വാതിലുകളൊന്നായ്
സാക്ഷതന് കുരുക്കായ്...😨
വിജന വീഥികള്‍
കണ്ണുകള്ക്കകലെയായ്...
വാതിലിന് സാക്ഷകള്‍
അടഞ്ഞ മിഴികളായ് ...
കാണാകാഴ്ചകള്‍
വശ്യഭംഗികള്‍
മങ്ങിയ വെട്ടത്തില്‍
ഒളികണ്ണയക്കും
പിന് വാതിലില്‍
സാക്ഷ തന് കുരുക്ക്...
വീട്ടകങ്ങളില്‍
ആളൊഴിയും
വിരുന്നു മുറികളില്‍
മാറാല പടര്‍പ്പില്‍
തീന്മേശ തന്
രുചി വൈകൃതങ്ങള്‍...
ഓരോ മുറികളായ്
ചുരുങ്ങിയൊതുങ്ങി
സാക്ഷ തന്
പുതുവള്ളി പടര്‍പ്പില്‍
കിളിവാതിലടഞ്ഞ്...
ഭയത്തിന് പകര്‍ച്ച
ചുമകളായ്...
ഓരോ ശ്വാസവും
ദീര്‍ഘനിശ്വാസമായ്
പദ ശബ്ദങ്ങള്‍
അടുത്തകലവേ....
കനിവായ് നിറവായ്
പുതു മഴ തന്
പദനിസ്വനം...
സ്മൃതികള്‍ തന്
പുതുവെള്ളച്ചാലുകള്
ഓര്‍മ്മ വരമ്പുകള്‍...
ഒരു കിളിവാതില്‍...
സാക്ഷയിടാതെ
മൃദുസ്പര്ശത്തിനായ്
കാത്തിരിപ്പാണ്
വിജന വീഥികളിലേക്ക്...
സാക്ഷതന് കുരുക്കായ്...😨
വിജന വീഥികള്‍
കണ്ണുകള്ക്കകലെയായ്...
വാതിലിന് സാക്ഷകള്‍
അടഞ്ഞ മിഴികളായ് ...
കാണാകാഴ്ചകള്‍
വശ്യഭംഗികള്‍
മങ്ങിയ വെട്ടത്തില്‍
ഒളികണ്ണയക്കും
പിന് വാതിലില്‍
സാക്ഷ തന് കുരുക്ക്...
വീട്ടകങ്ങളില്‍
ആളൊഴിയും
വിരുന്നു മുറികളില്‍
മാറാല പടര്‍പ്പില്‍
തീന്മേശ തന്
രുചി വൈകൃതങ്ങള്‍...
ഓരോ മുറികളായ്
ചുരുങ്ങിയൊതുങ്ങി
സാക്ഷ തന്
പുതുവള്ളി പടര്‍പ്പില്‍
കിളിവാതിലടഞ്ഞ്...
ഭയത്തിന് പകര്‍ച്ച
ചുമകളായ്...
ഓരോ ശ്വാസവും
ദീര്‍ഘനിശ്വാസമായ്
പദ ശബ്ദങ്ങള്‍
അടുത്തകലവേ....
കനിവായ് നിറവായ്
പുതു മഴ തന്
പദനിസ്വനം...
സ്മൃതികള്‍ തന്
പുതുവെള്ളച്ചാലുകള്
ഓര്‍മ്മ വരമ്പുകള്‍...
ഒരു കിളിവാതില്‍...
സാക്ഷയിടാതെ
മൃദുസ്പര്ശത്തിനായ്
കാത്തിരിപ്പാണ്
വിജന വീഥികളിലേക്ക്...
---------------------------------------------------------
© eswaran k m

ഓർമ്മവരമ്പുകൾ.. കൊള്ളാം
ReplyDeleteഇത്തരം മികച്ച കവികളെ അവതരിപ്പിക്കുന്ന ടീം ഇ- ദളത്തിന് അഭിനന്ദനങ്ങൾ. കവി ഈശ്വരൻ സാറിനും അഭിനന്ദനങ്ങൾ. സാക്ഷയിൽ ഒരു ജീവിതം ഉണ്ട്.
ReplyDelete