ഇംഗ്ലീഷ്കാർ ഇന്ത്യ വിട്ടിട്ട് പോയിട്ടും ആ ഭാഷയോടുള്ള അടങ്ങാത്ത ആക്രാന്തം നമ്മുടെ നാട്ടുകാർക്ക് പലർക്കും രക്തത്തിൽ അലിഞ്ഞു പോയതാണ് . മലയാളം എഴുതാൻ പോലും അറിയാത്ത ഇംഗ്ലീഷും മറ്റും മാത്രം സംസാരിക്കുന്നതു ഒരു അലങ്കാരമായി മാറിക്കൊണ്ടിരിക്കുന്ന ഒരു നാട്ടിലെ ജനത്തിന് നല്ല നമസ്കാരം . സ്വപ്ന മാഡം പുതിയ ജോലിയിൽ കയറി എന്ന് വാർത്ത കണ്ടു . ഒരു പെണ്ണ് എങ്ങനേലും ജീവിച്ചു പൊയ്ക്കോട്ടേ എന്ന് വെയ്ക്കാതെ അവരെ കുറിച്ച് 'അപവാദം' പറയാൻ നാണം ഇല്ലേ എന്ന് ചോദിക്കുന്നവരും ധാരാളം . ഡിഗ്രിയും പി ജി യും കഴിഞ്ഞു പി എസ് സി റാങ്ക് ലിസ്റ്റിൽ കണ്ണും നട്ടു ഇരിക്കുന്ന പതിനായിരക്കണക്കിന് പെൺകുട്ടികൾ ഉണ്ടിവിടെ ..കിട്ടിയ ബി കോം ബിരുദം ( മഹാരാഷ്‌ട്രയിലെ ബിരുദം തപ്പി ചെന്നപ്പോൾ അങ്ങനെ ഒരു കോഴ്സ് ആ യൂണിവേഴ്സിറ്റിയിൽ ഇല്ല എന്നാണ് റെജിസ്ട്രർ പറഞ്ഞത് എന്നൊരു കരകമ്പി ഉണ്ടായിരുന്നു) വെറും കടലാസ്സാണ് എന്നറിഞ്ഞവർ തന്നെ വിദേശഫണ്ട് സ്വരിപ്പിക്കുന്ന ജോലി നൽകാൻ കാരണം ചിലപ്പോൾ മുൻപരിചയം മാത്രം ആവാം . നാട് ഭരിക്കുന്ന പലരുടെയും ഡിഗ്രി പണ്ടേ മനസിലാക്കി മറന്നത് കൊണ്ടാവാം ഒരു ഡിഗ്രിയിൽ എന്തിരിക്കുന്നു എന്ന് ചിന്തിച്ചിട്ടുണ്ടാവുക. കുറ്റം പറയാൻ പറ്റില്ല. യഥാ രാജ തഥാ ......
നയ പ്രഘ്യാപനം ഒപ്പിടിണം എന്ന് ഉണ്ടേൽ ഉണ്ടംപൊരിയും ചായയും മാത്രം പോരാ എന്ന് പറഞ്ഞുവത്രേ ബഹുമാന്യനായ ഗവർണ്ണർ . ശെടാ ഇതിപ്പോ ഒപ്പിടേണേൽ വടക്കേ പറമ്പിലെ രണ്ടു സെന്റ് കുളം കൂടി എന്റെ പേരിൽ എഴുതിയാലേ നടക്കു എന്ന രീതി ആയിപോയി . ഈ 35 വയസ്സ് കഴിഞ്ഞ ആർക്കുവേണേലും ഗവർണ്ണർ ആവാം എന്നും ജനം തിരഞ്ഞെടുത്തല്ല ഈ ഗവർണ്ണർ പദവി എന്നുമാണ് വായിച്ചറിഞ്ഞത് . ഒരു സംശയം ഇന്ത്യ ഒരു ജനാധിപത്യ രാജ്യം എന്നാണല്ലോ പറയപ്പെടുന്നത് അപ്പോൾ ജനം തിരെഞ്ഞെടുത്ത ഒരു സർക്കാരിന്റെ നയപ്രഖ്യാനത്തിനെ ഞങ്ങൾ നാട്ടുകാർ തെരെഞ്ഞടുക്കാത്ത തലവൻ മുടക്കം പറയുന്നത് എന്തോ എനിക്കു പിടികിട്ടുന്നില്ല ചിലപ്പോൾ തെറ്റായിരിക്കാം.എന്തായാലും പേർസണൽ സ്റ്റാഫിന്റെ കാര്യത്തിൽ ഊരിപ്പിടിച്ച വാളുമായി വന്ന തമ്പ്രാൻ രഥമായിട്ട് ഒരു 85 ലക്ഷത്തിന്റെ ബെൻസ് തന്നെ ആവശ്യപ്പെട്ടു . പിന്നെ ബെൻസ് ലിറ്ററിന് 400 കിലോമീറ്റർ ഓടികൊള്ളും എന്നത് കൊണ്ട് പെട്രോൾ അടിക്കേണ്ട ഒരു അടപ്പിൽ ഒഴിച്ച് എൻജിന്റെ അടുത്ത് തളിച്ചാൽ മതിയാകും അത്രെയും ആശ്വാസം . നാട്ടുകാരുടെ തടി ആരാന്റെ ഖജനാവ് ഊറ്റിക്കളയാം . അതിൽ ആണ് ശെരിയായ സോഷ്യലിസം മന്ത്രി എന്നോ ഗവർണർ എന്നോ ഇല്ല . ഈ ആറും അറുപതും പിടിവാശിയുടെ കാര്യത്തിൽ ഒരു പോലെയാണ് എന്നൊരു നാട്ടുമൊഴി ഉണ്ട് ഇനി അതുകൊണ്ടാവുമോ എന്തോ ?!
കലാകാരന്മാർ ആന്തരിക്കുക എന്നത് ദുഖമുള്ള കാര്യം തന്നെയാണ് പക്ഷെ സ്വന്തം കുടുംബത്തിലെയോ അല്ലെങ്കിൽ അടുത്ത് അറിയാവുന്ന ഒരാളോ വിട്ടുപിരിയുന്ന ഒരു വേദന ഒരു കലാകാരി നമ്മുക്ക് തരുന്നു എങ്കിൽ അത് കലയ്ക്കും അപ്പുറമുള്ള എന്തോ ബന്ധം ഉള്ളത് കൊണ്ടാവാം. കെ പി എസ സി ലളിത എന്നത് വെറും ഒരു നാമം മാത്രമായിരുന്നില്ല നാട്ടിൻ പുറത്തു നമ്മൾക്ക് അറിയാവുന്ന ചിലപ്പോൾ നമ്മളുടെ വീട്ടിൽ തന്നെ കാണാൻ കഴിയുന്ന ഒത്തിരി കഥാപാത്രങ്ങളെ തന്നു പോയ ഒരാൾ ആയിരുന്നു. വിയറ്റ്നാം കോളനിയിലെ "ഇപ്പൊ ദെ കണ്ട മദ്യപാനം എല്ലാം കുടിച്ചു ഞങ്ങളുടെ നേരെ വഴക്കിനു വരുന്നു " എന്ന പട്ടാളം മാധവി മുതൽ പട്ടണപ്രവേശത്തിൽ പുതിയ സ്പ്രിങ് കുട അടയ്ക്കാൻ പാട് പെടുന്ന അമ്മ വരെ എണ്ണിയാൽ ഒടുങ്ങാത്ത ഒത്തിരി വേഷങ്ങൾ എന്നൊക്കെ പറയുന്നത് ഇതാണ് എന്ന് തോന്നിപ്പോകുന്ന ഒരു കലാകാരി . ചാനലുകാർ പറഞ്ഞത് പോലെ ഒരു വിങ്ങലിൽ തിയേറ്ററിൽ ഇരിക്കുന്നവരുടെ കണ്ണ് നിറയ്ക്കാനും മുഖം കൊണ്ടുള്ള ഗോഷ്ടി കൊണ്ട് പ്രേക്ഷകരെ ചിരിപ്പിക്കാനും സാധിക്കുന്ന ഒരേ ഒരു കലാകാരി എന്ന് പറയേണ്ടി വരും .
രണ്ടാഴ്ച മുൻപ് റഷ്യയെയും ഉക്രൈനിനെയും പറ്റി ഞാൻ പറഞ്ഞപ്പോൾ 'അതിനു നമുക്കെന്താ ' എന്ന് പറഞ്ഞവർ ഉണ്ട് . ഇന്ന് ചെർണോബിലും പിടിച്ചു റഷ്യൻ പട്ടാളം കിയെവ് വളയാൻ തുടങ്ങുമ്പോൾ എണ്ണ വില കുതിക്കുകയാണ്. ഇലക്ഷൻ ആയതു കൊണ്ട് തത്കാലം വില കൂടില്ല എന്ന് വെയ്ക്കാം . ഈ ഇലക്ഷൻ ഒന്ന് കഴിഞ്ഞോട്ടെ എന്നാവും . ഇത് ചെറുത് , വരാൻ കിടക്കുന്നത് ഇതിലും വലുതാണ് എന്നാ ചിലരു പറയുന്നത് . ഭാരതം റഷ്യയുമായി സംസാരിക്കണം എന്ന് ഉക്രൈനിയന് പ്രധനമന്ത്രി പറഞ്ഞത് നല്ല കാര്യം . നരേന്ദ്ര മൊദി ആയതുകൊണ്ടാണ് വിളിച്ചത് എന്നു ചിലർ . അതെന്തോ ആവട്ടെ ഓടി വരുന്ന വെട്ടുപോത്തിനിന്റെ മുന്നിൽ 'മകനെ അരുത് ' എന്നു ബോർഡ് വെച്ച് നിൽക്കൻ ആണ് വിളിച്ചത് ഇന്ത്യയെ . ഒന്നിലും ചേരാതെ മാറി നിന്നിട്ടേ ഉള്ളു പണ്ടും ഇന്ത്യ ഇപ്പൊഴും അതെ നിലപാട് തന്നെ . നെഹ്‌റു പിച്ചി എന്നോ മാന്തി എന്നോ ഇപ്പോഴും പറയാറുള്ള ചിലരെ കണ്ടാൽ ചോദിക്കായിരുന്നു ഇത് തന്നെ അല്ലെ നെഹ്രുജിയും ചെയ്തിരുന്നത് ജി എന്ന് .
ചൊറിതണം : ഒരു ലേശം ഉളുപ്പ് ? ഇംഗ്ലീഷ് വാർത്ത വായിച്ചിട്ടു അതെടുത്തു നമ്മുടെ കുറച്ചു മസാലയും ചേർത്ത് വിദേശം എന്ന പേജിൽ കൊടുക്കുന്ന പോലെ ആണെന്ന് കരുതിക്കാണും ഈ യുദ്ധം റിപ്പോർട്ട് ചെയ്യുന്നത് . ഏന്റെ പൊന്നു മരഭൂമി അർമ്മ 3 എന്ന വീഡിയോ ഗെയിം ലൈവ് ഇട്ടിട്ട് ഏതോ ഒരു വിരുതൻ ഇതാണ് സംഭവിക്കുന്നത് എന്നു പറഞ്ഞപ്പോൾ ശെരിയാണോ എന്നെങ്കിലും നോക്കേണ്ട ? പത്ര ധർമ്മമെ നമിച്ചു .
1 Comments
🌷🌷😊
ReplyDelete