Advertisement

Responsive Advertisement

വിശപ്പ് എരിഞ്ഞമരുമ്പോള്‍ • ഡോ.ഹസീനാ ബീഗം അബുദാബി

dr-haseena-beegum


ചില്ലു ഗ്ലാസിലെ നുരയും
ലഹരിയില്‍
ആടിത്തകര്‍ക്കും ജീവിത
നാടകം.
പുകയും ഇലയുടെ ഉന്മാദ
ഗന്ധത്തില്‍
കാലിടറി വീഴും മധുരമാം
യൗവ്വനം

കെട്ടുതാലി മദ്യഷാപ്പിന്‍
നാണയ തുട്ടായ് മാറ്റും
അച്ഛന്റെ തീരാത്ത നോവാണ് ലഹരി
മുത്തം നുകരുവാന്‍ കാത്ത് മടുത്ത്
തളര്‍ന്നുറങ്ങീടും കുഞ്ഞു
കനവാണ് ലഹരി .

പൊതിയായ് പുസ്തക
കെട്ടിലൊളിക്കും
ധവളിമയായൊരു  ഉന്മാദ ലഹരി
മരുന്നടിച്ച് മരവിച്ച മനസ്സില്‍
അഗ്‌നിയായ് പടരും  ഉജ്വല ലഹരി.
-------------------------------------------------------------

ഡോ.ഹസീനാ ബീഗം
അബുദാബി മോഡല്‍ സ്‌കൂള്‍ ,ഹെഡ്മിസ്ട്രസ്സ്. 
എഴുത്ത്, വായന, മോട്ടിവേഷന്‍ സ്പീക്കര്‍, ഫാഷന്‍ ഡിസൈനര്‍.


Post a Comment

0 Comments