വരാന്ത >>> ഈശ്വരന്‍.കെ.എം

ളൊഴിഞ്ഞ
ചില വരാന്തകള്‍...

കണ്ണീരുപ്പില്‍ കുതിര്‍ന്ന
ചാണകതറകളില്‍
കാല്‍മുട്ടിന്‍ തോലടര്‍ന്ന
ചോരപ്പാടുകള്‍ ......

പലവട്ടം വീണ് 
നടത്തമാര്‍ന്ന
വിജയോന്മത്തരുടെ
കാലടിപ്പാടുകള്‍
ഇടവേളകളില്‍
തെളിമയാര്‍ന്ന്
വരുന്നത് കാണാം....

ചില വരാന്തകള്‍...
മണി മുഴക്കങ്ങള്‍
ആജ്ഞാ ശബ്ദങ്ങള്‍
ചൂരല്‍പ്രഹരങ്ങള്‍
പല വഴികളില്‍
ചിതറിത്തെറിച്ച്
പല മുറികളിലേക്ക്
അഭയാര്‍ത്ഥികളായ്
വരാന്തകളില്‍ നിന്ന്
കൂട്ട പലായനം.....

മറ്റൊരു വരാന്ത...
തുറന്നിട്ട ജനാലകളില്‍
പ്രണയവല്ലികള്‍
പടര്‍ന്നിരിക്കുന്നു
അവകാശത്തിന്റെ
മുഷ്ടി ചുരുട്ടലും
മുദ്രാ വാക്യങ്ങളും
വാടാതെ...
കരിയാതെ....
പ്രണയവും
കലാപവും
ഒന്നായി പൂത്ത്
ചുവന്നിരിക്കുന്നു
ഇടയിലെവിടെയോ
വീണ പൂവിന്‍
ദലങ്ങള്‍ തന്‍
മൗന നൊമ്പരപ്പാടുകള്‍ ....

ഇനിയൊരു വരാന്ത
ആര്‍ത്തനാദങ്ങള്‍
വിലാപങ്ങള്‍
വെളുപ്പും ചുവപ്പുമായ്
പുതു ശീലകള്‍
പുഷ്പചക്രങ്ങള്‍
അശ്രുബാഷ്പങ്ങള്‍....

എവിടെയൊക്കെയോ
ആളൊഴിയുന്നു
വരാന്തകളില്‍....!
. . . . . . . . . . . . . . . . . . . .  . . . . . . . . . . .
© eswaran.k.m.

Post a Comment

2 Comments