അടയ്ക്കരുത്.
കണ്ടു തീരാത്ത സ്വപ്നങ്ങളിലെവിടയോ
നിലാവിന്റെ നിറമുണ്ട്.
കണ്ടു കൊണ്ടേയിരിക്കണം.
ഞാന്‍ മരിച്ചാല്‍..
എന്റെ കാലുകള്‍
കൂട്ടി കെട്ടരുത്.
ചങ്ങലപ്പാടുകളില്‍
പൊട്ടിയൊലിക്കുന്ന വ്രണമുണ്ട്.
വേദനിക്കും.
ഞാന്‍ മരിച്ചാല്‍..
എന്റെ കൈകള്കോര്ത്തു വെക്കരുത്.
ഏകാന്തത കൂടു കൂടിയ
തഴമ്പിച്ച കൈകളാണ്.
വിടര്ത്തിയിട്ടേക്കുക.
ഞാന്‍ മരിച്ചാല്‍..
അടച്ചു പൂട്ടിയൊരു
പെട്ടിയില്‍ ശ്വാസം മുട്ടിക്കരുത്.
ഏറെ കൊതിപ്പിച്ചൊരു
മഴ വരാനുണ്ട്,
നനയണം.
..........................................................................................
കഥ | കവിത | നോവല്‍ | ലേഖനം | പഠനകുറിപ്പ് | യാത്രാവിവരണം
എഴുതുവാന്‍ ആഗ്രഹമുണ്ടോ...? ഇ-ദളം ഒപ്പമുണ്ട്.
എഴുതുവാന്‍ ആഗ്രഹമുണ്ടോ...? ഇ-ദളം ഒപ്പമുണ്ട്.
രചനകള്‍ അയയ്ക്കാം : +91 859 2020 403 (വാട്ട്സ് ആപ്പ്)
4 Comments
Good 👍
ReplyDeleteനല്ല വരികൾ
ReplyDelete👍🏻
Deleteമനോഹരം ❤️❤️❤️❤️
ReplyDelete