മിടിച്ചിടുന്ന ഹൃത്തിലാ വസിച്ചിടുന്ന വീടിനാ..
കാത്തിടുന്ന അമ്മയും വീണിടുന്ന കാഴ്ച്ചയില്‍,
പിടഞ്ഞിടുന്നു നോവിനാല്‍ ഉടഞ്ഞിടുന്നു മാനസം..
കൂടെജന്മംകൊണ്ടവര്‍ പ്രാണവ്യഥയില്‍ കേഴവേ,
കനലുകളാല്‍ നീറിടുന്നതെന്റെ കുഞ്ഞു മാനസം..
മൂര്‍ച്ചയുള്ള വാളിനാല്‍ മുറിച്ചെടുത്തതെന്നുടെ,
വാനമെത്തെ പാറിടാന്‍ കൊതിച്ചു കാത്ത ചിറകിനെ
ചിറകുറയ്ക്കും മുമ്പനാഥമാക്കി മര്‍ത്യനെന്നെയും,.
നഷ്ടമാക്കി കഷ്ടമാക്കി സ്വപ്നമാക്കി വാനവും..
ദാഹനീര്‍ കുടിക്കുവാനും കെല്‍പ്പതില്ല ഒട്ടുമേ..
ഇഴഞ്ഞിഴഞ്ഞിതെത്രനാള് ബാക്കിയുണ്ട് ജീവനും..
സ്വാര്‍ത്ഥതയാല്‍ ക്രൂരതകള്‍ ചെയ്തിടുന്ന മാനവാ..
കര്‍മ്മഫലം തീര്‍ച്ചയാ മറന്നിടേണ്ട തെല്ലുമേ..
മണ്ണിതിന്റെ മക്കളാണ് നമ്മളെന്നതോര്‍ക്കണം..
മടിച്ചിടാതെ കാത്തിടേണം അമ്മയാം പ്രകൃതിയെ..
മണ്ണിതിന്റെ മക്കളാണ് നമ്മളെന്നതോര്‍ക്കണം..
മടിച്ചിടാതെ കാത്തിടേണം അമ്മയാം പ്രകൃതിയെ..
------------------------------------------
©ഷബ്‌ന അബൂബക്കര്‍
3 Comments
നന്നായിട്ടുണ്ട് ��
ReplyDeleteസ്നേഹം
DeleteThanks ടീം ഇ ദളം
ReplyDelete