ഉള്ള് നിറയേ നോവാണ്
എന്നാലുമേ ചിരിച്ചോണ്ടിരിക്കും
കനവുകളൊക്കേയും വേവാണ്
എങ്കിലും, കണ്ടു കൊണ്ടേയിരിക്കും കനവ്
പ്രണയം മരണമത്രേ
ആണേലും, പ്രണയിച്ചോണ്ടിരിക്കും..
മരണത്തിന്റെ കഷ്ണമല്ലോ ഉറക്കം
എന്നിട്ടും, ഉറങ്ങാതിരിക്കുവതെങ്ങനെ....
ഉറക്കം കഴിഞ്ഞുണര്‍വിലേയ്ക്ക്
മരണത്തില്‍ നിന്ന്
പ്രണയത്തിലേയ്ക്ക്.....
2
ചിന്തേരിട്ട ചിന്തകളെല്ലാം
ചന്തത്തില്‍ തൂങ്ങിക്കിടപ്പുണ്ടറകളില്‍
ചായം പൂശിയവ അയകളിലാടുന്നു പുറത്ത്
മാര്‍ക്കറ്റില്‍ ചിലവാക്കാനായി .....
ചോദ്യങ്ങള്‍ക്കുമുന്നില്‍
ഉത്തരങ്ങള്‍ മരവിച്ച് നില്‍ക്കുമ്പോഴും
ഇസ്തിരിയിട്ടുടുപ്പിച്ചു- ത്തരങ്ങളെ
ചില്ലലമാരകളില്‍ പ്രദര്‍ശിപ്പിക്കുന്നൂ
നിലനില്‍പ്പിനായി ......
--------------©chandranramanthali......................
1 Comments
കുട്ടിക്കവിതയിൽ
ReplyDeleteകൊട്ടനിറയെ നൊമ്പര०