കാലം കേട്ടോരു കടലിരമ്പത്തില്‍ കര്‍മ്മഫലത്തിന്റെ
കവിത യാണവന്‍...
കാലത്തിനു മേലെവരച്ചൊരു കറുത്തചിത്രത്തിലെ കടപുഴുകി വീണൊരു മാമരമാണവന്‍..
കതിരോന്റെ ചൂടില്‍ കുന്തി പെണ്ണില്‍വിരിഞ്ഞൊരു
കറുത്തപൂവ്...
കുരുവിന്റെ ശാഖിയില്‍ കനലമ്പെയ്‌തൊരു-
കുലമറിയാത്തൊരു ജന്മം ...
കനലെരിയുന്ന ചിന്തയില്‍
കഴുകന്‍ കിനാക്കളില്‍
കാലഗണിതത്തിലെ
കറുത്തവാക്കാണ് കര്‍ണ്ണന്‍ ...
കടലാഴം ചതിയില്‍ കാലിടറി വീണൊരു കറുത്തവന്റെ പാട്ടാണ്
കര്‍ണ്ണശോകം...
കത്തുന്നപകലിന്റെ കാണാത്ത കോണില്‍മറഞ്ഞിട്ടു
കള്ളകണ്ണീരു പൊഴിച്ചൊരച്ഛന്‍
കുലമഹിമ ചൊല്ലി കപടമാം
കണ്ണീരില്‍ കഥപറഞ്ഞൊരു കരളലയിക്കും അമ്മയെയും
കണ്ടു നടന്നവന്‍ കര്‍ണ്ണന്‍..
കാതങ്ങള്‍ ഏറേ നടന്നു പോയെങ്കിലും
കനല്‍ക്കാടുകള്‍ ഏറെ താണ്ടിയെങ്കിലും...
കാലനഭസ്സില്‍ കരിന്തിരി കത്തുന്ന ചോദ്യമായി കര്‍ണ്ണനെന്നെന്നുമേ ...
കര്‍ണ്ണന്മാര്‍ നിരവധി കാലപടത്തില്‍ ജനിച്ചു മരിക്കുന്നു...
കാലമാം തേരിന്റ
കറ പുരളും
കറുത്ത ചക്രത്തിന്റെ കീലം തകര്‍ന്നങ്ങനെ...
കണ്ണന്റെ ഗീതകള്‍ കേള്‍ക്കുന്നു
നീളേ നീളേ
കര്‍മ്മകാണ്ഡത്തിന്റെ കടവില്‍ കാത്തിരിക്കുന്നു
കഥയില്ലാ ജന്മങ്ങളായി കര്‍ണ്ണമാര്‍ വേറേയും ...
------------------------------------------
© ramakrishna sheshadri
3 Comments
ഇഷ്ടം 🥰👍
ReplyDeleteWow beautiful.congrats
ReplyDeleteമനോഹരം
ReplyDelete