പുഴയുടെ മനസ്സുനിറയെ മോഹ സ്വപ്നവലയമാണ്
പ്രണയിനിയായ പുഴ പ്രിയനെ തേടി ദൂരമേറെ താണ്ടിയെങ്കിലും
എങ്ങുമെത്താതെ ആരെയും കണ്ടെത്താനാവാതെ അടക്കാനാവാത്ത സങ്കടത്തോടെ ആ യാത്രയവസാനിപ്പിച്ച് ഒഴുകി കടലിനോടടുത്തു
കടലിനേറെ പ്രണയം തിരയോടും തീരത്തിനോടുമാണെന്ന യാഥാര്‍ത്ഥ്യമുള്‍ക്കൊള്ളാനാവാതെയവള്‍ ആ തീരത്തെത്താന്‍ വീണ്ടും മോഹിച്ചു
പ്രണയനായ പ്രിയനായ കടല്‍ വന്നവളെ പുണര്‍ന്ന് ആഴത്തിലേക്ക് ചേര്‍ക്കുമെന്നും എന്നുമെന്നും അങ്ങിനെ പുഴയും, കടലും ഒന്നായ് അലിഞ്ഞു ചേരുമെന്നും വ്യാമോഹിച്ചു
ആദിത്യതാപമേറ്റ് മേഘങ്ങള്‍ ഘനീഭവിച്ച് ആകാശം പൊഴിക്കും മഴയായി നിപതിച്ചപ്പോള്‍
പുഴ പല വഴിക്കായി ഒഴുകിയൊഴുകിയേതോ കടലിനന്തതയില്‍ അറിയാത്ത ആത്മാവില്‍ ചെന്നു പതിച്ചു
തീരാത്ത മോഹമായ് പുഴയിന്നും ചെറുവഴികളിലൂടെ കടലിനെ പ്രണയിച്ചു പുല്‍കുവാനേറെയാശിക്കുന്നു.
-------------©beena binil------------------
0 Comments