ഭ്രൂണഹത്യ | ബിന്ദു വേണു ചോറ്റാനിക്കര



അമ്മതന്നുദരത്തില്‍ മൊട്ടിട്ട പൂങ്കുരുന്നാമെന്നെ 
മാംസകഷ്ണങ്ങളായ് 
പുറംതള്ളുന്നതെന്തിന്.??
പുറംലോകം കാണാന്‍ വെമ്പല്‍ കൊള്ളുമെന്‍ ഉള്‍തടം കാണാത്തതെന്തേ...?
ഏതോ അസുരജന്മത്തില്‍ പാപവിത്തായ ഞാന്‍ ചെയ്ത കുറ്റമെന്തെന്നെനിക്കറി ഞ്ഞീടേണം...?
ആദ്യമായ് പ്രപഞ്ചത്തെ കാണാനൊരുങ്ങുമീ പിഞ്ചുകുഞ്ഞിനെയില്ലാതാക്കും മര്‍ത്യാ
ഈ ജന്മവും വരും ജന്മവും ഈ പൈതലിന്‍ ശാപമുണ്ടെന്നോര്‍ക്കുക നീ....
-----------©BINDHU VENU CHOTTANICKARA----------

Post a Comment

4 Comments