം .
എങ്കില്‍ ,സ്വച്ഛശാന്തമായ
സ്വാതന്ത്ര്യത്തിന്റെ നീലിമ
വിട്ടെറിഞ്ഞു,
നിന്റെ ശരീരാത്മാവുകളാല്‍
ഇഴചേര്‍ത്തെടുത്ത
വര്‍ണ്ണക്കൂടിന്റെ 
വിശുദ്ധമായ 
തടവിനെമാത്രം നിനച്ചുകൊണ്ട്
ഞാന്‍ പറന്നുവരും...
. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . 
© vinod v dev

Post a Comment

0 Comments