മധുകണം >>> ഉണ്ണി രാജേന്ദ്രന്‍



ണ്ണിന്‍ മാറില്‍ മറയും മലരിന്റെ
നൊമ്പരമാരറിയാന്‍
മധുവുണ്ണാനെത്തുമാ
മധുപന്റെ
മനമിന്നാരറിയാന്‍.

താളത്തില്‍ തലയാട്ടി മധുതൂകി  
നിന്നൊരാ മലരിന്റെ  
മണമെങ്ങോ  മാഞ്ഞുപോയി  
തെന്നലിന്നീണവും   മറന്നുപോയി.

ഇനിവരും ജന്മത്തിലവളൊരു    
പൂവായി  പൂത്തിടുമോ
പുഞ്ചിരി കൊഞ്ചലില്‍ വീണ്ടുമാപുലരികള്‍ 
വിടര്‍ന്നിടുമോ .

എങ്കിലവള്‍തന്‍  കനവുകള്‍ പുഷ്പങ്ങളാകും  
മധുപന്‍ മറന്നാടും....  
ഈണങ്ങളിതളില്‍  താളമിടും 
കാറ്റിന്‍കരങ്ങളതേറ്റു  പാടും ...
..............................................................................................
© unni rajendran

Post a Comment

0 Comments