എനിക്കിഷ്ടമാണ് | ശ്രീകല സുഖാദിയ

enikishtamaanu-sreekala-sukhadiya


നിക്കിഷ്ടമാണ് രാവിന്‍ വിണ്ണില്‍ പറന്നുയര്‍ന്നീടാന്‍
പുഞ്ചിരിതൂകി നില്‍ക്കുമാ ഗഗനത്തിന്‍
നീല വിരിപ്പുകള്‍ തട്ടികുടഞ്ഞിടാന്‍!
എനിക്കിഷ്ടമാണ് വാനിലെ
നക്ഷത്രങ്ങളെ പുല്‍കിടാന്‍
അതിന്‍ ശീതളനിലാവാം കുളിര്‍മ്മയെ പുല്‍കുവാന്‍!!

എനിക്കിഷ്ടമാണ് പുഴകളെ
അതിലലിഞ്ഞു ചേര്‍ന്നീടാന്‍,ഒന്നായ് ഒഴുകീടാന്‍!
അലിഞ്ഞു ആഴിയില്‍ ചേരുവാന്‍
അതിന്നഗാധതയില്‍ പുണര്‍ന്നു കിടക്കുവാന്‍!

എനിക്കിഷ്ടമാണ് കുഞ്ഞനൊരു വിത്തായ് മാറീടാന്‍
അവനിതന്‍ മടിതട്ടാം സുക്ഷുപ്തിയില്‍ മറഞ്ഞുറങ്ങീടാന്‍
പിന്നീടതിന്‍ പച്ചകമ്പളം, വകഞ്ഞു മാറ്റീടാന്‍
കണ്‍ചിമ്മി  നോക്കി സൂര്യരശ്മികള്‍  അണിയുവാന്‍!

എനിക്കിഷ്ടമാണ് പറവയായ് തീര്‍ന്നീടാന്‍
ഇണയുമായ് കൊക്കുരുമ്മി
തരുവിന്‍ ചില്ലയിലിരിക്കുവാന്‍
മാനം മുട്ടെ ചിറക് വിരിച്ചുയരുവാന്‍
ആ അനന്ത വിഹായസ്സില്‍ പറന്നുയര്‍ന്നീടാന്‍!

എനിക്കിഷ്ടമാണ് നിന്നിലെ നിണമായ് മാറീടാന്‍
ഓരോ നിമിഷവും നിന്നില്‍ പടരുവാന്‍
ആര്‍ദ്രമാം നിന്നധരത്തിന്‍
ശോണിമയാകുവാന്‍
അതിന്‍ പിംഗള രശ്മികളി..
ലലിഞ്ഞു ചേര്‍ന്നീടാന്‍!!

എനിക്കിഷ്ടമാണ് നിന്നെ മറക്കാതിരിക്കുവാന്‍
എന്നോര്‍മതന്‍ മൂര്‍ധാവില്‍
എന്നിലെ നിന്നെ ചുംബിച്ചീടുവാന്‍
നിന്നധര നിശബ്ദതയില്‍
മന്ത്രധ്വനികളായ് തീരുവാന്‍!!
..................................
©sreekala sukhadhiya

E-Delam

ManagingEditor: AjusKallumala |ChiefEditor:RamyaVayaloram |Editors:AnithaReji&AnjanaVinayak |PublishingManager:PradeepChakkoli&Binny Sam Abraham.

6 Comments

Previous Post Next Post