ഓണ്‍ലൈന്‍ പ്രണയച്ചുഴി | അബ്ദിയ ഷഫീന

online-pranayam-abdhiya-shafeena


ഹൃദയത്തുടിപ്പ് പകുത്തു നല്‍കി ഓണ്‍ ലൈനില്‍നിന്നും അപരന്റെ സ്‌നേഹത്തിനായ് കാത്തിരിക്കുന്ന പെണ്മണികളെ നിങ്ങള്‍ അകപ്പെട്ടു പോയ ഓണ്‍ലൈന്‍  പ്രണയമെന്ന ചതിക്കുഴിയില്‍ നിങ്ങള്‍ പോലു മറിയാതെ
നിങ്ങളെ ഇല്ലാതാക്കി കൊണ്ടിരിക്കുകയാണ്.

ഓണ്‍ലൈന്‍ ബന്ധങ്ങളുടെ തുടക്കം സന്തോഷ മാണെങ്കില്‍ ഒടുക്കം എപ്പോഴും സങ്കടത്തില്‍ തന്നെയാവുംഅവസാനിക്കുന്നത്.  നാല് ചുവരുകള്‍ ക്കുള്ളില്‍ ഇരുന്നു കൊണ്ട്   മൊബൈലിലൂടെ ലോകത്ത് എവിടെയെന്നോ ആരെന്നോ അറിയാത്ത മനുഷ്യരുമായി ചങ്ങാത്തം കൂടുകയാണ് നാം ഓരോരുത്തരും. പുതിയ ബന്ധങ്ങള്‍ കണ്ടെത്തുമ്പോള്‍ അതില്‍ പതുങ്ങിയിരിക്കുന്ന ഉഗ്രവിഷമുള്ള കാമുകന്‍ എന്ന വിഷസര്‍പ്പത്തിന്റെ വായില്‍ അകപ്പെട്ട് കഴിഞ്ഞാല്‍ വിഷം തീണ്ടി വരിഞ്ഞു മുറുക്കി പ്രാണ വേദനയാല്‍ ഇഞ്ചിഞ്ചായി ഒടുങ്ങേണ്ടി വരുന്നൊരു കാഴ്ച്ചയാണ്  ഇന്ന് നാം  നിത്യേന കണ്ടുവരുന്നത്.

ഓരോ ഓണ്‍ലൈന്‍ ബന്ധങ്ങളുടെയും തുടക്കം ഒരു ഹായ് വരും പിന്നെ
ഗുഡ് മോര്‍ണിംഗ്, ഗുഡ് നൈറ്റ് മുന്ന് ദിവസം അത് തുടരും നാലാം ദിവസം കഴിഞ്ഞും  മറുപടി ഇല്ലെങ്കില്‍ ജാടയാണോ എന്ന ചോദ്യം
അതും കഴിഞ്ഞാല്‍  പിന്നെ മറുപടി തരാന്‍  ബുദ്ധിമുട്ടാണോ എങ്കില്‍ ബ്ലോക്ക് ചെയ്തോ  ഞാന്‍ വിശ്വസിക്കാന്‍ പറ്റിയ നല്ലൊരു കൂട്ട് കാരിയാണെന്ന് വിചാരിച്ചാണ് മെസ്സേജിട്ടത്  ക്ഷമിക്കണം ബുദ്ധിമുട്ടിച്ചതില്‍ ഇങ്ങനെയുള്ള സെന്റി വാചകങ്ങളില്‍  പാവം സ്ത്രീകളുടെ മനസ്സിളക്കി നാമൊക്കെ പലപ്പോഴും മറുപടി കൊടുത്ത്  ആ വലയില്‍ വീണ് പോകാറുണ്ട്.

വല വിരിച്ചിരിക്കുന്നവരുടെ അടവുകള്‍ പലവിധമാണ് പ്രവാസികളായ വിവാഹം കഴിഞ്ഞ് ഭാര്യയും മക്കളും ഉള്ള വെറും നികൃഷ്ട ജന്മമെടുത്ത കാമുകന്‍മാരാണ്  ഇതിനായി കൂടുതല്‍ പരിശ്രമിക്കുന്നത് ഭാര്യയെയും, മക്കളെയും കുറിച്ച് ആദ്യമാദ്യം  വാതോരാതെ സംസാരിക്കും അവരില്ലാതെ ജീവിതം നരകമാണെന്നും അവരെ അവന്‍ സ്‌നേഹം കൊണ്ട് മുടിപ്പുതപ്പിച്ചു വീര്‍പ്പുമുട്ടിക്കുകയാണെന്നും നമ്മെ തോന്നിപ്പിക്കും വിധം നാടകം ആടിത്തിമര്‍ക്കും പിന്നെ അടുത്ത അടവ്  എനിക്ക് ആത്മാര്‍ത്ഥമായി എല്ലാം തുറന്നുപറയുന്ന ഒരു സുഹൃത്തിനെയാണ് വേണ്ടത് എനിക്ക് ഒരുപാട് വിഷമങ്ങളുണ്ട്  അതൊക്കെ തുറന്ന് പറയാന്‍ ഒരാള് വേണം നിന്നെ ആ ഒരാളായി കരുതിക്കോട്ടെ   ഞാന്‍ അങ്ങനെ കരുതി കേട്ടോ,
നിനക്ക് എന്നോട് എല്ലാം തുറന്ന് പറയാം,  നിനക്ക് എന്നെ പൂര്‍ണ്ണമായും വിശ്വസിക്കാം ഒരിക്കലും നിന്നെ ഞാന്‍ ചതിക്കില്ല, എനിക്കും അമ്മയും പെങ്ങളും ഒക്കെ ഉള്ളതാണ്. എന്നിങ്ങനെയുള്ള വാചകങ്ങള്‍ കേട്ട്  മുന്നും പിന്നും ചിന്തിക്കാതെ അപ്പോഴേക്കും അവള്‍ മുട്ടുകുത്തി കുമ്പസാരം തുടങ്ങും  വിവാഹിതയാണെങ്കില്‍ അവള്‍ തന്റെ ഇണയുടെ കുറവുകള്‍ തിരഞ്ഞു കണ്ട്പിടിച്ച്  ഓണ്‍ലൈന്‍ സുഹൃത്തിന്റെ ഉപദേശം സ്വീകരിക്കാന്‍ തുടങ്ങും.

പതിയെ പതിയെ അവന്‍ അവളിലേക്ക് കയറിപ്പറ്റും പിന്നീടത് വല്ലാത്തൊരു ഹരമായി മാറും  സ്വന്തം കുടുംബത്തെ പോലും അവള്‍ മറന്ന് തുടങ്ങും  ചാറ്റിങ്ങിലൂടെ അവള്‍ക്ക് കിട്ടിയ സമാധാനം ലോകത്തില്‍ വച്ച് ഏറ്റവും വലുതാണെന്ന് അവള്‍ കരുതും  അങ്ങനെ  അവളിലെ സര്‍വ്വവും അവന്റെ മുന്നില്‍ തുറന്നപുസ്തകമായി മാറും  അവന്റെ നിരന്തരമുള്ള മെസ്സേജുകള്‍
കഴിച്ചോ, പോയോ,വന്നോ, ഉറങ്ങിയോ അങ്ങനെ സൊര്യം കെടുത്തും വിധം അവളുടെ ഓരോ കാര്യങ്ങളിലും അവന്‍ ഇടപെട്ട് കൊണ്ടിരിക്കും പാവം പെണ്ണ് വിചാരിക്കും ഇതുവരെ എന്റെ കൂടെയുള്ളവന്‍ ഇതൊന്നും തിരക്കിയിട്ടില്ലല്ലോ  ഏതോ നാട്ടിലാണെങ്കിലും എന്റെ കൂട്ട്കാരന്‍ എത്ര സ്‌നേഹമുള്ളവനാണ്  എന്നെ ഒരു നിമിഷം പിരിഞ്ഞിരിക്കുന്നില്ലല്ലോ അവന്‍ ഉറങ്ങാത്ത സമയം മുഴുവന്‍ അവളുടെ ഫോണില്‍ അവന്റെ ശബ്ദം മുഴങ്ങിക്കൊണ്ടേയിരിക്കും. 

പിന്നെ അവളുടെ ലോകം അവനിലേക്ക് ചേക്കേറും. പിന്നെ എല്ലാം അവന്റെ കൈപ്പടിയിലാവും അവളുടെ ജീവിതത്തിന്റെ ചരട്  അവന്റെ കൈയില്‍ ഭദ്രമായി എന്നോര്‍ത്ത് അവള്‍ ആശ്വസിക്കും. ദൈവം കഴിഞ്ഞാല്‍ പിന്നെ അവളുടെ ആരാദ്യ പുരുഷന്‍ ഓണ്‍ലൈന്‍ കാമുകനായി മാറും 

മറ്റൊരു വിഭാഗം  ടീനേജ് പ്രായക്കാരാണ് അവര്‍ പെട്ടെന്നാണ് ഈ കാമുക വലയത്തില്‍ പെട്ടു പോകുന്നത്  ആദ്യം ഉപദേശത്തിലൂടെ തുടങ്ങും ഈ ചെറു പ്രായത്തില്‍ ഇങ്ങനെ ഓണ്‍ലൈനില്‍ കളിക്കുന്നത് അത്ര നല്ലതല്ല കേട്ടോ കുട്ടിയെ ക്കുറിച്ച് മറ്റുള്ളവര്‍ മോശം പറയില്ലേ പഠിക്കേണ്ട പ്രായത്തില്‍ ഇതൊന്നും ശരിയല്ല കേട്ടോ എന്നൊക്കെയുള്ള പഞ്ച് ഡയലോഗ് ആദ്യ മാദ്യം ഇട്ടുകൊടുക്കും.  അപ്പൊ പാവം പെണ്ണ് സഹോദരനെ പോലെ എന്നെ ഉപദേശിക്കയല്ലേ എന്ന് കരുതി പുണ്യാളന്റെ വേഷം ധരിപ്പിക്കും.   പിന്നെ നല്ലവനായ ഉപദേശിയുടെ അനുസരണയുള്ള സഹോദരിയാവും പിന്നെ വിശേഷങ്ങളില്‍ തുടങ്ങി വീട്ടുകാരനായി മാറും. പിന്നെ മൊഞ്ചുള്ള ഫോട്ടോയും ബോഡിയും ഒക്കെ അവളെ വല്ലാതെ ആകര്‍ഷിക്കുംവിധം ദിവസവും ഫോട്ടോകളുടെ ഒരു നിര തന്നെയുണ്ടാവും.  പിന്നെ കൊഞ്ചലില്‍ ഉള്ള സംസാരവും സല്‍സ്വഭാവമുള്ള നല്ല  വ്യക്തിത്വം കാട്ടിയുള്ള അഭിനയവും
കാഴ്ച്ച വക്കുമ്പോള്‍ അവള്‍ അതില്‍ വീണുപോകും.

പിന്നീട് ആ സൗഹൃദം വഴിമാറി മറ്റ് പല തലങ്ങളിലൂടെ അവളറിയാതെ തന്നെ അവന്റെ അടിമയെപോലെ പലതും അവനു മുന്നില്‍ കാഴ്ച്ചവക്കും  പിന്നെ അവന്റെ തനി സ്വഭാവം മനസ്സിലാക്കി അവള്‍ പിന്മാറാന്‍ ശ്രമിച്ചാല്‍ ഭീഷണി അവള്‍ക്കുമുന്നില്‍ വില്ലനായി വരും. പിന്നെ രക്ഷപെടാന്‍ പഴുതില്ലാതെ
 മാനസിക സമ്മര്‍ദ്ദവും നിരാശയും അവളെ ആത്മഹത്യയില്‍ കൊണ്ടെത്തിക്കും.

പ്രിയപ്പെട്ടവരേ ഒന്ന് മാത്രം നിങ്ങള്‍  അറിഞ്ഞിരിക്കുക ഓണ്‍ലൈന്‍ കാമുകന്‍മാര്‍  ഒരേ സമയം പലരുടേയും കാമുകനായി വേഷംകെട്ടി ഉപദേശം കൊടുത്തും സ്‌നേഹം നടിച്ചും അവന്റെ അത്യാവശ്യം കാര്യങ്ങള്‍ ഓരോ
കാമുകി മാരില്‍ നീന്നും നേടിക്കൊണ്ടിരിക്കുകയാണ്. 

ചിരിച്ചും, തമാശ പറഞ്ഞും അറിയുന്ന പാട്ടുകള്‍ കാളരാഗത്തില്‍ പാടിത്തന്നും നിങ്ങളെ അവര്‍ സന്തോഷിപ്പിച്ച് കൈയിലെടുത്ത് നിങ്ങളില്‍ നിന്ന് കിട്ടാവുന്നതെല്ലാം കൈക്കലാക്കിക്കഴിയുമ്പോള്‍ നിങ്ങള്‍ക്ക് അവനില്ലാതെ ജീവിക്കാന്‍ കഴിയാത്ത അവസ്ഥയില്‍ എത്തും. അവനാണെങ്കിലോ
ഭാര്യയുടെയും മക്കളുടെയും ഭാവി പറഞ്ഞ് നിങ്ങളെ അവന്‍ കാലുവാരി നിലത്തടിക്കുകയുംചെയ്യും  നിങ്ങള്‍ക്ക് അവന്‍ എല്ലാമായി മാറുമ്പോഴേക്കും അവന്‍ നിങ്ങളെ ഒന്നുമല്ലാതാക്കി മാറ്റിനിര്‍ത്തും.

നിങ്ങളിലെ ഭ്രാന്തമായ അവനോടുള്ള സ്‌നേഹം അവന്‍ മുതലാക്കിക്കൊണ്ടേയിരിക്കും  അവനില്‍നിന്ന് നിങ്ങള്‍ പ്രതീക്ഷിക്കുന്നത് കിട്ടാതെ വരുമ്പോള്‍ നിങ്ങള്‍ ഒരു ഭ്രാന്തിയായി മാറിയേക്കാം ആ ഒരു ആഘാധം നിങ്ങളിലെ  മനസ്സും,ശരീരവും തളര്‍ത്തിക്കളയും ഒരു വിഷാധരോഗിയായി നിങ്ങളെ മാറ്റും. എന്തൊക്കെ കണ്ടാലും നീചനായ ഓണ്‍ലൈന്‍ കാമുകന്റെ മനസ്സില്‍ ലേശംപോലും കനിവുണ്ടാകില്ല അവന്‍ അടുത്ത ഇരയെ തേടി ഓണ്‍ലൈനില്‍  വലവിരിക്കുന്നുണ്ടാകും  അപ്പോഴും നീ അവന്റെ പിറകെ
നടന്ന് സ്‌നേഹത്തിനായി യാചിക്കുന്നുണ്ടാകും ചതികള്‍ മാത്രം ശീലമാക്കിയ
നിങ്ങളുടെ പ്രിയപ്പെട്ട കാമുകന്‍  അപ്പോഴേക്കും നിങ്ങള്‍ അവനെ ഒരിക്കലും തേടി കണ്ടുപിടിക്കാന്‍ പറ്റാത്ത വിധം എല്ലാ വാതിലുകളും കൊട്ടിയടച്ചിട്ടുണ്ടാവും  ചില ക്രൂരന്മാര്‍ കൊല്ലാന്‍ പോലും മടിക്കാത്തവരാണ്.

അവന്റെ ആവശ്യം കഴിഞ്ഞും നീ അവനെ നിരന്തരമായി ശല്യംചെയ്തുകൊണ്ടിരുന്നാല്‍ നിന്റെ ജീവന്‍ തന്നെ അപകടത്തിലാക്കാന്‍ അവന്‍ മടിക്കില്ല. ഇന്ന് നമ്മുടെ കൊച്ച് കേരളത്തില്‍ ഓണ്‍ലൈന്‍ ബന്ധങ്ങളിലൂടെ എത്രയെത്ര കുടുംബങ്ങളിലാണ് നാശം വിധച്ചുകൊണ്ടിരിക്കുന്നത്.

കുടുംബ ബന്ധങ്ങള്‍ വെറും നാടകമായി മാറിക്കൊണ്ടിരിക്കുന്നു
കെട്ടിയാടുന്ന വേഷങ്ങള്‍ എന്തെന്ന് പോലും ഓരോര്‍ത്തര്‍ക്കും തിരിച്ചറിയാന്‍ കഴിയുന്നില്ല. അതിര് വിട്ട ഓണ്‍ലൈന്‍ ബന്ധങ്ങളുടെ കടന്ന് കയറ്റം
ഇന്ന് ഒരുപാട് ജീവിതങ്ങളെ കണ്ണീരിലാഴ്ത്തിക്കൊണ്ടിരിക്കുകയാണ്. ജീവിതം എല്ലാവര്‍ക്കും ഒന്നേയുള്ളൂ ഉള്ളതില്‍ സംതൃപ്തിപ്പെട്ട് ആസ്വദിച്ചു ജീവിക്കാന്‍ ശ്രെമിക്കുക ഓണ്‍ലൈന്‍ അപരന്‍മാര്‍ക്ക് വേണ്ടി അത് പാഴാക്കിക്കളയരുത്.
ചിന്തിച്ച് വഴിമാറിപോകുക ചതിക്കുഴികള്‍ മുന്നില്‍ ഒരുപാടുണ്ട്. അതില്‍ ഏതെങ്കിലും ഒന്നില്‍ വീണുപോയാല്‍ കരകയറ്റം ഒരിക്കലും ഉണ്ടാവില്ല  ജീവിതകാലം മുഴുവന്‍ ഹൃദയം പിളര്‍ന്ന നീറ്റലോടെ ജീവിതം മടുത്ത് ജീവിക്കേണ്ടിവരും. 

നീ ഓര്‍ക്കുക നിന്റെ വിലപ്പെട്ട സമയവും നിന്റെ ജീവിതവും,നിന്റെ സര്‍വ്വവും നഷ്ടപ്പെട്ടതോര്‍ത്ത് കണ്ണീരില്‍ മുങ്ങി നിലകിട്ടാതെ മനസ്സും,ശരീരവും മരവിച്ച്  നിങ്ങള്‍ ജീവച്ഛമായി മാറുമ്പോള്‍ അവന്‍ ശാന്തനായി മറ്റൊരിടത്ത്
പാവം മറ്റ് പല സ്ത്രീകളെയും ഇഞ്ചിഞ്ചായി കൊല്ലാതെ കൊല്ലാന്‍ കെണി ഒരുക്കുന്നുണ്ടാവും അവന്റെ സന്തോഷം അവന്‍ കണ്ടെത്തി ക്കൊണ്ടേയിരിക്കും
അവന് അതില്‍ ലാഭം മാത്രമേ ഉണ്ടാകൂ. നിനക്ക് വന്‍ നഷ്ടവും. 

എല്ലാ ഓണ്‍ലൈന്‍ ബന്ധങ്ങളുടെയും ഒടുക്കംഇതൊക്കെ തന്നെയാണ്.

ഇത് വരെയും ചതിക്കുഴികളില്‍ പെട്ടുപോകാത്ത ഭാഗ്യവതികള്‍ ഉണ്ടെങ്കില്‍ വലയില്‍ കുടുങ്ങാതെ സൂക്ഷിച്ച്  പെരുമാറുക. പെട്ടവരാണെങ്കില്‍ പെട്ടു എന്നോര്‍ത്ത് തീരാദുഃഖം പേറി ജീവിതം തന്നെ നഷ്ടമാക്കാതെ  ആ ബന്ധത്തില്‍ നിന്ന് പിന്തിരിയാന്‍ ഇനിയും  സമയം വൈകിയിട്ടില്ല. എപ്പോഴും ജാഗ്രതയോടെ
സോഷ്യല്‍ മീഡിയകളില്‍ പെരുമാറുക. നാം തന്നെ നമ്മെ നിയന്ത്രിക്കുക.  ഓണ്‍ലൈന്‍ പ്രലോഭനങ്ങളില്‍ വഴുതി വീണ് സുന്ദരമായ നിങ്ങളുടെ ജീവിതം
നിങ്ങളായിത്തന്നെ ഇല്ലാതാക്കാതിരിക്കുക. ദൈവം തന്നിട്ടുള്ള ചെറിയ ചെറിയ സങ്കടങ്ങള്‍ അതിനെ സന്തോഷമാക്കി മാറ്റാന്‍ ഇത്തരം കപടന്മാരെ തിരഞ്ഞെടുക്കാതെ ഉള്ളതില്‍ സന്തോഷം കണ്ടെത്താന്‍ ശ്രെമിച്ച്  നല്ല ഒരു കുടുംബ ജീവിതം നയിക്കുക പെണ്ണാണെങ്കിലും ആണിന്റെ ചങ്കുറപ്പോടെ ജീവിക്കുക. ഒന്നിന് വേണ്ടിയും ആരുടെ മുന്നിലും തലകുനിക്കേണ്ടവളല്ല 
പെണ്ണ് ഏത് പ്രതിസന്തിയിലും സധൈര്യം മുന്നേറേണ്ടവളാണ്.
പെണ്ണിന്റെ മഹത്വം കാത്ത് സൂക്ഷിക്കേണ്ടത് പെണ്ണായ നീ തന്നെയാണ്.
--------------------------------------
© abidhiya shafeena

Post a Comment

2 Comments

  1. കാലത്തിനനിവാര്യം.. Very good👍🥰

    ReplyDelete
  2. cyber world ലെ network relay chat room ഉപയോഗിച്ച് 14 വയസ്സു മുതൽ 72 വയസ്സ് വരെയുള്ള pedofilisകൾ ഇരയെ വീഴ്ത്താത്താനുള്ള വലയെറിഞ്ഞ് കാത്തിരിയ്ക്കുന്നുണ്ടാവും. അയയ്ക്കുന്ന ഫോട്ടോകൾ മറ്റുള്ളവർ കാണാതിരിക്കാൻ delete ചെയ്താലും അത് വേണ്ടയിടങ്ങളിലെല്ലാം എത്തിക്കഴിഞ്ഞിരിക്കും. കെണിയിൽ പെടാതെ ജാഗരൂഗരായിരിക്കുക അതേയുളളൂ പോംവഴി

    ReplyDelete