സന്ധ്യ | സൈഗാ ദിലീപ്

saiga-dileep_ashokan_kavitha


കല്‍ച്ചിതയെരിയുന്ന സന്ധ്യാങ്കണത്തില്‍
സിന്ദൂരസന്ധ്യേ  നീ ഉണരുന്നു...

ആത്മനൊമ്പരങ്ങള്‍ക്ക് തുടികൊട്ടും
സോപാനമല്ലേ നീ.....

സങ്കടപ്പെരുമഴ നെഞ്ചിലേറ്റി
സന്ധ്യാംബരത്തില്‍ കാക്ഷായം പുതപ്പിച്ചുനീ 
യാത്രയായീടുന്നു
അരുണാര്‍ദ്രയാം സന്ധ്യേ..

പകല്‍പക്ഷിതന്‍ പിന്‍വിളി കേട്ടിടാതെ...
ആടിത്തളര്‍ന്നൊരു വേളയില്‍
രാവിന്റെ തീരെ കൂടണയാന്‍....

ആരവമെല്ലാം മൂകമാമീരാവില്‍
അലയുന്നു പ്രാണന്‍ ഏകാന്തമായി....

കാണുന്നു കരിന്തിരി വിളക്കിന്റെ
മിഴിയറ്റ വെട്ടത്തില്‍
കരിപടര്‍ന്നൊരായെന്‍ 
ഇന്നലെകള്‍....

ചാവുകിളി പാടുന്നൊരു ശോകഗാനം
ഇമ്പമായ് ഇതള്‍ കൊഴിഞ്ഞ
പൂവിനൊരു പ്രണയഗാനമായി...
നാളേയ്ക്കു കുറിക്കുവാന്‍ നിനക്കൊരു ഈണമായി...

നിശ്ചലമാം  മൗന തംബുരുവില്‍ 
മുഖം പൊത്തി ചുംബിക്കുന്നു
ജീവരാഗത്തിന്‍ അപശ്രുതിയായ്
ഞാനുമെന്‍ ഓര്‍മ്മകളും.....
-----©saiga_dileep-----

#malayalam-kavitha
#saiga_dileep
#e-delam_online

Post a Comment

11 Comments