ആ നിമിഷങ്ങളിന് നിര്‍വൃതിയുടെ
മേഘശകലങ്ങളാലാ-വൃതമാണ് മനസ്സ്!
'അനുഭൂതിയുടെ നീലനിറംപൂണ്ട
ആകാശംപോലെ;
വാക്കുകളുടെ അടിയൊഴുക്കിനാല്‍ സമൃദ്ധമാണിന്ന് തൂലിക'
'എത്രയെഴുതിയാലും തീരാത്ത കവിതപോലെ പ്രണയാതുരമാണത്'
നമ്മളില്‍ ഉണര്ന്നുറങ്ങിയയു-ന്മാദങ്ങളുണ്ടതില്....
ഏദന്‍തോട്ടത്തിലെ ആത്മാവിനോളം
ആഴമുള്ള പ്രണയകഥയുണ്ട്;
കരുതല്ക്കണ്ണുകളുടെ കടലിരമ്പലുകളുണ്ട്;
സങ്കടത്തുരുത്തിലൊന്നിച്ചുനനഞ്ഞ ചാറ്റല്‍മഴയുണ്ട്;
ചേര്ത്തുനിര്ത്തലി-
ന്നിമ്പമാര്ന്ന സംഗീതവും
അരുമക്കിനാക്കളുടെ അടങ്ങാത്തഅഭിനിവേശവുമുണ്ടു്!
നിലയ്ക്കാത്തചടുലതാളം;
പ്രണയദാഹത്തിന്റെ
വന്യമായയലകള്;
പ്രണയഭാരത്താല്‍
നിശബ്ദമായ തേങ്ങലുകള്‍;
അങ്ങനെയങ്ങനെ എത്രയെഴുതിയിട്ടും തീരാത്ത കവിതപോലെ നിറഞ്ഞുനില്‍ക്കുകയാണ് 'നീ '.
-----------------------------------------------
© saig dileep
1 Comments
നല്ല കവിത
ReplyDelete