ഇലഞ്ഞി പൂക്കുന്ന ഇടവഴികള്‍ | ഡോ. കൃഷ്ണകുമാര്‍

dr-krishnakumar-short-story


രാവിലെ പത്രം വായിച്ചു  കൊണ്ടിരുന്നപ്പോഴാണ് മുന്നില്‍ കിടന്ന നോവല്‍ അയാളുടെ ശ്രദ്ധയില്‍പെട്ടത്. പബ്‌ളിക്ക് ലൈബ്രറിയിലെ പുസ്തകമാണ് തിരികെ കൊടുക്കേണ്ട ഡേറ്റ്  കഴിഞ്ഞിട്ട് നാളേറയായി.അയാള്‍ ഉടനെ തന്നെ എഴുന്നേറ്റ് തയാറായി. പ്രഭാത ഭക്ഷണത്തിന് ശേഷം കാര്‍ സ്റ്റാര്‍ട്ട് ചെയ്ത്പു റത്തേക്കിറങ്ങി. ഹൗസിംഗ് കോളനിയിലെ ഇടുങ്ങിയ റോഡില്‍ കിടന്ന മിനിലോറിയെ കടന്നുപോകാന്‍ നന്നെ പാടുപെട്ടു.

ദേശീയപാതയിലെത്തിയപ്പോള്‍ പ്രതീക്ഷച്ചതിലധികം  തിരക്കനുഭവപ്പെട്ടു.
ഓഫീസ്  സമയമായതുകൊണ്ട് സിഗ്‌നലുകളില്‍ പതിവിലധികം കാത്തുകിടക്കേണ്ടി വന്നു.മെട്രോറെയില്‍പാതയുടെ അടിയിലുടെയൂളള റോഡിലെത്തിയപ്പോള്‍ അനാവശൃമായി റോഡു മുറിച്ചു കടക്കുന്ന വാഹനങള്‍ ഡ്രൈവിംങ്ങ് തീര്‍ത്തും  ദു:ഷ്‌കരമാക്കി.ലൈബ്രറിയിലെത്തി കാര്‍  പാര്‍ക്ക് ചെയ്തതിനു ശേഷം ചായകുടിക്കാനായി പുറത്തിറങ്ങി.

രാവിലെ 11 മണിയേ ആയിട്ടുളളു. ചായ കഴിഞ്ഞു എന്ന  മറുപടി എല്ലാ ഹോട്ടലുകളി നിന്നും കേട്ടുകൊണ്ടിരുന്നു.ഒടുവില്‍ ഒരു ഹോട്ടലില്‍കയറി ഇരുന്ന് ചായ പറഞ്ഞു .അടുത്ത ടേബിളില്‍ ഇരുന്ന തടിച്ച സ്ത്രി അനാവശൃമായി ഓരോ ഓര്‍ഡറുകള്‍  നല്‍കിക്കൊണ്ടിരുന്നു.അതു കൊണ്ട് തന്നെ  ചായ കിട്ടാന്‍ വൈകി.

ചായ കുടിച്ച ശേഷം തിരികെ ലൈബ്രറിയില്‍ എത്തി. ലൈബ്രറിക്കുളളില്‍      പതിവുലുമധികം തീരക്കൂണ്ടായിരുന്നു നിര നിര യായി ഇരിക്കുന്ന ബുക്ക് ഷെല്‍ഫുകള്‍ ക്കിടയിലുടെ അയാള്‍ നടന്നു. മറ്റു പലരൂം അയാളോടൊപ്പം ബുക്കുകള്‍ തിരയുന്നുണ്ടായിരുന്നു. ആരെയും ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല ഷെല്‍ഫുകളില്‍  അടുക്കിവച്ചിരിക്കുന്നപുസ്തകങ്ങളിലായിരുന്നു അയാളുടെ കണ്ണ്.

സാധാരണപോലെ നോവല്‍ വിഭാഗത്തിലായിരുന്നു അയാള്‍പുസ്തകം
തിരഞ്ഞു തുടങ്ങി യത്.പക്ഷേ എങ്ങ നെയോ കവിതകളുടെ വിഭാഗത്തിലെത്തപ്പെട്ടു പുസ്തകങ്ങ ളിലുടെ  അലക്ഷ്യ മായി കണ്ണോടിച്ചു
കൊണ്ട് നടന്നു.പെട്ടന്ന് ഒരുപുസ്തകത്തില്‍ കണ്ണുകള്‍ ഉടക്കി നിന്നു.
അയാള്‍ പുസ്തകം ഷെല്‍ഫില്‍ നിന്നെടുത്തു ബുദ്ധസന്യാസിയെയും പെണ്‍കുട്ടിയെയും പറ്റിയുള്ള മനോഹരമായ കവിത .
കുട്ടിക്കാലത്ത് ഒരു പാട് വേദനകള്‍ സമ്മാനിച്ചുകൊണ്ട് നഷ്ടപ്പെട്ട പുസ്തകം.

ഓര്‍മ്മകള്‍ അയാളെ ഇലഞ്ഞികള്‍ പൂത്തുനില്‍ക്കുന്ന ഇടവഴി കളിലൂടെ ബാല്യ കാലത്തേക്ക് കൂട്ടിക്കൊണ്ടു പോയി ആഹ്‌ളാദം അലതല്ലി നില്‍ക്കുന്ന തറവാട്ടിലെ ഒരു അവധിക്കാലം. മുത്തഛന്‍ സൂക്ഷിച്ച പുസതക ശേഖരത്തിനിടയില്‍ നിന്നാണ് ആ പുസ്തകം കിട്ടിയത് പേജുകള്‍ മറിക്കൂമ്പോള്‍ കണ്ട കവിയുടെ  പേര് പുസ്തകത്തോടുളള ഇഷ്ടം കൂട്ടി മലയാളം ക്‌ളാസില്‍ അദ്ധ്യാപകന്‍ ഈണത്തില്‍ ചെല്ലുന്ന വരികള്‍ ഓര്‍മ്മയിലെത്തി 'സമയമായില്ല പോലും സമയമായില്ലപോലും' വരികളുടെ ഈണവും സൗന്ദര്യ വുമാണ് കുട്ടിക്കാലത്തു തന്നെ കവിയോട് താത്പര്യം  തോന്നാന്‍ കാരണം ആദ്യ പേജു വായിക്കുമ്പോള്‍ പറമ്പിലെ പറങ്കിമാവിന്‍ കൂട്ടങ്ങ ളുടെ ഇടയില്‍നിന്നുളള
പതിവ് ആരവം ഉയര്‍ന്ന. എഴുന്നേറ്റ് പറമ്പിലേക്കോടി. പറങ്കിമാവിന്‍ ചുവട്ടിലെ ബഹളങ്ങ ളില്‍ നിന്നും തിരികെ എത്തി വീണ്ടും പുസ്തകം തൂറന്നപ്പോഴേക്ക്\ അയലത്തെ കുട്ടുകാരല്ലാം എത്തി കൈയ്യിലിരുന്ന പുസ്തകം അവരുടെ ശ്രദ്ധയില്‍ പെട്ടു.പിന്നിട് കൂട്ടു കാരൊടപ്പം കൂടി അമ്മ സന്ധ്യ ക്ക് വിളക്ക് കൊളുത്തിയിട്ട് വിളിച്ചപ്പോഴാണ് തിരിചെത്തിയത്

 അടുത്ത ദിവസം രാവിലെ  പതിവു ട്യൂഷന്‍ ക്‌ളാസിനായി ബാബു സാര്‍ എത്തി. ക്‌ളാസ് കഴിഞ്ഞു ബാങ്കില്‍ പോകാന്‍ തയാറായി വന്ന അച്ഛനോട് ബാബുസാര്‍
മേശപ്പുറത്തു കിടന്ന പുസ്തകം ചൂണ്ടി ചോദിച്ചു
'ചേട്ടാ ഈ പുസ്തകം ഞാന്‍ കൊണ്ടു പോകുന്നു.വായിച്ചിട്ട് തിരികെ കൊണ്ടു വരാം'
'അതിനെന്താ കൊണ്ടു പോയ്‌ക്കോളൂ'
അച്ഛന്‍ അനുവാദം നല്‍കി ബാബൂസാര്‍ പുസ്തകവുമായി പോകുന്നത് വിഷമ ത്തോടു കൂടി നോക്കിനിന്നു അടുത്ത രണ്ട്ദിവസം ബാബു സാര്‍ വന്നില്ല
പിന്നീടാണ് അറിഞ്ഞത് ബാബുസാറിന് അടുത്ത ടൗണില്‍ ജോലികിട്ടി എന്ന്
പുതിയ ട്യൂഷന്‍ മാസ്റ്ററായി ജയചന്ദ്രന്‍  സാര്‍ എത്തി.പുസ്തക ത്തിന്റെ  കാര്യം സാറിനോടു പറഞ്ഞു . 'ഞാന്‍ തിരികെവാങ്ങി ത്തരാം'എന്ന ഉറപ്പ് കിട്ടി.  പിന്നെയും ആ ഉറപ്പ് കിട്ടിക്കൊണ്ടിരുന്നു പക്ഷേ പുസ്തകം മാത്രം തിരികെ കിട്ടിയില്ല. 
ഒടുവില്‍ മദ്യ വേനലവധിയിലെ അവസാന ഞായറാഴ്ച എത്തി.ഉറപ്പു തന്നിരുന്ന പോലെ  വൈകിട്ട് അച്ഛന്‍ അടുത്തുളള തീയറ്ററില്‍ സിനിമയ്ക് കൊണ്ടുപോയി. ഇലഞ്ഞി പൂക്കള്‍ ചിതറി കിടക്കുന്ന ഇടവഴിയിലൂടെ നടന്നപ്പോള്‍ നഷ്ടപ്പെട്ട  പുസ്തകത്തെ പറ്റിയുളള വേദനയിയിരുന്നു മനസ് നിറയെ കാലം  കടന്നു  പോയ്‌ക്കൊണ്ടിരുന്നു കോളേജ് പഠന കാലത്തും നഗരത്തിലെ ഹോസ്റ്റലില്‍ നിന്ന് വരു മ്പോഴുമൊക്കെ എത്രയോ തവണ  ഇലഞ്ഞികള്‍ അതിരിടുന്ന നില്‍ക്കുന്ന ഇടവഴിയിലൂടെ തറവാട്ട് മുറ്റത്തേക്ക് പോയിരിക്കുന്നു.

അപ്പോഴെല്ലാം  തിരിച്ചു കിട്ടാത്ത പുസ്തകത്തിന്റെ ദു:ഖം മനസില്‍ നിറയാറുണ്ട് പിന്നിട് എത്രയോ പുസ്തകങള്‍ നഷ്ടപ്പെട്ടിരിക്കുന്നു

മലയാള സാഹിതൃത്തില്‍ അത്ഭുതങ്ങള്‍  വിരിയിച്ച ഇതിഹാസ നോവല്‍ നഷ്ടപ്പെട്ടത് മൂന്ന് തവണ.
'മരുന്നിന്റ്റെയൂം മരണത്തിന്റ്റെയും ഗന്ധം' തങ്ങി നില്‍ക്കുന്ന നോവല്‍ നഷ്ടപ്പെട്ടത് രണ്ടൂതവണ മെഡിക്കല്‍ കോളേജിലെ  ആദ്യ ദിനങ്ങളില്‍  ഒരു വൈകു ന്നേരം മുറിയിലേക്ക് കയറി വന്ന സുഹൃത്ത് മേശപ്പുറത്ത് കിടന്ന നോവല്‍ നോക്കി പറഞ്ഞു  'എടേ ഈ നോവല്‍ ഞാന്‍കൊണ്ടുപോകുന്നു.വായിച്ചിട്ട് തിരികെ കൊണ്ടുവരാം.

'മെഡിക്കോ'കളുടെകഥ പറയുന്ന  മെഡിക്കല്‍ കോളിലെ പഠനവും പ്രണയവുമൊക്കെ നിറയുന്ന ഇഷ്ട നോവല്‍ ആഴ്ചപതിപ്പില്‍ ഖണ്ഡശയായി  പ്രസീദ്ധീകരിച്ചപ്പോള്‍ വായച്ചിരു ന്നതുകൊണ്ട് എതിരൊന്നും പറഞ്ഞില്ല. കാണുമ്പോഴൊക്കെ സഹൃത്തിനോട് പുസ്തകം തിരികെ ചോദിച്ചു തിരിച്ചു തരാം എന്ന മറൂപടി മാത്രം തിരികെ കിട്ടി  പിന്നീട് നഷ്ടപ്പെടല്‍ മെഡിക്കല്‍ ബുക്‌സിലേക്കും മറ്റു വിലപിടി പ്പുളള വസ്തുക്കളിലേക്കും വ്യാപിച്ചു
അത് ഇപ്പോഴും  തുടരുന്നു എല്ലാം ആരോ കരുതി കൂട്ടി ചെയ്യുന്നതു പോലെ.

ഓര്‍മ്മകള്‍ക്ക് അവധി നല്‍കി കൊണ്ട് അയാള്‍ വെറുതെ പോക്കറ്റിലൂടെ വിരലോടിച്ചു. അപ്പോഴാണാ താക്കോല്‍കൂട്ടം  ഇല്ല  എന്ന സതൃം . ഉടനെ തന്നെ തിരിച്ച് ആദ്യത്തെ  നിരയിലെത്തി .ഷെല്‍ഫു കളിലൊന്നില്‍ പുസ്തകത്തോടൊപ്പം ഭദ്രമായിരിക്കുന്ന താക്കോല്‍ സമയം കളയാതെ കൗണ്ടറിലെത്തി. പുസ്തകത്തിന്റെ പിഴ ഒടുക്കി പുതിയ പുസ്ത ക വുമായി പുറത്ത് കടന്നു കാര്‍ സറ്റാര്‍ട്ട് ചെയ്ത് റോഡിലിറങ്ങി നട്ടുച്ചനേരത്തു ദേശിയപാതയിലൂടെ  അയാള്‍ ശ്രദ്ധയോട്  ഡ്രൈവ് ചെയ്തു പാതയോരത്ത് കണ്ട ഹോട്ടലിനു മുന്‍പില്‍ കാര്‍ നിര്‍ത്തി . ഉച്ചഭക്ഷണം.കഴിച്ചു പിന്നെ അടുത്തുളള ചെടികളുടെ നഴ്‌സറിയിലേക്ക് നടന്നു. കുട്ടിക്കാലത്തെയുളള മറ്റൊരു ദൗര്‍ബല്യ മാണ് ചെടികള്‍ പരിചയക്കാരനായ അന്‍വറാണ്ന ഴ്‌സറിയുടെ ഉടമ നിരത്തി വച്ചിരിക്കുന്ന വിവിധതരം ചെടികള്‍ ചെടികളെ ക്കുറിച്ച് അന്‍വറിനോട് ചോദിച്ചു.  അന്‍വറിന്റ്റെ അഭിപ്രായത്തില്‍ എല്ലാം നല്ല 
'ഹൈബ്രിട്ട് വെറൈറ്റികള്‍' ഇഷ്ടപ്പെട്ട ചെടികള്‍ വാങ്ങി കാറില്‍ വച്ചു തിരികെ പോയപ്പോള്‍ മൊബൈലില്‍ നിന്നുളള ഗാനം കേട്ടിരുന്നതുകൊണ്ട് വീട്ടിലെത്തിയത് അറിഞ്ഞില്ല.

കാര്‍ കയറ്റി പോര്‍ച്ചില്‍ നിര്‍ത്തി വാതില്‍ തുറന്ന് മുറിയില്‍ കയറി.
പിന്നീട്  ചെടികള്‍ ചട്ടിയിലേക്ക് മാറ്റുന്നത് ആലോചിച്ചു കൊണ്ട് കട്ടിലില്‍ കിടന്നു. കുറച്ചു നേരം കഴിഞ്ഞ് ജനല്‍ പാളിയിലൂടെ  കടന്നു വന്ന കുളിര്‍ കാറ്റ് അയാളെ ഇലഞ്ഞികള്‍ പുത്ത് നില്‍ക്കുന്ന ഇടവഴികളിലേക്ക് തന്നെ തിരികെ കൊണ്ടുപോയി.

-----------------------------------------

© dr.krishnakumar

Post a Comment

4 Comments

  1. തുടക്കവും വളർച്ചയും കൊള്ളാം പക്ഷേ അവസാനം 2

    ReplyDelete
  2. അവസാനം കടന്നവന്നകാറ്റ് പഴയ കാലത്തേക്ക് തിരികെകോണ്ടുപോയി എന്ന് പോസിറ്പോറീവായിസിറ്റിവായി ചിന്തിക്കുക

    ReplyDelete
  3. അവസാനം കടന്നുവന്നകാറ്റ് പഴയകാലത്തേക്ക്തിരികെ കോണ്ടുപോയി എന്ന് പോസിറ്റീവായി ചിന്തിക്കുക.

    ReplyDelete
  4. ഇലഞ്ഞികൾ പൂക്കുന്ന ഇടവഴികൾ, നന്നായിട്ടുണ്ട്

    ReplyDelete