പക്ഷിച്ചിറകിലേറി
മേഘപാളികളെ
വകഞ്ഞുമാറ്റി
അനന്തവിഹായ-
സ്സിലേയ്ക്കല്ല
യാത്ര,
ഓളപ്പരപ്പുകളെ കീറിമുറിച്ച്
ഉള്‍ക്കടലിലേക്കോ
ദേശാന്തരങ്ങള്‍ക്കു-
മപ്പുറത്തേക്കു പോകുന്ന
ജലവാഹിനിയി-
ലേക്കുമല്ല
യാത്ര,
ഹിമാലയസാനുക്കളിലേയ്‌ക്കോ
അയല്‍ദേശത്തേക്കോ
നഗരസൗന്ദര്യങ്ങളി-
ലേക്കോ, അല്ല
യാത്ര,
ഇരു കണ്‍കളിറുക്കിയടച്ച്
നാം കാണാറുള്ള
ദിവാസ്വപ്നങ്ങളി-
ലേയ്ക്കുമല്ല
യാത്ര,
അത് ഈ മുറ്റത്തും
തൊടിയിലും മതി
നീ കൂടെയുണ്ടെങ്കില്‍,
കയ്യില്‍ മനഃപ്പൊരുത്തം
ഏറെയുണ്ടെങ്കില്‍..
ഈ ജീവിതയാത്രയില്‍
നീ കൂടെയുള്ളപ്പോള്‍
എന്‍ ജീവിതം ഹൃദ്യം
ഞാനെത്ര ധന്യ.!
----------------------------
© സൗദാ റഷീദ്
1 Comments
Nannayittundu. Do pen more and more . All the very Best
ReplyDelete