ഗണിതശാസ്ത്രം, ലോഹതന്ത്രം, ജ്യോതിശാസ്ത്രം, ആരോഗ്യശാസ്ത്രം തുടങ്ങിയ പല ശാസ്ത്രങ്ങളുടേയും അവഗാഹമായ അറിവിന്റെ സ്രോതസ്സായ പ്രാചീന ഭാരതത്തിന്റെ ആരോഗ്യ ശാസ്ത്രത്തിലെ ആയുര്‍വേദമാണിവിടെ വിഷയം.
ആര്‍ഷ ഭാരതത്തില്‍, ആരോഗ്യ ശാസ്ത്രത്തിന്റെ ദൈവമായി കണക്കാക്കുന്ന വിഷ്ണു ഭഗവാന്റെ മനുഷ്യാവതാരമായാണ് ധന്വന്തര മൂർത്തി എന്ന് സങ്കൽപ്പിക്കുന്നത്.
'സയന്‍സ് ഓഫ് ലൈഫ്' (ജീവിതത്തിന്റെ ശാസ്ത്രം) എന്നറിയപ്പെടുന്ന ആയുര്‍വ്വേദത്തിന്റെ ഉപജ്ഞാതാവ് ധന്വന്തര മൂർത്തിയാണെന്നാണ് പുരാതന ഗ്രന്ഥങ്ങളുടെ പക്ഷം. പിന്നീട് പല മുനിമാരും മഹര്‍ഷിമാരും ചേര്‍ന്ന് ശ്ലോകങ്ങളും സംഹിതകളും എഴുതി ചേര്‍ത്തു.
പ്രകൃതി കാവ്യമായി അറിയപ്പെടുന്ന വിശുദ്ധ ഗ്രന്ഥങ്ങളായ ഋഗ്വേദം,യജുര്‍വേദം,സാമവേദം,അഥര്‍വ്വവേദംഎന്നിവയിലെ നാലാമത്തേത് ആയ അഥര്‍വ്വവേദം, ആരോഗ്യ ശാസ്ത്രവുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്നു.
51 ശാഖകളുള്ള അഥ4വ്വവേദത്തില്‍
മനുഷ്യ4ക്ക് ഉണ്ടാകാനിടയുള്ള രോഗങ്ങളും അവയുടെ കാരണങ്ങളും രോഗശാന്തികളും, ദീര്‍ഘായുസ്സ്, യൗവനം നിലനിര്‍ത്തല്‍ തുടങ്ങിയവയും മറ്റ് രോഗസാധ്യതകളും അവയുടെ ചികിത്സാ സമ്പ്രദായങ്ങളും ഔഷധങ്ങളും ഔഷധങ്ങള്‍ കൊടുക്കുമ്പോള്‍ ചൊല്ലേണ്ട മന്ത്രങ്ങളും അടക്കം വളരെ വിശദമായി പരാമ4ശിച്ചിട്ടുണ്ട്.
രോഗരക്ഷക്കും പരിഹാരങ്ങള്‍ക്കും മറ്റും വേണ്ടിയുള്ള മന്ത്രങ്ങള്‍ കൂടി അടങ്ങിയതാണ് അഥര്‍വ്വവേദം. ഇതില്‍ നിന്നാണ് ആയുര്‍വേദത്തിന്റെ ഉറവിടം.
ആയുര്‍വേദം
'ആയു4' ജീവിതത്തേയും 'വേദ' ശാസ്ത്രത്തേയും സൂചിപ്പിക്കുന്നു. ആയു4വേദത്തിന്റെ മുഖ്യധ4മ്മം ശരീരവും മനസ്സും ആത്മാവും ഒരേ താളത്തില്‍ സ്പന്ദിപ്പിക്കുക എന്നതാണ്. ആയുസ്സിന്റെ പരിപാലനത്തെ കുറിച്ച് വളരെ ലളിതമായ രീതിയില്‍ വിവരിച്ചിട്ടുള്ള ഒരു സമ്പൂര്‍ണ്ണ ജീവശാസ്ത്രമാണ് ആയുര്‍വേദം.
ശസ്ത്രക്രിയകളുടെ പിതാവ് എന്നറിയപ്പെടുന്ന സുശ്രുതന്റെ 'സുശ്രുത സംഹിതയും, ആയുര്‍വേദത്തിന്റെ പിതാവെന്ന് അറിയപ്പെടുന്ന ചരകന്റെ 'ചരകസംഹിത'യും (സംസ്‌കൃതത്തില്‍ ലഭ്യമായ ആദ്യ വൈദ്യശാസ്ത്ര ഗ്രന്ഥമായി കണക്കാക്കുന്നു), ഉത്തരേന്ത്യയില്‍ പ്രചരിച്ചപ്പോള്‍ വാഗ്ഭടന്റെ 'അഷ്ടാംഗഹൃദയ'മാണ് കേരളത്തില്‍ കൂടുതലായി പ്രചാരത്തിലായത്. ആയുര്‍വേദത്തിലെ ത്രിമൂര്‍ത്തികളായി അറിയപ്പെടുന്ന ഇവര്‍ നിരവധി ഔഷധങ്ങളുടെ പ്രയോഗങ്ങളെപ്പറ്റിയും ലഭ്യതയെകുറിച്ചും ശസ്ത്രക്രിയകളെപ്പറ്റിയും പഞ്ചകര്‍മ്മ ചികില്‍സയെ പറ്റിയും അക്കാലത്തു തന്നെ വിശദമാക്കിയിട്ടുണ്ട്. കൂടാതെ സസ്യങ്ങളില്‍ നിന്നും ജന്തുക്കളില്‍ നിന്നും ലഭിക്കുന്ന അമൂല്യ മരുന്നുകള്‍ ഏതൊക്കെയെന്നു, തങ്ങളുടെ ഗ്രന്ഥങ്ങളില്‍ വളരെ വിശാലമായി പ്രതിപാദിച്ചിട്ടുണ്ട്. ഇത് ഇന്ത്യന്‍ പരമ്പരാഗത വൈദ്യശാസ്ത്ര സമ്പ്രദായത്തെ വളരെ അധികം സുശക്തമാക്കി.
മുനിമാരെ പിന്തുടര്‍ന്ന് തന്നെ,വാഗ്ഭടാചാര്യന്റെ അഷ്ടാംഗ ഹൃദയത്തില്‍, അടിസ്ഥാന സിദ്ധാന്തങ്ങള്‍ ഒന്ന് പോലും മാറ്റാതെ, കാലത്തിനനുസൃതമാക്കി പരിവര്‍ത്തനം ചെയ്തിട്ടുണ്ട്. ത്രിദോഷ സിദ്ധാന്തങ്ങളിലൊ മറ്റ് തത്ത്വങ്ങളിലോ ഒരു മാറ്റവുമില്ലാതെ,
രോഗങ്ങളെയും മരുന്നുകളെയും ശസ്ത്രക്രിയ ഉപകരണങ്ങളെ കുറിച്ച് പോലും വാഗ്ഭടന്‍ പറഞ്ഞുവെച്ചു. കൃത്യമായ നിരീക്ഷണത്തോടെ, സുന്ദരമായും മിതത്വത്തോടെയും ഉള്ള ഈ പ്രബന്ധം ക്രമീകരണങ്ങളുടെ സവിശേഷത കൊണ്ട് ശ്രദ്ധേയമാണ്. ഇതൊക്കെ കൊണ്ട് അഷ്ടാംഗ ഹൃദയത്തെ ആയുര്‍വേദത്തിലെ ബ്രിഹത്രയങ്ങളില്‍ ഒന്നായി കണക്കാക്കുന്നു.
തികച്ചും ഭാരതീയമായ ആയുരാരോഗ്യ സംരക്ഷണ രീതിയാണ് ആയുര്‍വേദം.
ആയുര്‍വേദത്തിന്റെ അടിസ്ഥാനം, വാത-പിത്ത-കഫങ്ങളായ
ത്രിദോഷ സിദ്ധാന്തമാണ്. അവയുടെ സന്തുലിതാവസ്ഥ ഇല്ലാതാകുമ്പോഴാണ് രോഗകാരണം ഉടലെടുക്കുന്നത്. ത്രിദോഷങ്ങളില്‍ ഏതെങ്കിലും ഒന്നൊ, രണ്ടോ, അല്ലെങ്കില്‍ മൂന്നുമോ, കൂടുകയൊ കുറയുകയോ ചെയ്താല്‍ ഉണ്ടാകുന്ന അവസ്ഥയാണ് രോഗം എന്ന് ചുരുക്കം. ത്രിദോഷങ്ങളുടെ തുല്ല്യാവസ്ഥയാണ് ആരോഗ്യം എന്നാണു ആയുര്‍വേദ സിദ്ധാന്തം. അത് കൊണ്ട് രോഗ നിര്‍ണ്ണയത്തിനും ചികിത്സാക്രമത്തിനും ആധാരം ഈ ത്രിദോഷങ്ങള്‍ തന്നെയാണ്. സമഗ്രമായ ഈ ചികില്‍സാ സമ്പ്രദായം, രോഗം വന്നിട്ടു ചികില്‍സിക്കുന്നതിനേക്കാള്‍ നല്ലത്, രോഗം വരാതെ സൂക്ഷിക്കലാണ് എന്ന് ആയിരക്കണക്കിനു വര്‍ഷങ്ങള്‍ക്ക് മുന്‍പേ പ്രഖ്യാപിച്ച ശാസ്ത്രമാകുന്നു. അതുകൊണ്ടു തന്നെ, ആയുര്‍വേദത്തിന് രണ്ടു പ്രധാനശാഖകള്‍ ഉണ്ട്. അവയാണ് സ്വസ്ഥവൃത്തവും, ആതുരവൃത്തവും.
രോഗമില്ലാത്തയാളുടെ ആരോഗ്യം ഉയര്‍ന്ന നിലവാരത്തില്‍ കാത്തു സൂക്ഷിക്കുന്നതിനും, രോഗം വരാതെ കാക്കുന്നതിനും വേണ്ട എല്ലാ നിര്‍ദ്ദേശങ്ങളും അടങ്ങിയ ശാഖയെ സ്വസ്ഥവൃത്തം എന്നു വിളിക്കുന്നു. രോഗം വന്നാല്‍ ചികില്‍സിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന ശാഖയെ ആതുരവൃത്തം എന്നും വിളിക്കുന്നു.
ആയുസ്സ് എന്നാല്‍ ജനനം മുതല്‍ മരണം വരെയുള്ള ജീവിതമാണ്. ഭൂമി, ജലം, അഗ്‌നി, വായു, ആകാശം എന്നിവയാണ് പഞ്ചഭൂതങ്ങള്‍. പഞ്ചഭൂത നിര്‍മ്മിതമായ പ്രകൃതിയില്‍, പഞ്ചഭൂത നിര്‍മ്മിതമായ മനുഷ്യശരീരത്തെ, പഞ്ചഭൂതങ്ങള്‍ ഉപയോഗിച്ചു തന്നെ ചികില്‍സിക്കുക എന്നതാണ് ആയുര്‍വേദത്തിന്റെ തത്ത്വം. ഓരോ ഭൂതങ്ങളും ഓരോ വ്യവസ്ഥയെയാണ് കുറിക്കുന്നത്. ഉദാഹരണത്തിന് ആകാശം കോശവളര്‍ച്ചക്ക് ആവശ്യമായ സൗകര്യത്തെയും, ജലം പോഷണവുമായി ബന്ധപ്പെട്ടവയെയും കുറിക്കുന്നു. ഇങ്ങനെ ഓരോന്നിനും ഓരോ പ്രവൃത്തി വിശേഷമുണ്ട്.
ഭാരതത്തില്‍ വിഷചികിത്സ, ബാലചികിത്സ, മര്‍മ്മചികിത്സ, നാഡീചികിത്സ, സിദ്ധ തുടങ്ങിയ ചികിത്സാമുറകളിലൊക്കെത്തന്നെ ആയുര്‍വേദത്തിന്റെ അടിസ്ഥാന ആശയങ്ങള്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ക്രമേണ പലതും ദുരുപയോഗം ചെയ്യപ്പെട്ടു എന്നും കാണാം.
മാറ്റത്തിനു വിധേയമാകാത്ത, കാര്യകാരണത്തില്‍ അധിഷ്ടിതമായ ആയുര്‍വേദത്തിനു, കൃത്യമായ അടിത്തറയുണ്ട്. സിദ്ധാന്തങ്ങളോട് നീതി പുലര്‍ത്തുകയും
ചൂഷണത്തിന് വിധേയമാകാതിരിക്കുകയും വ്യാജന്മാര്‍ ഉടലെടുക്കാതിരിക്കുകയും ചെയ്തിരുന്നെങ്കില്‍ പടര്‍ന്നു പന്തലിക്കേണ്ട ഒന്നായിരുന്നു ആയുര്‍വ്വേദം. ഒപ്പം ആരോഗ്യമുള്ള സമൂഹത്തെ നിലനിര്‍ത്തുകയും ചെയ്‌തേനെ.
അനാരോഗ്യത്തിന്റെ കാര്യകാരണങ്ങളും ചികിത്സയും മാത്രമല്ല ഓരോ മരുന്നും ശരീരത്തില്‍ എങ്ങിനെ പ്രവര്‍ത്തിക്കുന്നു എന്നും വിശദമായി വിവക്ഷിക്കുന്നുണ്ട് ഈ ശാസ്ത്രത്തില്‍. നിത്യേന നാം ഉപയോഗിക്കുന്ന വ്യഞ്ജനങ്ങളും ഔഷധങ്ങളും കൊണ്ടുണ്ടാക്കുന്ന കഷായങ്ങള്‍, ചൂര്‍ണ്ണം, ഗുളിക മുതലായവ ശരീരത്തിലെ ഓരോ അവയവത്തെയും പ്രവര്‍ത്തനക്ഷമമാക്കുകയാണ് ചെയ്യുന്നത്. എത്ര കഴിച്ചാലും ദോഷം സംഭവിക്കുന്നുമില്ല. എന്നാല്‍ മരുന്നുകള്‍ വ്യാജമായി നിര്‍മ്മിച്ചതല്ലെന്നു ഉറപ്പിക്കാനുള്ള വകതിരിവ് നമുക്കുണ്ടാകണം. ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം നിശ്ചിത കാലയളവില്‍ മാത്രം കഴിക്കാനുള്ള മരുന്നുകളും ആയുര്‍വേദത്തില്‍ പറയുന്നുണ്ട്. ഓരോ വ്യക്തിക്കും അവരുടെ രോഗവും ശരീരഘടനയും സ്വഭാവവും അടിസ്ഥാനമാക്കിയാണ് മരുന്നും ചികിത്സയും. രോഗത്തിന്റെ പഴക്കം വരുന്നതനുസരിച്ച് ചികിത്സ നീണ്ടതും വ്യത്യസ്തവുമായിരിക്കും.
ജീവിതശൈലി രോഗങ്ങള്‍ ബാധിച്ചവരുടെ ആന്തരിക അവയവങ്ങളെ റെജുവനേറ്റ് ചെയ്യാന്‍ ഉപകരിക്കുക എന്നും ആയുര്‍വേദ മെഡിസിന്‍ തന്നെയാണ്. ആയു4വേദ ഔഷധങ്ങള്‍ രോഗശമനത്തിനു മാത്രമല്ല രോഗം തടയാനും ആരോഗ്യം അഭിവൃദ്ധിപ്പെടുത്താനുമുള്ളതാണ്. ഈ ഔഷധങ്ങള്‍ ഇന്ത്യ9 ഭവനങ്ങളിലും ഉപയോഗിക്കപ്പെടുന്നുണ്ട്. അടുക്കളയിലെ രാജ്ഞിയായ് അറിയപ്പെടുന്ന മഞ്ഞള്‍, ഇഞ്ചി, മല്ലി, ജീരകം, കരിം ജീരകം, അയമോദകം, കുരുമുളക്, ഗ്രാമ്പൂ, പട്ട, ഏലക്ക, ചുക്ക്, ഉള്ളി, കറിവേപ്പില, വെളുത്തുള്ളി തുടങ്ങിവ എല്ലാം ഔഷധ ഗുണമുള്ളവയാണ്. മുറ്റത്തെ തുളസി തുടങ്ങി അനേകം സസ്യങ്ങളും ഔഷധ സമ്പത്തുക്കളാണ്. വിദദ്ധരുടേയും മരുന്നുകളുടേയും ലഭ്യതകുറവ് പരിഹരിക്കപ്പെട്ടാല്‍ ഈ ചികിത്സകളെല്ലാം ജനകീയമാക്കാം.
ആയുര്‍വേദം വികസിക്കുന്നത്, അടിസ്ഥാന സിദ്ധാന്തങ്ങളില്‍ ഉറച്ചിരുന്ന്, പ്രായോഗിക തലത്തില്‍ മാത്രം വ്യത്യാസം വരുത്തിയാണ്. ഉദാഹരണത്തിന് ജീവിത ശൈലി മാറുന്നതിലൂടെ നമ്മെ പിടിപെടുന്ന ഏത് പുതിയ രോഗങ്ങളെയും ആയുര്‍വ്വേദം അതിന്റെ സിദ്ധാന്തത്തിലൂടെ തന്നെ മാറ്റുന്നതാണ്. ത്രിദോഷ സിദ്ധാന്തപ്രകാരം ലക്ഷണങ്ങളെ അപഗ്രദിച്ച് ചികിത്സയും നിശ്ചയിക്കുന്നു. സിദ്ധാന്തങ്ങളുടെ സ്വാംശീകരണമാണ് നടത്തപ്പെടുന്നത്. മറിച്ച് വേരോടെയുള്ള പരിവര്‍ത്തനമല്ല. അതിലേക്ക് വേണ്ടതെല്ലാം പ്രകൃതി നമുക്ക് ചെടികളായും മരങ്ങളായും പുഷ്പങ്ങളായും തരുന്നുണ്ട്. അത് കണ്ടെത്തി ഔഷധ രൂപത്തിലാക്കുക എന്നതാണ് വൈദ്യം അനുശാസിക്കുന്നത്. നമുക്ക് ചുറ്റുമുണ്ടായിരുന്ന ധാരാളം മൂല്യമുള്ള മരുന്നുകളെ നാമറിഞ്ഞിട്ടേയില്ല. കാലം അല്ലെങ്കില്‍ സമൂഹം നമ്മെ നയിച്ചതങ്ങിനെയാണ്. എന്നാലിന്ന് ആമസോണ്‍ വഴിപോലും വിറ്റഴിക്കുന്ന നമ്മുടെ കാട്ടു ചെടികളെ കുറിച്ചറിയുക. ഒരു ദോഷവുമില്ലാത്ത ഇവയുടെ മൂല്യം മനസ്സിലാക്കി എല്ലാം തിരിച്ചു പിടിക്കുക. അതാവട്ടെ ഇനിയുള്ള നമ്മുടെ ലക്ഷ്യം.
മാറിക്കൊണ്ടിരിക്കുന്ന മോഡേണ്‍ മെഡിസിന്റെ പ്രാഥമിക പാഠങ്ങളും ആയുര്‍വേദ ഡോക്ടര്മാര്‍ പഠിക്കേണ്ടതുണ്ട്. കാലാനുസൃതമായ മാറ്റങ്ങളും ഉള്‍കൊള്ളേണ്ടിയിരിക്കുന്നു. പരസ്പര ധാരണയിലാണ് എല്ലാ മേഖലയും മുന്നോട്ട് പോകേണ്ടത്. ജനക്ഷേമമാണ് മുഖ്യം. മത്സരമോ ലോപികളോ നിലനില്‍ക്കരുത്. അതിനു നന്മയുള്ള ഭരണമാണ് വേണ്ടത്.
പാശ്ചാത്യവൈദ്യം തുടര്‍ച്ചയായ പരീക്ഷണ നിരീക്ഷണങ്ങളുടെ ഫലമാണ് എന്നത് കൊണ്ടാണ് പൊതുവെ അതിനോട് കൂടുതല്‍ ആഭിമുഖ്യം ജനങ്ങള്‍ക്ക്. എന്നാല്‍ ആയുര്‍വേദത്തിലും ഗവേഷണങ്ങള്‍ നടക്കുന്നുണ്ടെന്നും എന്നാലത് പ്രചരിക്കപ്പെടുന്നില്ലെന്നും പറയപ്പെടുന്നു. ഇന്ന് നടക്കുന്ന അനേകം ഗവേഷണഫലങ്ങള്‍ നമ്മുടെ പൂര്‍വികരുടെ അറിവുകളെ ശരിവയ്ക്കുന്നുമുണ്ട്. ഗവേഷണത്തിലൂടെ രസായനങ്ങള്‍ ജീവിതദൈര്‍ഘ്യം വര്‍ദ്ധിപ്പിയ്ക്കുന്നതായി തെളിയിച്ചിട്ടുണ്ട്.
തെറ്റായ പതിപ്പുകളും വ്യാജ വൈദ്യന്മാരും പാശ്ചാത്യ സമ്പ്രദായവും വന്നതോടെ ആണ് ആയുര്‍വേദത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടത്. . ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് നൂതന സാങ്കേതിക വിദ്യകളൊക്കെ പ്രയോജനപ്പെടുത്തി രോഗനിര്‍ണയം നടത്താനും പറ്റുന്നുണ്ട്. ഓരോ മേഖലയും അവരുടേതായ രീതികള്‍ നടപ്പാക്കുന്നു. അതുകൊണ്ടു തന്നെ വൈദ്യശാസ്ത്രം ഒരു മഹാശാസ്ത്രം ആകുന്നു. ചികിത്സാ ശാസ്ത്രത്തില്‍ ഓരോന്നിനും അതിന്റേതായ പ്രാധാന്യവും മഹത്വവും കല്‍പ്പിക്കണം. ഒപ്പം സത്യസന്ധമാവുകയും വേണം.
വിലമതിക്കാനാവാത്ത ഇത്തരം ഗ്രന്ഥങ്ങളെയും അറിവുകളെയും മറന്നാണ് നാം അന്ധമായി വിദേശ രീതികളെ പ്രാപിക്കുന്നത്. കാലത്തിനനുസരിച്ച് മാറ്റം ആവാം. പക്ഷെ അപ്പാടെ എല്ലാം 'സൂഡോ' സയന്‍സ് എന്ന് പറഞ്ഞു തള്ളരുതല്ലോ. അനുഭവത്തിന്റെ പാഠങ്ങള്‍ കൂടി ഉള്‍ക്കൊള്ളണം. പരമ്പരകളിലൂടെ ആയുര്‍വേദം ഇന്നും ലോകത്തില്‍ നിലനില്ക്കുന്നുണ്ട്. മനുഷ്യന് അത്യന്താപേക്ഷിതമായ ഈ ശാഖകള്‍ അന്യംനിന്നു പോകാതിരിക്കാനും ശക്തമായി പ്രാബല്യത്തില്‍ വരുത്താനും ഇന്ന് കാര്യമായ ശ്രമങ്ങള്‍ നടന്നു വരുന്നുണ്ട്.
മറ്റ് ചികിത്സകളെയും ആശുപത്രികളെയും പരിചയപ്പെടുത്തികൊണ്ടാവാം അടുത്തഭാഗം...
(തുടരും)

0 Comments