നിന്റെ മനസ്സില്‍
ഇനിയേത് ഭേരിയാവണം ഞാന്‍
കണ്ണീര്‍ വറ്റിയ നിന്റെ
മനസ്സിന്റെ മരുഭൂമിയില്‍
ഏത് പെരുമഴയാവും
ഇനി പെയ്തിറങ്ങുക
നിന്റെ നിറമിഴികളില്‍
ചാലുക്കീറിയൊഴുകുന്ന
നിണധാരകള്‍
ആരുടെ പാദുകമാവും
ചുംബിച്ചീട്ടുണ്ടാവുക
ഒടിഞ്ഞച്ചില്ലയില്‍
കൂട്ക്കൂട്ടുന്നത്
ബുദ്ധിയല്ലെന്നറിയുക
വാക്കുകളുടെ
മുഖംമൂടിയണിഞ്ഞ്
നവനാടകമാടാതിരിക്കുക
പിന്‍തിരിഞ്ഞുനിന്ന്
അവനവനെതന്നെ
കണ്ടെത്തുക
പിന്നിട്ടദൂരം
ഒരുപാദമാണെന്നോര്‍ക്കണം.
♥ sivan thalappulath
0 Comments