അപ്രതീക്ഷിതമായി
അണഞ്ഞു പോയത്,
അസാധ്യമെന്ന്
അകമേ വിധിയെഴുതി
ആത്മാഹുതി ചെയ്തത്,
കാലമേറിയപ്പോള്‍
കാലനോടൊപ്പം
കണ്‍മറയത്തേക്കകന്നത്,
ചിതയിലെരിഞ്ഞ്
ചാരമാവും മുമ്പേ
ചിതലു തിന്നത്,
തളിരിട്ട് വന്നപ്പോളേക്കുമാരോ
തല്ലിക്കൊഴിച്ചതില്‍പ്പിന്നെ
തളിര്‍ക്കാന്‍ മറന്നത്,
നെടുവീര്‍പ്പിട്ടിരിപ്പുണ്ട്,
നോവു ബാക്കിയാക്കിയിനിയും ചില
നഷ്ടസ്വപ്നങ്ങള്‍...
----------------------------------------------------------------------------
ശഫീഖ് അബ്ദുല്ല
മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി സ്വദേശി. ചില ആനുകാലികങ്ങളിലും ഒട്ടേറെ ഓണ്‍ലൈന്‍/ഡിജിറ്റല്‍ മാഗസിനുകളിലും രചനകള്‍ വെളിച്ചം കണ്ടിട്ടുണ്ട്. മൂന്ന് കവിതാസമാഹാരങ്ങളില്‍ ഭാഗമായിട്ടുണ്ട്.
0 Comments