ദ്രുഗി | കഥ | വൈഗ

vyga-story-drugi


'ഗൂഗിള്‍ ടെല്‍ മീ, വാട്ട് ഈസ് കേസിയ ഫിസ്റ്റുല?'

ദ്രുഗി ഗൂഗിളിനോട് ചോദിക്കുന്നത് കേട്ടപ്പോള്‍ അവള്‍ക്കു വിളിച്ചു പറയാന്‍ തോന്നി..

'ഞാനിവിടെ ഉള്ളപ്പോള്‍ എന്തിനാ ഗൂഗിളിനോട് ചോദിക്കുന്നത്... ഞാന്‍ പറഞ്ഞു തരാം എല്ലാം... നമ്മുടെ സ്വന്തം കണിക്കൊന്നയുടെ ശാസ്ത്രനാമമാണ് കേസിയ ഫിസ്റ്റുല.. ഫേബേസി കുടുംബത്തില്‍ പെട്ട കൊന്നമരം ഗോള്‍ഡന്‍ ഷവര്‍ ട്രീ എന്നും അറിയപ്പെടുന്നു.. മീനമാസത്തിലെ കൊടും ചൂടിനെ അതിജീവിക്കാന്‍, ഇലകളിലൂടെയുള്ള ജലനഷ്ടം തടയാന്‍ രാസമാറ്റങ്ങള്‍ ഉണ്ടാകുന്ന കാരണം..പൂക്കളെ തന്നില്‍ നിറച്ച് ഇലകളെ പൊഴിച്ചു നില്‍ക്കുന്ന കൊന്നമരത്തെക്കുറിച്ച് ഇനിയും ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു തരാം... വാ.. എന്റടുത്തു വാ...!

പക്ഷെ എന്നത്തേയും പോലെ അവളുടെ ശബ്ദം പുറത്തു വന്നില്ല..

'അമ്മേ... പ്രോജെക്ടില്‍ വരയ്ക്കാന്‍ പറഞ്ഞ കേസിയ ഫിസ്റ്റുല.. കൊന്നമരമാണ്..!'

ദ്രുഗി പറഞ്ഞതിന് മറുപടിയായി അമ്മ പറഞ്ഞത് മറ്റൊന്നാണ്..

'ദ്രുഗി... നിന്റെ ക്ലാസ്സും വായനയും ഒക്കെ ഇപ്പൊ ഇന്റര്‍നെറ്റില്‍ അല്ലെ... ഞാന്‍ ഈ പുസ്തകങ്ങള്‍ ഒക്കെ ഇന്ന് തൂക്കി വില്‍ക്കാന്‍ പോവാണ് ട്ടൊ.. വെറുതെ പൊടി പിടിച്ച് കിടക്കാ.. സ്ഥലം മുടക്കി കൊണ്ട്....!'

അമ്മയുടെ വാക്കുകള്‍ വിങ്ങുന്ന അവളുടെ ഹൃത്തടത്തില്‍ ഒരു കനല്‍ക്കാറ്റായി വീശി.
അവളെന്ന പാവം പുസ്തകത്തിന്റെ നിശബ്ദമായ തേങ്ങല്‍ ആരും കേട്ടില്ല....!
----------------------------------
© vyga

E-Delam

ManagingEditor: AjusKallumala |ChiefEditor:RamyaVayaloram |Editors:AnithaReji&AnjanaVinayak |PublishingManager:PradeepChakkoli&Binny Sam Abraham.

4 Comments

  1. കൊള്ളാം .. നല്ല ചിന്ത .. അവളെന്നെ പുസ്തകമേ , കരയേണ്ട. കൂടെയുണ്ട്.. അഭിനന്ദനം.

    ReplyDelete
  2. സതീഷ് കേരളTuesday, September 28, 2021

    വൈക നന്നായിട്ടുണ്ട്
    ഇപ്പൊ ആർക്കും സമയമില്ല എല്ലാം ഗൂഗിൾമാമ്മനോട് ചോദിക്കുന്നത്

    ReplyDelete
  3. ബിന്ദു വേണുTuesday, September 28, 2021

    വൈകാ... കഥ അസ്സലായിട്ടുണ്ട് 🌹👌👌👌

    ReplyDelete
  4. വൈഗ ഏറെ ഇഷ്ടമായി കഥ. തുടർന്നും പ്രതീക്ഷിക്കുന്നു.

    ReplyDelete
Previous Post Next Post