മാര്‍ച്ച് 8 വനിതാ ദിനം
1857 മാര്‍ച്ച് 8ന് ന്യൂയോര്‍ക്കില്‍ വനിതകള്‍ നടത്തിയ അവകാശങ്ങള്‍ക്ക് വേണ്ടിയുളള പ്രക്ഷോഭത്തിന്റെ ചുവട് പിടിച്ചാണ് മാര്‍ച്ച് 8 ലോക വനിതാ ദിനമായി ആചരിക്കാന്‍ തുടങ്ങിയത്. കുറഞ്ഞ വേതനത്തിനെതിരെയും ദീര്‍ഘമായ തൊഴില്‍ സമയത്തിനെതിരെയും സ്ത്രീകള്‍ നടത്തിയ ആദ്യ ചെറുത്ത് നില്‍പ്പായിരുന്നു ഇത് എന്ന് വേണമെങ്കില്‍ പറയാം.
സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ-സാമ്പത്തിക മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച, ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ ഒട്ടേറെ സ്ത്രീകളുണ്ട് നമുക്ക് ചുറ്റും.
തങ്ങളുടെ കര്‍മ്മ മണ്ഡലങ്ങളിലെ പ്രകടനം കൊണ്ട് സമൂഹത്തെ സ്വാധീനിച്ച ചില സ്ത്രീകളുടെ വാക്കുകളിലേക്ക്.
'നേതാക്കള്‍ക്കായി കാത്തിരിക്കരുത്. തനിയെ ചെയ്യുക. ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക്. ചെറിയകാര്യങ്ങളില്‍ പോലും വിശ്വസിക്കുക. കാരണം അതാണ് നിങ്ങളുടെ ശക്തിയുടെ ഉറവിടം' ➤➤ മദര്‍ തെരേസ
'രാജ്യ സേവനത്തിനായി മരിക്കേണ്ടി വന്നാലും ഞാന്‍ അതില്‍ അഭിമാനിക്കും. എന്റെ ഓരോ തുള്ളി രക്തവും ഈ രാജ്യത്തിന്റെ വളര്‍ച്ചയ്ക്കും അതിനെ ശക്തിപ്പെടുത്തുന്നതിനും വേണ്ടിയാണ് ഞാന്‍ സംഭാവന ചെയ്യുന്നത്.'' ➤➤ ഇന്ദിരാഗാന്ധി
'നിശ്ശബ്ദരാക്കപ്പെടുമ്പോള്‍ മാത്രമാണ് ശബ്ദങ്ങളുടെ പ്രാധാന്യം നമ്മള് തിരിച്ചറിയുന്നത്,' ➤➤ മലാല യൂസഫ് സായി
'ഞാന്‍ എന്റെ സ്വന്തമായി ഒന്നുണ്ടാക്കും. അത് നടന്നാല്‍ നടന്നു, അല്ലെങ്കില്‍ ഞാന്‍ മറ്റൊന്നുണ്ടാക്കും. എനിക്ക് എന്തെങ്കിലും ആകാമെന്നോ ചെയ്യാമെന്നു കരുതുന്ന കാര്യങ്ങളില്‍ യാതൊരു പരിമിതികളും ഇല്ല,' ➤➤ ഒപെറ വിന്‍ഫ്രെ
'വിജയം എന്നത് നിങ്ങളുണ്ടാക്കുന്ന പണം അല്ല. അത് മറ്റുള്ളവരുടെ ജീവിതത്തില്‍ നിങ്ങള്‍ സൃഷ്ടിക്കുന്ന മാറ്റമാണ്': ➤➤ മിഷേല്‍ ഒബാമ
'സന്തോഷത്തിന്റെ ഒരു വാതില്‍ അടയുമ്പോള്‍, മറ്റൊന്നു തുറക്കുന്നു. എന്നാല്‍ ഇടയ്ക്കിടെ നാം അടഞ്ഞവാതിലിലേക്ക് തന്നെ നോക്കിയിരിക്കുകയാണെങ്കില്‍ നമുക്കായി തുറന്നു കിടക്കുന്ന വാതിലുകള്‍ നാം കാണാതെ പോകും,' ➤➤ ഹെലന് കെല്ലര്‍
'ഞാന്‍ ആരാണെന്ന് മറ്റുള്ളവര്‍ തീരുമാനിക്കേണ്ട, അത് ഞാന്‍ തന്നെ തീരുമാനിക്കും,' ➤➤ എമാ വാട്സണ്
സ്ത്രീത്വത്തെ ആഘോഷിക്കാന്‍ ഒരു ദിനം, അതാണ് അന്താരാഷ്ട്ര വനിതാ ദിനം. അങ്ങനെ ഒരു ദിനത്തിലേക്ക് സ്ത്രീയെ ഒതുക്കാതെ എല്ലാ ദിനങ്ങളും അവളുടേതായി മാറുന്ന ഒരു കാലത്തിലേക്കുള്ള യാത്രയിലാണ് പതുക്കെ ആണെങ്കിലും നാം.
ആ സുവര്‍ണ്ണ കാലം വിദൂരമല്ലാതെ എത്തി പിടിക്കുക സ്ത്രീയെ സ്ത്രീ ആയി തന്നെ സാമൂഹിക അംഗീകാരത്തോടെ ആദരവോടെ കാണുന്ന ഒരു സാമൂഹ്യ മാറ്റം ഉയര്‍ന്നു വരിക ആ ലക്ഷ്യം സാവധാനം ആണെങ്കിലും സാധൂകരിക്കു. ആ നല്ല നാളേക്ക് വേണ്ടി ഇന്നിന്റെ ആശംസ ആവട്ടെ ഈ ദിനത്തില്‍ നാം നല്‍കേണ്ടത്.
________________________________
➤➤ Ramya Suresh
5 Comments
അഭിനന്ദനങ്ങൾ
ReplyDeleteGOOD
ReplyDeleteso Proud e-delam team
ReplyDeleteഒരു സംശയമാണ്. ഈ ഓൺലൈൻ പ്രവർത്തനത്തിൻ്റെ പിന്നണിയിൽ ആരെന്ന് എനിക്ക് വ്യക്തമായ ധാരണയില്ല. പക്ഷെ ഒരു നല്ല ടീം വർക്ക് ഇതിന് പിന്നിലുണ്ടെന്ന് നിസ്സംശയം പറയാം. നിങ്ങൾ ആനുകാലികമായി പലതും വായനക്കാരിൽ എത്തിക്കാറുണ്ട്. രചനകൾ വളരെ നന്നായി നിങ്ങളുടെ ഭാഗത്തു നിന് പ്രചരിപ്പിക്കുന്നുമുണ്ട്. നിങ്ങടെ പരസ്യങ്ങൾ എഴുത്തുകാർക്ക് നൽകുന്ന പ്രചോദനവും വളരെ വലുതാണ്. എന്നിട്ടും നിങ്ങൾ എന്തുകൊണ്ട് 100 % പ്രൊഫഷണലാവുന്നില്ല? എൻ്റെ സംശയം മാത്രമാണിത്. നിങ്ങൾക്ക് നല്ലൊരു ഭാവിയുണ്ട്. നിങ്ങൾ അതിൽ എത്തിച്ചേരും. നിരന്തരം പ്രയത് നിക്കുക. ആശംസകൾ
ReplyDeleteNice continue
ReplyDelete