ആകാംഷ നിറഞ്ഞവള്‍ ചോദിക്കവേ
നിറയെ പുസ്തക മെനിക്കായ് നല്‍കിടാമോ
വായിക്കണം എനിക്ക് വളര്‍ന്നിടേണം!
തെല്ലൊരു കൗതുകം പൂണ്ടൊരു നേരത്ത്
അച്ഛനും ചോദ്യമായി മകളെ നോക്കി,
എന്തെ കാരണം പുസ്തകം ചോദിക്കുവാന്‍
വളര്‍ന്നിടാന്‍ നിറയെ മാമു തിന്നീടാം
അത് കേള്‍ക്കവേ ക്ഷണം ചൊല്ലിയാ മകളും
വളയാതെ വളരണം വിളഞ്ഞവളാവണം
അത്ഭുതമുറ്റിയാ അച്ഛന്റെ മിഴികളില്‍ അന്നേരം
ചോദിച്ചവര്‍ ആരു ചൊല്ലി ഈ സ്വകാര്യം
തലയാട്ടി ചിരിയോടെ ചൊല്ലി,ടീച്ചര്‍ പറഞ്ഞല്ലോ
അത് താടിയുള്ളൊരു മാഷാ പറഞ്ഞേന്ന്
കുഞ്ഞുണ്ണി മാഷ്
ഓടിവന്നവള്‍ അച്ഛനരികെ കിതച്ചുനിന്നു
ആകാംഷ നിറഞ്ഞവള്‍ ചോദിക്കവേ
നിറയെ പുസ്തക മെനിക്കായ് നല്‍കിടാമോ
വായിക്കണം എനിക്ക് വളര്‍ന്നിടേണം
തെല്ലൊരു കൗതുകം പൂണ്ടൊരു നേരത്ത്
അച്ഛനും ചോദ്യമായി മകളെ നോക്കി,
എന്തെ കാരണം പുസ്തകം ചോദിക്കുവാന്‍
വളര്‍ന്നിടാന്‍ നിറയെ മാമു തിന്നീടാം
അത് കേള്‍ക്കവേ ക്ഷണം ചൊല്ലിയാ മകളും
വളയാതെ വളരണം വിളഞ്ഞവളാവണം
അത്ഭുതമുറ്റിയാ അച്ഛന്റെ മിഴികളില്‍ അന്നേരം
ചോദിച്ചവര്‍ ആരു ചൊല്ലി ഈ സ്വകാര്യം
തലയാട്ടി ചിരിയോടെ ചൊല്ലി,ടീച്ചര്‍ പറഞ്ഞല്ലോ
അത് താടിയുള്ളൊരു മാഷാ പറഞ്ഞേന്ന്
കുഞ്ഞുണ്ണി മാഷെന്നാ എല്ലാരും വിളിയെന്നും
കുഞ്ഞുങ്ങളാണവരുടെ ലോകമെന്നും!
---------©shabna aboobekker------------
0 Comments