ഊതിക്കാച്ചിയ മനസ്സുകള്‍ | ബാബു ടി.എം, ബാംഗ്ലൂര്‍

oothi-kaachiya-manasukal


ത്താം ക്ലാസ്സില്‍ പഠിക്കുന്ന ഒരു കൂട്ടം സുഹൃത്തുക്കള്‍ ... ശ്രീജിത്ത്, നവാസ്, ഉമേഷ്, സത്യന്‍, സേവി... അങ്ങനെ അഞ്ചുപേര്‍ . എല്ലാവരും ചെറുപ്പം മുതലേ ഒരേ സ്‌കൂളില്‍ പഠിക്കുന്നവര്‍ . ശ്രീജിത്തിന്റെ കുടുംബം അല്പം സാമ്പത്തിക ശേഷി  ഉള്ളവരാണ്. നവാസും ഉമേഷും സാധാരണക്കാര്‍. രണ്ടു പേരുടെയും പിതാക്കള്‍ ഒരേ മരക്കമ്പനിയില്‍ ജോലി ചെയ്യുന്നു. ഖാദറും വേലായുധനും രണ്ടുര്‍ക്കും അല്പം ജാതി രാഷ്ട്രീയമുള്ളതിനാല്‍ നാട്ടില്‍ നടക്കുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും  പരസ്പരം തര്‍ക്കിക്കുന്നവര്‍. 

സത്യന്റെ അച്ഛന്‍ , സരസന്‍ ഒരുകൂലി തൊഴിലാളിയും അമ്മ, മേനക ഒരു രോഗിണിയുമാണ്. രണ്ടു വൃക്കകളും തകരാറിലായ അവര്‍ക്കു വൃക്ക മാറ്റിവെക്കലാണ് ഡോക്ടറര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. 

 സേവിയുടെ അപ്പന്‍, പത്രോസ് ഒരു ഇറച്ചി വില്പനക്കാരനാണ് എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന ലില്ലി എന്ന് പേരായ അനുജത്തിയും അമ്മ കത്രീനയും  ചേര്‍ന്ന ഒരു ഇടത്തരം കുടുംബം. ഇറച്ചി ക്കച്ചവടമായതിനാല്‍ പത്രോസിനെ ആട് പത്രോസ്സ് എന്ന് നാട്ടിലറിയപ്പെടുന്നു. സേവിക്കും സ്‌കൂളില്‍ ഒരു ഇരട്ട പേരുണ്ട് . ആട് സേവി . 

പഠിക്കാന്‍ അത്രക്കൊന്നും കേമന്‍മാരല്ലെങ്കിലും സ്‌കൂളിലെ മറ്റു പലകാര്യങ്ങള്‍ക്കും അവര്‍ മുന്നില്‍ തന്നെയാണ്. 

ഇപ്പോള്‍ എല്ലാവരുടെയും പരീക്ഷയെല്ലാം കഴിഞ്ഞു അവധിയിലാണ് . സുഹൃത്തുക്കള്‍ എന്നും കൂട്ടുകൂടാറുള്ള ക്ലബ്ബ് 'ഹരിതം ആര്‍ട്‌സ് ക്ലബ് ' .. ആര്‍ട്‌സും സ്‌പോര്‍ട്‌സും ഒന്നും നടക്കുന്നില്ലെങ്കിലും സൊറ പറച്ചിലിനും കൊച്ചു കൊച്ചു ദുശീലങ്ങള്‍ക്കും എല്ലാം ഹരിതം ആര്‍ട്‌സ് ക്ലബ് വേദിയാകുന്നു. 

ഒരു ദിവസം എല്ലാവരും കൂടിയപ്പോള്‍ സത്യന്‍ മാത്രം വല്ലാതെ അസ്വസ്ഥനായി കാണപ്പെട്ടു . സുഹൃത്തുക്കള്‍ വിവരം ചോദിച്ചപ്പോള്‍ സത്യന്‍ അവന്റെ അമ്മയുടെ രോഗ കാര്യം പറഞ്ഞു. ഇനിയും അധികനാള്‍ ഡയാലിസിസ് കൊണ്ട് പിടിച്ചുനില്‍ക്കാന്‍ ആകില്ല. വൃക്ക മാറ്റിവെക്കുന്ന ഓപ്പറേഷന്‍ ഉടനെ ചെയ്യണം. സാധാരണ ക്കാരായ തങ്ങള്‍ക്ക് ഓപ്പറേഷന് വേണ്ടുന്ന പണം ഇല്ല.  അല്‍പ നേരത്തെ ആലോചനയ്ക്കു ശേഷം, സുഹൃത്തുക്കളില്‍ സമ്പന്നനായ ശ്രീജിത്ത് അവന്റെ അച്ഛനോട് പണം ചോദിക്കാമെന്ന് സമ്മതിച്ചു. പക്ഷെ , സമ്പന്നനായ ശ്രീജിത്തിന്റെ അച്ഛന്‍ പണം കൊടുക്കാന്‍ തയ്യാറായില്ല. അതുകൊണ്ട് സുഹൃത്തുക്കള്‍ എല്ലാവരും  മറ്റു വഴികളെ കുറിച്ച് ചിന്തിച്ചു . സേവി പറഞ്ഞ പ്രകാരം ചാനലുകളിലും സാമൂഹ്യ മാധ്യമങ്ങളിലൂടെയും ഈ വിവരം അറിയിക്കുക. നമ്മളാല്‍ കഴിയുന്ന    പണം ഈ നാട്ടില്‍ നിന്നും സംഘടിപ്പിക്കുക . അവര്‍ അതിനു വേണ്ടിയുള്ള പ്രവര്‍ത്തങ്ങളില്‍ ഏര്‍പ്പെട്ടു. അങ്ങനെ അവര്‍ നാട്ടിലുള്ള കടകളിലും വീടുകളിലും മറ്റു വ്യക്തികളെയും  സമീപിച്ചുകൊണ്ട് പണം പിരിക്കാന്‍ തുടങ്ങി. അക്കൂട്ടത്തില്‍ ആ നാട്ടിലെ ശ്രീനിവാസന്‍ എന്ന ആളുടെ സ്വര്‍ണ്ണ പണിശാലയില്‍ എത്തി. അവര്‍ അവിടെ ചെന്ന നേരത്തു ശ്രീനിവാസന്റെ കടയില്‍ മറ്റൊരാള്‍ കൂടെ ഉണ്ടായിരുന്നു. അയാള്‍ ഒരു ഹിന്ദി ക്കാരന്‍ ആയിരുന്നു. ആ ഹിന്ദിക്കാരന്‍ കൊണ്ടുവന്ന ഒരു ചെറിയ സ്വര്‍ണകാട്ടി  ശ്രീനിവാസന്‍ പരിശോധിച്ചു കൊണ്ടിരിക്കുകയായിരുന്നു. അത് സ്വര്‍ണമാണെന്ന് ശ്രീനിവാസന്‍ പറഞ്ഞു , ഹിന്ദിക്കാരന് അത് മനസിലായില്ല. പണം പിരിക്കാനായിവന്ന കുട്ടികള്‍ ഹിന്ദിക്കാരന് ഹിന്ദിയില്‍ തര്‍ജ്ജിമ ചെയ്തു കൊടുത്തു. ഹിന്ദിക്കാരന്‍ പിന്നീട് പറഞ്ഞത് കേട്ടപ്പോള്‍ അവര്‍ക്കു അത്ഭുദമായി.

അയാളുടെ കയ്യില്‍ ഇപ്പോള്‍ ടെസ്റ്റ് ചെയ്തപോലത്തെ രണ്ടു കിലോയോളം വരുന്ന സ്വര്‍ണ്ണ കട്ടി ഉണ്ടെന്നും ബില്‍ഡിങ് പണിക്കിടയില്‍ കുഴിയെടുക്കുമ്പോള്‍ കിട്ടിയതാണെന്നും പറഞ്ഞു.

ഹിന്ദിക്കാരന്‍ പറഞ്ഞ വിവരങ്ങള്‍ നവാസ് ശ്രീനിവാസനോട് പറഞ്ഞു. സ്വര്‍ണം , കണ്ടാല്‍ മാത്രമേ ഉറപ്പിക്കാന്‍ കഴിയൂ, എന്ന് ശ്രീനിവാസന്‍ മറുപടി കൊടുത്തു. അവര്‍ അയാളുടെ പേര് ചോദിച്ചു., :സിദ്ധാര്‍ഥ് ഘോഷ് ' എന്നയാള്‍ മറുപടി പറഞ്ഞു. കൂട്ടത്തില്‍ കൂടുതല്‍ ഹിന്ദി അറിയാവുന്ന നവാസ് ചോദിച്ചു 

'തുമഹാരാ സോന ക്കാ കിതനാ പൈസ ചാഹിയെ?' 

അഞ്ചുലക്ഷം വേണമെന്ന് , അഞ്ചുവിരല്‍ കാണിച്ചുകൊണ്ട് പറഞ്ഞു. സ്വര്ണ്ണം എവിടെയാണ് ഇരിക്കുന്നത് എന്ന ചോദ്യത്തിന് ഒരു ഫോണ്‍ നമ്പര്‍ കൊടുത്തുകൊണ്ട് അയാള്‍ പോയി. 

സുഹൃത്തുക്കളുടെ ഉള്ളില്‍ ഒരുപാട് ആശയങ്ങള്‍ ഉദിച്ചു. അവര്‍ ശ്രീനിവാസനോട് ചോദിച്ചു. അയാളുടെ കൈവശമുള്ള സ്വര്‍ണ്ണം ചെക്ക് ചെയ്യാന്‍ ചേട്ടന് കഴിയുമോ? ശ്രീനിവാസന്‍ ചെറിയ ആലോചനയ്ക്കു ശേഷം പരിശോധിക്കാം എന്ന് പറഞ്ഞു. സുഹൃത്തുക്കള്‍ അഞ്ചുപേരും കൂടിയാലോചിച്ചു. രണ്ടുകിലോ സ്വര്‍ണത്തിനു അറുപതു ലക്ഷത്തോളം വിലമതിയ്ക്കും. അല്പം കുറഞ്ഞാലും നാല്പതെങ്കിലും കിട്ടും. ഹിന്ദിക്കാരന് അഞ്ചു ലക്ഷം കൊടുത്താലും ബാക്കി മുപ്പത്തഞ്ചുലക്ഷം സത്യന്റെ അമ്മയുടെ ഓപ്പറേഷന്‍ ഈസി യായി നടത്താം . ബാക്കി പണം നമുക്ക് പങ്കിട്ടെടുക്കാം. പക്ഷേ അയാള്‍ ചോദിച്ച അഞ്ചുലക്ഷം ആര് തരും !, എവിടെ നിന്ന് കിട്ടും ?....  



സത്യന്റെ അമ്മയുടെ ചികിത്സയ്ക്കായി സ്വരൂപിച്ച പണം സ്വര്‍ണത്തിന്റെ ഇടപാടിനായി ഉപയോഗിക്കാം എന്നവര്‍ തീരുമാനിച്ചു. വെറും രണ്ടു ദിവസത്തിനുള്ളില്‍ സ്വര്‍ണ്ണം വിറ്റ് പണം ഉണ്ടാക്കാമെന്ന് ശ്രീനിവാസന്‍ അവര്‍ക്ക് ഉറപ്പു നല്‍കി. സ്വര്‍ണ്ണം പരിശോധിക്കുന്നതിനും മറ്റുമായി കിട്ടുന്നതില്‍ കുറച്ചു പണം ശ്രീനിവാസന് കൊടുക്കാമെന്ന് കുട്ടികള്‍ വാഗ്ദാനം ചെയ്തു. സിദ്ധാര്‍ഥ് ഘോഷ് കൊടുത്ത ഫോണ്‍ നമ്പറിലേക്ക് വിളിച്ച് ,  സ്വര്‍ണ്ണം എപ്പോള്‍ എവിടെ വെച്ച് കൈമാറ്റം നടത്താമെന്ന് തീരുമാനിച്ചു . അതിനായി ശ്രീനിവാസന്‍ സ്വര്‍ണ്ണം പരിശോധിക്കാനുള്ള ആസിഡ്ഡും മറ്റു സാധന സമഗ്രഹികളുമായ് അവിടെയെത്തി. അധികം ആളുകള്‍ ഉണ്ടായാല്‍ ആര്‍ക്കെങ്കിലും സംശയം തോന്നും എന്ന കാരണത്താല്‍ രണ്ടു പേര്‍ മാത്രം വന്നാല്‍ മതി എന്ന്  സിദ്ധാര്‍ഥ് ഘോഷ് പറഞ്ഞു. അങ്ങിനെ നവാസും ശ്രീനിവാസനും ചേര്‍ന്ന് കവലയില്‍ നിന്നും  അല്പം മാറി കള്ളുഷാപ്പിന് പിന്നിലായി ഒരു മര  ചുവട്ടില്‍ സിദ്ധാര്‍ഥിനെയും കാത്തു  നിന്നു . അല്പ സമയത്തിന് ശേഷം കൂടെയൊരു സ്ത്രീയുമായി സിദ്ധാര്‍ഥ് എത്തി.  ആ സ്ത്രീയുടെ കയ്യിലുള്ള സഞ്ചിയില്‍ നിന്നും ഒരു വലിയ സ്വര്‍ണ്ണക്കട്ടി എടുത്തു . ശ്രീനിവാസന്‍ അതില്‍ ആസിഡ്ഡ് വെച്ചുനോക്കി . സ്വര്‍ണ്ണമെന്ന് ഉറപ്പുവരുത്തി. സംശയം തീര്‍ക്കാനായി സ്വര്‍ണ്ണക്കട്ടിയുടെ ഒരു ഭാഗം ഉരച്ചുനോക്കി സ്വര്‍ണ്ണമാണെന്ന് വീണ്ടും ഉറപ്പുവരുത്തി.

സാധനം സ്വര്‍ണ്ണമാണെന്നും ഏകദേശം രണ്ടുകിലോ വരുമെന്നും ശ്രീനിവാസന്‍ പറഞ്ഞു. പണം കൊടുക്കുന്നതിനിടയില്‍ പെട്ടന്ന് ഒരാള്‍ ആ ഭാഗത്തേക്ക് നടന്നു വന്നു. ഉടനെ സ്വര്‍ണ്ണക്കട്ടി സഞ്ചിക്കുള്ളില്‍ ആ സ്ത്രീ മറച്ചു വെച്ചു . അയാള്‍ പോയ ഉടനെ വീണ്ടും സ്വര്‍ണക്കട്ടി എടുത്തു ശ്രീനിവാസന്റെ കയ്യില്‍ കൊടുത്തു. നവാസ് പണം കൈമാറി. ആര്‍ക്കും സംശയം തോന്നാത്ത തരത്തില്‍ സിദ്ധാര്‍ഥ് ഘോഷും സ്ത്രീയും പതുക്കെ നടന്നുപോയി. ശ്രീനിവാസിന്റെയും  നവാസിന്റെയും വരവും കാത്തു സുഹൃത്തുക്കള്‍ നാലുപേരും അവിടെ അടുത്തായി കാത്തു നില്‍പ്പുണ്ടായിരുന്നു. എല്ലാം സക്‌സസ് ആയി എന്ന നവാസിന്റെ വാക്കുകേട്ട് അവര്‍ വളരെ സന്തോഷിച്ചു. ആറുപേരും കൂടി ശ്രീനിവാസന്റെ കടയിലെത്തി സ്വര്‍ണ്ണം വില്‍ക്കുന്നതിനെപ്പറ്റി ചര്‍ച്ച ചെയ്തു. എല്ലാം ഒന്നിച്ചു വില്‍ക്കാന്‍ കഴിയില്ല. ആദ്യം അഞ്ചുലക്ഷം രൂപയ്ക്കുള്ള  സ്വര്‍ണ്ണം വില്‍ക്കാം. പിന്നീട് കുറച്ചു ദിവസങ്ങള്‍ കൊണ്ട് മുഴുവന്‍ സ്വര്‍ണ്ണവും വിളിക്കാമെന്ന് തീരുമാനിച്ചു. അതിനായി സ്വര്‍ണ്ണക്കട്ടിയുടെ കുറച്ചുഭാഗം മുറിച്ചെടുത്തു. ശ്രീനിവാസന്‍ സ്വര്‍ണ്ണം മുറിക്കുന്നത് കുട്ടികള്‍ കൗതുകത്തോടെ നോക്കിനിന്നു. 

ഉമേഷ് ചോദിച്ചു 'ഇതെങ്ങനെയാണ് സ്വര്‍ണമാണെന്നു കണ്ടുപിടിക്കുന്നത്?' ശ്രീനിവാസന്‍ അല്പം ആസിഡ് എടുത്തു . ഇങ്ങിനെയാണ് കണ്ടുപിടിക്കുന്നത് എന്ന് കാണിക്കാനായി മുറിച്ച സ്വര്ണക്കട്ടിയുടെ മുകളില്‍ ഒരു തുള്ളി ആസിഡ് ഒഴിച്ചു. ശ്രീനിവാസന്‍ ഞെട്ടിപ്പോയി .


സ്വണ്ണക്കട്ടിയില്‍ നിന്നും നുരയും പുകയും കണ്ട് ശ്രീനിവാസന്‍ പകച്ചു. അത് സ്വര്‍ണ്ണമല്ല എന്നറിഞ്ഞ നിമിഷം സത്യന്‍ ശ്രീനിവാസനെ അടിക്കാനായിഓങ്ങി . നവാസ് അവിടെ നടന്ന സംഭവങ്ങള്‍ വിവരിച്ചു. ടെസ്റ്റിംഗ് കഴിഞ്ഞു ഒരാള്‍ വരുന്നതു കണ്ട് സ്വര്‍ണ്ണക്കട്ടി  ആ സ്ത്രീ സഞ്ചിയില്‍ വെച്ചു . അവര്‍ ആദ്യം കാണിച്ചതും ഇതുപോലത്തെ ഒന്നായിരുന്നു. തങ്ങള്‍ വഞ്ചിക്കപ്പെട്ടു എന്ന സത്യം എല്ലാവരെയും തളര്‍ത്തി. ശ്രീജിത്ത് പറഞ്ഞു, നമുക്ക് അവിടെയെല്ലാം പോയി നോക്കാം , ചിലപ്പോള്‍ അവിടെ എവിടെയെങ്കിലും അവര്‍ കാണുമായിരിക്കും. അവര്‍ എല്ലാവരും ആ തട്ടിപ്പുകാരനെ കണ്ടുപിടിക്കാനായി ആ പ്രദേശത്തെല്ലാം അന്വേഷിച്ചു. പക്ഷെ അവരെ കണ്ടുപിടിക്കാനായില്ല . എന്ത് ചെയ്യണമെന്നറിയാതെ ആ സുഹൃത്തുക്കള്‍ പൊട്ടിക്കരഞ്ഞു. ഇതെല്ലം കണ്ടുനിന്ന ശ്രീനിവാസന്‍ അവരെ ആശ്വസിപ്പിക്കാന്‍ നോക്കി. പക്ഷെ അവര്‍ അയാള്‍ക്കുനേരെ പൊട്ടിത്തെറിക്കുകയായിരുന്നു. സമയം രാത്രി ആയപ്പോള്‍ എല്ലാവരും അവരവരുടെ വീട്ടിലേക്കു പോയി. സത്യന് വീട്ടിലേക്കു പോകാന്‍ തോന്നിയില്ല. അവന്‍ പോകുന്ന വഴി റോഡിന്നരികിലുള്ള മരച്ചുവട്ടില്‍ ഇരുന്നു. അമ്മയോട് എന്ത് പറയും എന്നാലോചിച്ചപ്പോള്‍ അവന്‍ കൂടുതല്‍ തളര്‍ന്നുപോയി. ഓരോന്ന് ആലോചിച്ചുകൊണ്ടിരിക്കുമ്പോള്‍ പെട്ടന്നാണ് അവന്റെ മുന്നിലൂടെ രണ്ടുപേര്‍ ഓടുന്നത് കണ്ടത് . അതില്‍ ഒരാളെ അവന്‍ തിരിച്ചറിഞ്ഞു ... സിദ്ധാര്‍ഥ് ഘോഷ്.. സത്യന്‍ തന്റെ സുഹൃത്തുക്കളെ വിവരം അറിയിക്കാനായി ഫോണ്‍ ചെയ്തുകൊണ്ടുതന്നെ  അവരുടെ പിന്നാലെ ഓടാന്‍ ശ്രമിച്ചു.

പെട്ടന്ന് മുന്‍പില്‍ ഓടിപോയവരെ പിന്തുടര്‍ന്നുകൊണ്ട് നാലുപേരടങ്ങുന്ന ഒരു സംഘം , ഓട്ടത്തിനിടയില്‍ സത്യന്റെ ദേഹത്ത് വന്നിടിച്ചു. അതിന്റെ ആഘാതത്തില്‍  അവന്റെ കൈയിലിരുന്ന മൊബൈല്‍ ഫോണ്‍ എവിടെയോ തെറിച്ചുപോയി.

സത്യന്‍ വീണ്ടും അവര്‍ക്കു പിന്നാലെ ഓടി. സേവി ഫോണ്‍ റിസീവ് ചെയ്യുമ്പോഴേക്കും റിങ് ടോണ്‍ കാട്ടായികഴിഞ്ഞിരുന്നു . സത്യന്‍ മിസ്സ്ഡ് കാള്‍ ചെയ്യുകയായിരിക്കും എന്ന് വിചാരിച്ചു തിരിച്ചു വിളിച്ചു. . സത്യന്റെ ഫോണ്‍ സ്വിച്ച് ഓഫ്. 


      *   *    *    *   *    *     *   *    *


പിറ്റേന്ന് രാവിലെ, സത്യന്റെ അച്ഛന്‍ സരസന്‍ മകനെ  അന്വേഷിച്ചു നടന്നു. പരിചയക്കാരോടെല്ലാം ചോദിച്ചു . പലരും പലതും പറഞ്ഞു. അമ്മയ്ക്ക് അസുഖമായതിനാല്‍ വിഷമം കൊണ്ട് നാട് വിട്ടു പോയതായിരിക്കും എന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. നവാസിന്റെ ഫോണ്‍ കോളില്‍ നിന്നുമാണ് ശ്രീജിത്ത് ഈ വിവരം അറിഞ്ഞത്.  ഉമേഷ്,  സേവിക്കു വിളിച്ചപ്പോള്‍ തലേന്ന് മിസ്സ്ഡ് കാള്‍ വന്ന വിവരം പറഞ്ഞു. വഴിയിലെല്ലാം അന്വേഷിച്ചു നടന്ന സരസന്‍ റോഡില്‍ സത്യന്റെ ഫോണ്‍ കിടക്കുന്നതു കണ്ടു. സത്യന് എന്തോ സംഭവിച്ചു എന്ന് ആ നാട്ടിലെല്ലാവര്‍ക്കും മനസിലായി. കൂലി പണിക്കാരനായ സരസനെ സഹായിക്കാനായി ചില രാഷ്ട്രീയക്കാരും എത്തി. പോലീസില്‍ പരാതി കൊടുക്കാനുള്ള തീരുമാനമായി.  അക്കൂട്ടത്തിനിടയിലേക്കു വേലായുധനും ഖാദറും കടന്നു വന്നു. തലേന്ന് സംഭവിച്ചതായ കാര്യങ്ങള്‍ തന്റെ മകന്‍ ഉമേഷ് പറഞ്ഞതായി വേലായുധന്‍ നാട്ടുകാരെ അറിയിച്ചു. സ്വര്ണപ്പണിക്കാരനായ ശ്രീനിവാസനാണ് ഇതിനു പിന്നില്‍ എന്ന് നാട്ടില്‍ ഒരു വാര്‍ത്ത പരന്നു . ഒരാള്‍ പോലീസിന് ഫോണ്‍ ചെയ്തു പറഞ്ഞു.

നാട്ടില്‍ പരന്ന വാര്‍ത്ത ശ്രീനിവാസന്റെ ചെവിയിലും എത്തി താനാണ് എല്ലാത്തിനും കാരണക്കാരന്‍ എന്ന തരത്തിലുള്ള വാര്‍ത്ത ശ്രീനിവാസനെ ഭയപ്പെടുത്തി . ഇതിനിടയില്‍ ഒരു സ്ത്രീയുടെ മൃതദേഹം തോട്ടത്തില്‍ കണ്ടെടുത്തു എന്ന വാര്‍ത്തയും എത്തി. മരിച്ച സ്ത്രീയുടെ ഫോട്ടോ നവാസ് ശ്രീനിവാസന് അയച്ചുകൊടുത്തു . ആ ഫോട്ടോ കണ്ട് ശ്രീനിവാസന്‍ ഞെട്ടി. ഇന്നലെ ഹിന്ദിക്കാരന്റെ കൂടെ ഉണ്ടായിരുന്ന സ്ത്രി ആയിരുന്നു അത്. ശ്രീനിവാസന്‍ അവിടെനിന്നും രക്ഷപെട്ടു/ പോലീസ് അന്വേഷണത്തെ ഭയപ്പെട്ട് അയാള്‍ മുങ്ങി. പോലീസ് അന്വേഷണം ആരംഭിച്ചു. സേവി, നവാസ് , ശ്രീജിത്ത്, ഉമേഷ് എന്നിവരെ പോലീസ് പിടിച്ചുകൊണ്ടുപോയി. അവര്‍ പോലീസിനോട് എല്ലാം തുറന്നു പറഞ്ഞു. മരിച്ചു എന്നു എല്ലാവരും വിചാരിച്ചിരുന്ന സ്ത്രീ മരിച്ചിട്ടില്ലായിരുന്നു , പക്ഷെ അവരുടെ തലക്ക് ഗുരുതരമായ പരിക്കേറ്റതിനാല്‍ അവരുടെ ഓര്‍മശക്തി നഷ്ടപ്പെട്ടു . അതുകൊണ്ടു തന്നെ പോലീസിന്റെ അന്വേഷണം ശ്രീനിവാസനറെയും സത്യന്റേയും തിരോധനത്തെ പറ്റിയായിരുന്നു. കുട്ടികളെയെല്ലാം ചോദ്യം ചെയ്ത് അവരുടെ രക്ഷകര്‍ത്താക്കളുടെ കൂടെ വിട്ടയച്ചു. വീട്ടിലെത്തിയകുട്ടികളെ മാതാപിതാക്കള്‍ വഴക്കു പറഞ്ഞു. പക്ഷെ അവരുടെ സുഹൃത് ബന്ധം ആത്മാര്‍ത്ഥമായിരുന്നു ! അവര്‍ ഫോണിലൂടെയും മറ്റും ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നു. ഒരു ദിവസം ശ്രീജിത്തിന് സുഖമില്ലാതായി. അവന്റെ അച്ഛന്‍ അവനെയും കൊണ്ട് ഹോസ്പിറ്റലില്‍ പോയപ്പോള്‍,  അവിടെ വെച്ച്  സിദ്ധാര്‍ഥ് ഘോഷിന്റെ കൂടെ ഉണ്ടായിരുന്ന സ്ത്രീയെ കണ്ടു. ഒരു ചക്ര കസേരയില്‍ ഇരുത്തി ഒരാള്‍ ഉന്തിക്കൊണ്ടുപോകുന്നു.  

ശ്രീജിത്ത് അവരെ തന്നെ നോക്കി കൊണ്ട് നില്‍ക്കുന്ന നേരത്തു്,  പെട്ടന്ന് ഒരാള്‍ കയ്യില്‍ കത്തിയുമായി അവരെ അക്രമിക്കാനായി ഒരുങ്ങുന്നത് കണ്ടു. ആ സ്ത്രീയെ കത്തികൊണ്ട് കുത്തുവാനായി  ഒരുങ്ങുന്ന ആളുടെ നേരെ ശ്രീജിത്ത് ഒരു സ്ട്രെച്ചര്‍  തള്ളി വിട്ട് അയാളെ വീഴ്ത്തി. എല്ലാവരും നോക്കിനില്‍ക്കേ അക്രമി വീണിടത്തുനിന്നും എഴുന്നേറ്റു ഓടി. ആ വീഴ്ചക്കിടയില്‍ അയാളുടെ മൊബൈല്‍ ഫോണ്‍ തെറിച്ചു വീഴുന്നു. . ഒരാള്‍ അയാളുടെ ഫോണ്‍ എടുത്തു് ഇതാരുടേതാണെന്ന് ചോദിച്ചു. അത് എന്റേതാണ് എന്ന് പറഞ്ഞ് ശ്രീജിത്ത് അവന്റെ പോക്കറ്റില്‍ വെച്ചു . അവിടെ നടന്ന സംഭവങ്ങള്‍ കൂടുതല്‍ പേര്‍ അറിയുന്നതിനുമുമ്പ്  തന്നെ . ശ്രീജിത്തിനെയും കൊണ്ട് അവന്റെ അച്ഛന്‍ സ്ഥലം വിട്ടു . അല്പദൂരം പോയിക്കഴിഞ്ഞപ്പോഴാണ് തന്റെ കയ്യില്‍ വന്നുപെട്ട ഫോണിനെകുറിച്ചു് ഓര്‍ത്തത് . അവന്‍ അന്നുതന്നെ നടന്ന സംഭവങ്ങള്‍ സുഹൃത്തുക്കളെ വിളിച്ചറിയിച്ചു . അവരുടെ നിര്‍ദ്ദേശപ്രകാരം ആ ഫോണിലുള്ള എല്ലാ വിവരങ്ങളും ശ്രീജിത്തിന്റെ ഫോണിലേക്ക് പകര്‍ത്തി . അബദ്ധവശാല്‍ തന്റെ ഫോണാണ് എന്ന് തെറ്റിദ്ധരിച്ചു് ബഹളത്തിനിടയില്‍  അവിടെ നിന്നും കിട്ടിയ ഫോണ്‍ പോക്കറ്റിലിട്ടു എന്ന വിവരം പോലീസ് സ്റ്റേഷനില്‍ ഫോണ്‍ കൊടുത്തുകൊണ്ട് അറിയിച്ചു. 

അന്നും സുഹൃത്തുക്കള്‍ ഒത്തുകൂടി ഫോണില്‍ നിന്നും കിട്ടിയ  വിവരങ്ങള്‍ പരിശോധിച്ചു കൊണ്ടിരിക്കുമ്പോഴാണ് നവാസിന് പരിചയമില്ലാത്ത നമ്പറില്‍നിന്നും കോള്‍  വന്നത്. അത് സത്യന്റെ ഫോണായിരുന്നു . എല്ലാവരും ആകാംക്ഷയോടെ സത്യന്റെ സംസാരം കേട്ടിരുന്നു.

കൂടുതല്‍ വിശേഷങ്ങളൊന്നും സത്യന്‍ പറഞ്ഞില്ല താന്‍ നെല്ലിയാമ്പതിയില്‍ ഉണ്ടെന്നും നിങ്ങള്‍ ഇവിടെ 

എത്രയും വേഗം എത്തണമെന്നും പറഞ്ഞു.  ഫോണ്‍ നമ്പര്‍ ആര്‍ക്കും കൊടുക്കരുതെന്നും പറഞ്ഞു ഫോണ്‍ കട്ട് ചെയ്തു. 

സുഹൃത്തുക്കള്‍ നാലുപേര്‍ ചേര്‍ന്ന് ഒരു ടൂറിനായി പ്ലാന്‍ ചെയ്തു. കുറച്ചു് ദിവസം എങ്ങോട്ടെങ്കിലും മാറി നിന്നാല്‍ അല്പം ടെന്‍ഷന്‍ കുറയുമെന്നെല്ലാം പറഞ് വീട്ടുകാരെ കൊണ്ട് സമ്മതിപ്പിച്ചു. 


അവര്‍ നെല്ലിയാമ്പതിയില്‍ പോയി സത്യനെ കണ്ടുപിടിച്ചു . സത്യന്‍ അവരെയും കൂട്ടി കൊണ്ട് കാട്ടിനുള്ളിലുള്ള ഒരു ചെറിയ വീട്ടിലേക്കുപോയി. അവര്‍ അവിടെ ചെന്നപ്പോള്‍ സിദ്ധാര്‍ഥ് ഘോഷിന്റെ കണ്ട് അത്ഭുതപ്പെട്ടു .  സത്യന്‍ അന്ന് നടന്ന സംഭവങ്ങള്‍ വിവരിച്ചു കൊടുത്തു. അന്ന് രാത്രി വീട്ടിലേക്കു പോകാന്‍ മടിച്ച ഞാന്‍ കവലയില്‍ ഒറ്റക്കിരിമ്പോള്‍ സിദ്ധാര്‍ഥ് ഘോഷും ഭാര്യയും ഓടുന്നത് കണ്ടു. അവരെ  പിടിക്കാനായി അവരുടെ പിന്നാലെ ഓടാനൊരുങ്ങിയ തന്നെ ആരൊക്കെയോ വന്നു തട്ടി വീഴ്ത്തി . എഴുന്നേറ്റ്  അവര്‍ക്കു പിന്നാലെ ഞാനും ഓടി. അല്പദൂരം ഓടിയപ്പോള്‍ ഒരിടത്തു ഒളിച്ചിരിക്കുകയായിരുന്ന ഇയാളെ ഞാന്‍ കണ്ടുപിടിച്ചു . ഇയാളെ ആകെ പരിശോധിച്ചിട്ടും സ്വര്‍ണ്ണം കിട്ടിയില്ല. സ്വര്‍ണ്ണം ഒരു സ്ഥലത്ത് ഒളിപ്പിച്ചു വെച്ചിരിക്കുകയാണെന്ന് ഇയാള്‍ പറഞ്ഞു . ഇയാളെയും കൂട്ടി തിരിച്ചു് കവലക്കടുത്തുള്ള  കള്ളുഷാപ്പിന്റെ പിന്നിലുള്ള പറമ്പിലേക്ക് വന്നപ്പോള്‍ ഒരു നാലംഗ സംഘം ഞങ്ങളെ അടിച്ചുവീഴ്ത്തി . വണ്ടിക്കുള്ളിലേക്കിട്ടു . ഇയാളുടെ ബോധം പോയതിനാല്‍ ഒന്നും അറിയാന്‍ കഴിഞ്ഞില്ല.

ഓടിക്കൊണ്ടിരിക്കുമ്പോള്‍ വണ്ടി അപകടത്തില്‍ പെട്ട് മറിഞ്ഞു . ആ തക്കത്തില്‍ ഒന്നും വേണ്ടാന്ന് വെച്ച് ഞാന്‍ എങ്ങോട്ടെന്നില്ലതെ ഓടി. ഒരു ഒഴിയാബാധ പോലെ ഇയാളും എന്ന പിന്തുടര്‍ന്നു . ഇപ്പോള്‍ ഇയാള്‍ പറയുന്നു ഇവരുടെ സങ്കേതം കാണിച്ചു തരാമെന്ന് ഒളിച്ചു വെച്ച സ്വര്‍ണവും എടുത്തു തരാമെന്നു പറയുന്നു. എനിക്കാകെ പേടിയാകുന്നു. അതാണ് ഇയാളുടെ ഫോണില്‍ നിന്നും നിങ്ങള്‍ക്കു വിളിച്ചത്. 

നവാസ് , സിദ്ധാര്‍ഥിനോട് വിവരങ്ങള്‍ ചോദിച്ചു മനസിലാക്കി പണി നടന്നു കൊണ്ടിരിക്കുന്ന ഒരു റിസോര്‍ട്ടിന് അടുത്താണ് ഇവരുടെ സങ്കേതം . എന്നും ഇയാളെ പോലെ ഒരുപാട് പേരെ തട്ടിപ്പിനായി ഉപയോഗിക്കുന്നു . തട്ടിപ്പുകാരെ  നിരീക്ഷിക്കാന്‍ മറ്റൊരു സംഘത്തിനെയും നിയോഗിക്കും. അവരാണ് ഇയാളെ ഓടിച്ചത് . അവര്‍ ഇവരെ എന്തിനാണ് ഓടിച്ചത് ഇവരെല്ലാം ഒരേ സംഘമല്ലേ ? ഉമേഷ് തന്റെ സംശയം  ചോദിച്ചു. 


സത്യന്‍: നമ്മളില്‍ നിന്ന് കിട്ടിയ പണവും നമ്മളെ പറ്റിക്കാനായി കൊടുത്തയച്ച സ്വര്‍ണ്ണവുമായി ഇവര്‍ രണ്ടുപേരും കടന്നു കളയാന്‍ നോക്കി .. തട്ടിപ്പിനുള്ളില്‍ മറ്റൊരു തട്ടിപ്പ് .


ശ്രീജിത്ത് : ഇനി  നമുക്കെന്തു ചെയ്യാന്‍ കഴിയും . ഏതായാലും കഴിഞ്ഞതെല്ലാം കഴിഞ്ഞു . നിനക്കൊന്നും പറ്റിയില്ലല്ലോ ! നമുക്ക് നാട്ടിലേക്ക് മടങ്ങാം. 


സത്യന്‍ : അതിനാണെങ്കില്‍ ഞാന്‍ ഇത്രയും കഷ്ടപെടില്ലായിരുന്നു. എന്റെ അമ്മയുടെ ഓപ്പറേഷന് വച്ച പണമാണ് . നമ്മള്‍ ഈ പൊലയാടി മോന്റെ വായിലിട്ടുകൊടുത്തത് . ഒന്നും ചെയ്യാന്‍ കഴിഞ്ഞെങ്കില്‍ ഇവരുടെ സംഘത്തില്‍ ചേര്‍ന്നെങ്കിലും നഷ്ടപെട്ട  പണം എനിക്കുണ്ടാക്കണം. എങ്ങിനെയെങ്കിലും എന്റെ അമ്മയെ രക്ഷിക്കണം. 

നിങ്ങളെന്നെ സഹായിക്കണം എന്ന് പറഞ്ഞു സത്യന്‍ പൊട്ടിക്കരഞ്ഞു. സിദ്ധാര്‍ഥ് ഘോഷ് സത്യന്റെ കൈ പിടിച്ചുകൊണ്ട് ചോദിച്ചു 'പാംച് ലാക് ആപ് കാ മാ കി ഓപ്പറേഷന്‍ കാ പൈസ ഹേ ?' 

സത്യന്‍ തലകുലുക്കി കൊണ്ട് അതെ എന്ന് അറിയിച്ചു. 

'പൈസ മേം ഉദ്ധര്‍ രഖ് ദിയ ' ഒളിപ്പിച്ചു വെച്ച പൈസ എടുക്കാം എന്നാണ് ഇയാള്‍ പറയുന്നത് . നവാസ് തര്‍ജ്ജിമ ചെയ്തു കൊടുത്തു. എങ്കില്‍ ഉടനെ നാട്ടിലേക്കു തിരിച്ചു പോകാം എന്ന് എല്ലാവരും തീരുമാനിച്ചു. ഇന്നൊരു  രാത്രി ഇവിടെ തന്നെ കഴിയാം എന്ന് കരുതിയിരിക്കുമ്പോഴാണ് , അവര്‍ വിശ്രമിച്ചുകൊണ്ടിരുന്ന ഷെഡിനു പുറത്തു ആരുടെയോ കാല്‍പ്പെരുമാറ്റം കേട്ട് അവര്‍ പരസ്പരം തുറിച്ചുനോക്കി. പെട്ടന്ന്, ഉറപ്പില്ലാത്ത വാതിലില്‍ ആരോ  തള്ളി. സേവി മുന്നോട്ടു വന്നു ചോദിച്ചു. എന്താ, എന്ത് വേണം ? വന്നവര്‍ തിരിച്ചു ചോദിച്ചു 'നിങ്ങളാരാണ് ? എന്തിനിവിടെ വന്നു? 

ഞങ്ങള്‍ വിദ്യാര്‍ത്ഥികളാണ് , റിസേര്‍ച്ചിനായി വന്നതാണ് , രാത്രി വഴി തെറ്റി പോയി. കുട്ടികള്‍ വാതിലിനു അഭിമുഖമായി നിന്നു . സംശയം തോന്നിയ ഗുണ്ടകള്‍ ബലമായി അകത്തേക്ക് കടന്നു. ഷെഡിനു മൂലയിലായി ഇരിക്കുന്ന സിദ്ധാര്‍ത്ഥിനെ കണ്ടതും അവരുടെ ഭാവം മാറി. 'അരെ  .. സാലെ .. കുത്തേ .' എന്നു പറഞ്ഞുകൊണ്ട് അയാളെ അക്രമിക്കാനൊരുങ്ങി . ഇതുകണ്ട സത്യന്‍ ഒഴികെ മറ്റുള്ളവര്‍ ഓടി രക്ഷപെടാന്‍ നോക്കി യെങ്കിലും അവരില്‍ രണ്ടുപേപേരെയും അവര്‍ പിടിച്ചു നിര്‍ത്തി . നോക്കി നിന്നാല്‍ ഇവര്‍ നമ്മെ കൊല്ലുമെന്ന് തോന്നിയ അവസരത്തില്‍ അവര്‍ എതിര്‍ത്തു നോക്കി. 

സംഘട്ടനത്തിനിടയില്‍ കൂട്ടുപിരിഞ്ഞു . ഒടുവില്‍ സത്യനെയും ശ്രീജിത്തിനെയും സിദ്ധാര്‍ഥിനെയും കാണാതായി. ആ കുന്നിന്‍ ചെരുവിന്റെ താഴെ നിന്നും ഒരു വെളിച്ചം കണ്ട് അവര്‍ പതുക്കെ അങ്ങോട്ട് ചെന്നു . അതൊരു വാഹനത്തിന്റെ വെളിച്ചമായിരുന്നു.  അവിടെ സത്യനെയും ശ്രീജിത്തിനെയും അവര്‍ കണ്ടു. സത്യനെയും ശ്രീജിത്തിനെയും അടിച്ചിട്ടുകൊണ്ടു സിദ്ധാര്‍ഥിനെയും കൊണ്ട് ആ വണ്ടി മുന്നോട്ടു പോയി. ഉടനെ സേവിയും മറ്റുള്ളവരും സത്യന്റെ അടുത്തേക്ക് പോയി. അടികൊണ്ടു വയ്യാതായിട്ടും ആ വണ്ടിയുടെ പിന്നാലെ പോകാനായി വെറുതെയെങ്കിലും  സത്യന്‍ ശ്രമിച്ചുകൊണ്ടിരുന്നു. എല്ലാവരും അവിടെത്തന്നെയിരുന്നു നേരം വെളുപ്പിച്ചു. വല്ലാത്ത തണുപ്പിലും അവര്‍ വിയര്‍ത്തു. 

കാട്ടില്‍  കുറേശ്ശെ വെളിച്ചം വീണു തുടങ്ങിയപ്പോള്‍ ഉമേഷ് പറഞ്ഞു , ഇനി നമ്മള്‍ എന്ത് ചെയ്യും? ആളും പോയി, പണവും പോയി. ആ പണം എവിടെയാണ് ഒളിച്ചുവെച്ചിരിക്കുന്നത്  എന്ന് ആ കാലമാടന്‍ പറഞ്ഞില്ല.  മനസ്സ് തകര്‍ന്നിരിക്കുന്നു. സത്യനോടായി സേവി ചോദിച്ചു 'നമുക്ക് ഒന്നുകൂടി നോക്കിയാലോ ... ഒന്നുമില്ലെങ്കിലും അവന്മ്മാരുടെ അടി കുറെ കൊണ്ടതല്ലേ.. നീ ഇതിനു വേണ്ടി കുറെ കഷ്ടപെട്ടതല്ലേ . നമുക്ക് കുറച്ചുകൂടി കഷ്ടപെടാം .. പക്ഷെ അവരെ എവിടെ ചെന്ന് കണ്ടുപിടിക്കും ? 

എല്ലാവരും ആലോചിച്ചു. 


ശ്രീജിത്ത്: ഈ വഴിയിലൂടെ മറ്റു വണ്ടികളൊന്നും കടന്നു പോയില്ല , മണ്ണുറോഡ് ആയതിനാല്‍ നമുക്കൊന്ന് ഫോലോ ചെയ്യാം .. എല്ലാവരും ആ വാഹനം പോയ അടയാളം നോക്കി കുറെ ദൂരം നടന്നു. ഏകദേശം നാലു കിലോമീറ്ററോളം നടന്നു.

അവിടെ പണി പൂര്‍ത്തിയാകാത്ത ഒരു ബില്‍ഡിംഗ് കണ്ടു. (അത് ഒരു റിസോര്‍ട് ആണ് പണിതു കൊണ്ടിരിക്കുന്നത് ). അവര്‍ നടന്നു വന്ന റോഡ് അവിടേക്കാണ് പോയി അവസാനിക്കുന്നത്. അതിനപ്പുറം ഒരു ചെറിയ ആറ് ഒഴുകുന്നതും കാണാം. അങ്ങിനെയാണെങ്കില്‍ ആ വാഹനം ഇവിടെ എവിടെയെങ്കിലും കാണാതിരിക്കില്ല . പക്ഷെ അതന്വേഷിച്ചു അവിടെ പോകുന്നത് നന്നായിരിക്കില്ല. 

അവര്‍ അവിടെയുള്ള മരക്കൂട്ടങ്ങള്‍ക്കിടയില്‍ നിന്നും നോക്കികൊണ്ടിരിക്കുമ്പോള്‍ ഒരു ടെമ്പോ വാന്‍ ബില്‍ഡിങ്ങിനു അടുത്ത് നിന്നും കയറ്റം കയറി വരുന്നത് കണ്ടു. അവര്‍ അവിടെ തന്നെ ഒളിച്ചിരുന്നു . വണ്ടി അവരുടെ മുമ്പിലൂടെ പോയി കഴിഞ്ഞപ്പോള്‍ ശ്രീജിത്ത് പറഞ്ഞു ഇത് തന്നെയാണ് ആ വണ്ടി. നമ്പര്‍ അതുതന്നെ. ആ വണ്ടിക്കുള്ളില്‍ നമ്മളെ ഇന്നലെ ആക്രമിച്ചവര്‍ തന്നെയാണ് . എന്തായാലും തങ്ങളെ അറിയുന്നവര്‍ അവിടെ ആരും ഉണ്ടാകില്ലെന്ന് ഉറപ്പായി. ഇനിയിപ്പോള്‍ ഉണ്ടായാലും നേരിടുക തന്നെ. അവര്‍ റോഡിലൂടെ തന്നെ നടന്നു. അവര്‍ എത്തിപ്പെട്ടത് ആറ്റിന്‍ കരയിലാണ്. ആറിന് അടുത്ത് തന്നെയാണ് ബില്‍ഡിംഗ് . അവിടെ പ്രത്യേകിച്ച് ആരെയും കണ്ടില്ല. ധൈര്യപൂര്‍വം ബില്‍ഡിങ്ങിനു അടുത്തേക്ക് പോയി നോക്കി . തൊഴിലാളികളെന്ന് തോന്നിക്കുന്ന ഒരു സ്ത്രീയും പുരുഷനും. ഉമേഷ് അവരുടെ  അടുത്തേക്ക് പോയി ചോദിച്ചു : :കുറച്ചു വെള്ളം കിട്ടുമോ . കുടിക്കാന്‍ ?' 

അയാള്‍ അവിടെ യുള്ള കിണര്‍ കാണിച്ചു കൊടുത്തു. ഉമേഷ് ആ കിണറിനടുത്തേക്കു പോയി .. കിണറ്റില്‍ നിന്നും വെള്ളം കോരി കുടിച്ചു.

കിണറിനടുത്തു ട്രെയിന്‍ പോലെ നീളത്തില്‍ പണി തീര്‍ത്തിട്ടുള്ള മുറികള്‍ ഉണ്ട്. അതിനകത്തു് ആരുടെയൊക്കെ ശബ്ദം കേള്‍ക്കുന്ന്‌നുണ്ട് . സേവിയും നവാസും പതുക്കെ മുന്നിലോട്ട് നടന്നു. എല്ലാ റൂമുകളിലും എന്തോ പണികള്‍ നടക്കുന്നുണ്ട്. അവര്‍ കൂടുതല്‍ അറിയാനായി അതിനകത്തേക്കു എത്തി നോക്കി. തീയിലിട്ട് എന്തൊക്കെയോ ഉരുക്കുന്നു. കൂടുതല്‍ നോക്കുന്നതിനിടയില്‍ ഒരാള്‍ വന്നു ചോദിച്ചു :'ക്യാ .. കോണ്‍ ഹേ ' അയാള്‍ ഹിന്ദിക്കാരനാണ് എന്നറിഞ്ഞപ്പോള്‍ അവര്‍ക്കു ധൈര്യമായി .. റിസര്‍ച്, ഫോറസ്റ്റ്, റിസര്‍ച് എന്നൊക്കെ അയാളെ ബോധ്യപ്പെടുത്തുകയുണ്ടായി. പക്ഷെ ....

ഇവിടെ പറ്റില്ല, അവിടെ പോകൂ .. അയാള്‍ ഹിന്ദി കലര്‍ന്ന മലയാളത്തില്‍ പറഞ്ഞു. കുട്ടികള്‍ സംശയം ചോദിച്ചു 'അവിടെ എന്താ ചെയ്യുന്നേ ? 

'അവിടെ കുച്ച് നഹി , ജാവോ .. ജാവോ ' അവര്‍ക്കു അയാളെ അനുസരിക്കേണ്ടിവന്നു. നടപ്പാതക്ക് ഇടയിലുള്ള ഗേറ്റ് അയാള്‍ അടച്ചു. അവര്‍ പിന്തിരിഞ്ഞു. 

അവര്‍ നദിയില്‍ ഇറങ്ങി മുഖം കഴുകി അല്പം മുന്ന്‌നോട്ടു നടന്നു. അല്പം ദൂരെയായി പുഴക്ക് നടുവിലെ പാറയില്‍  ഒരാളുടെ കാലുകള്‍ കണ്ടു . സേവി പറഞ്ഞു 'അങ്ങോട്ട് പോകേണ്ട .. ആരാ എന്താ ഒന്നും അറിയില്ല .. വല്ല പുലിവാലുമാകും .. ആ ദൃശ്യങ്ങള്‍ ശ്രീജിത്ത് തന്റെ മൊബൈലില്‍ പകര്‍ത്തി. നന്നായി സൂം ചെയ്തു നോക്കിയപ്പോള്‍ ആ കാലുകള്‍ അനങ്ങുന്നതായി തോന്നി. ശ്രീജിത്തും കൂട്ടുകാരും ചേര്‍ന്ന് അവിടെ കമിഴ്ന്നു കിടക്കുകയായിരുന്ന ആളെ മലര്‍ത്തി കിടത്തി .. അത് സിദ്ധാര്‍ഥ് ഘോഷ്  ആണ് എന്നറിഞ്ഞ അവര്‍ ഞെട്ടിപ്പോയി .  അയാള്‍ മരിച്ചിട്ടില്ല എന്ന് ഉറപ്പായി.

സുഹൃത്തുക്കള്‍ സിദ്ധാര്‍ഥ് ഘോഷിനെയും കൊണ്ട് പുഴയ്ക്ക് അക്കരെ കടന്നു. അയാള്‍ക്ക് പ്രാഥമിക ശുശ്രൂഷകള്‍  നല്‍കിയപ്പോള്‍ അയാള്‍ കണ്ണ് തുറന്നു. അയാള്‍ വെള്ളം കുടിച്ചു. നവാസ് അയാളോട് ഇത് എങ്ങനെ പറ്റിയെന്നു ചോദിച്ചു. കുറെ നേരത്തേക്ക് അയാള്‍ സംസാരിച്ചില്ല. ഇയാള്‍ നമ്മളെ വിട്ടുപോകില്ലെന്നാണ് തോന്നുന്നത്. ഉമേഷ് പറഞ്ഞു. 

അല്‍പ സമയം കഴിഞ്ഞപ്പോള്‍ സിദ്ധാര്‍ഥ് എഴുനേറ്റ് ഇരുന്നു. തലേന്ന് അയാളെ അടിച്ചു അവശനാക്കി,  മരിച്ചു എന്ന് കരുതി പുഴയിലെക്കെറിഞ്ഞു .. എന്തോ നിയോഗം പോലെ വീണ്ടും എല്ലാവരും ഒരുമിച്ചു ചേര്‍ന്നു . നവാസ് സംശയം ചോദിച്ചു : എന്തിനാണ് എത്ര ക്രൂരത കാട്ടുന്നത് ? ആരാണിവര്‍? 

സിദ്ധാര്‍ത്ഥ് തന്റെ കഥ പറഞ്ഞു : താന്‍ ഒരു ബംഗാളിയാണ് .  തന്നെ ഇവിടെ കൊണ്ടുവന്നിട്ട് മൂന്നു വര്‍ഷമായി, ആ ബില്ഡിങ്ങിന്റെ പണിക്കായിട്ടാണ് കൊണ്ട് വന്നത്. കുറച്ചു നാളു ബില്ഡിങ്ങിന്റെ പണി ഉണ്ടായിരുന്നു. പിന്നീട് തന്നെ ചെറിയ തട്ടിപ്പുകള്‍ക്കായി പറഞ്ഞയച്ചു തുടങ്ങി. അതില്‍ വിജയിച്ചപ്പോള്‍ എനിക്ക് ശമ്പളം കൂടുതല്‍ തന്നു. ചിലപ്പോള്‍ മയക്കുമരുന്ന് വില്‍ക്കാന്‍ ഏല്പിക്കും , ഒരു പ്രാവശ്യം പോലീസ് പിടിച്ചു. പക്ഷെ ആരാണെന്നറിയില്ല,  ഒരു വക്കീല്‍ വന്ന് എന്നെ പോലീസ് സ്റ്റേഷനില്‍ നിന്നും മോചിപ്പിച്ചു. ഇപ്പോള്‍ സ്വര്‍ണ്ണത്തിന്റെ തട്ടിപ്പാണ് . രണ്ടുമൂന്നു പ്രാവശ്യം ചെയ്തു. പക്ഷെ പറഞ്ഞ അത്രയും പൈസ തന്നില്ല. 

അതുകൊണ്ടാണ് നിങ്ങള്‍ തന്ന പണവും നിങ്ങളെ കാണിച്ച സ്വര്‍ണ്ണവും കൊണ്ട് മുങ്ങാന്‍ നോക്കിയത്. പക്ഷെ ആ  രണ്ടു പേര് കാരണം എന്റെ ചില പദ്ധതികള്‍ പൊളിഞ്ഞു. അതുകൊണ്ടു ഞങ്ങളെ നിരീക്ഷിക്കാന്‍ പറഞ്ഞയച്ച ആളുകളുടെ കയ്യില്‍ അകപ്പെട്ടു.  അയാള്‍ പറഞ്ഞ വിവരമെല്ലാം മൊബൈലില്‍ പകര്‍ത്തികൊണ്ട് ശ്രീജിത്ത് പറഞ്ഞു : ഇനി എന്തായാലും തന്നെ ഞങ്ങള്‍ രക്ഷിക്കാം. ആ സ്വര്‍ണ്ണവും പണവും എവിടെ യാണെന്ന് ശരിയായ സ്ഥലം  പറഞ്ഞു താ .. അതെടുത്തു സത്യന്റെ അമ്മയുടെ ഓപ്പറേഷന്‍ കഴിഞ് നമുക്ക് പോലീസില്‍ പരാതിപ്പെടാം. നാലൊരു വക്കീലുണ്ടെങ്കില്‍ ഇയാള്‍ക്കും രക്ഷപെടാം. 

സിദ്ധാര്‍ത്ഥ്: നഹി .. പോലീസ് കംപ്ലൈന്റ്‌റ് നഹി കരോ 

നവാസ്: ക്യാ പ്രോബ്ലം ?

 സിദ്ധാര്‍ത്ഥ്: മേം ഇന്ത്യാ കാ ആദ്മി നഹി ..

സത്യന്‍: പിന്നെ താനാരാ ? പാകിസ്ഥാന്‍ ?

സിദ്ധാര്‍ത്ഥ്: നഹി .. മേം കുച്ച് നഹി.. ഇന്ത്യ പാകിസ്ഥാന്‍ ബംഗ്ലാദേശ് കുച്ച് നഹി.. 

ഞങ്ങള്‍ ഇന്ത്യക്കാരും പാക്കിസ്ഥാനികളും ബംഗ്ലാദേശികളും അല്ല. ഞങ്ങള്‍ ബംഗാളിന്റെയും ബംഗ്ലാദേശിന്റെയും ഇടയില്‍ പെട്ടുപോയ രാജ്യമില്ലാത്തവരാണ്. ഞങ്ങള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ആരും ചോദിക്കില്ല. ഞാന്‍ മരിച്ചാലും. ആര് മരിച്ചു എന്ന് പോലും കണ്ടുപിടിക്കാന്‍ കഴിയില്ല.  അതുകൊണ്ടാണ് ഇത്തരം തട്ടിപ്പുകള്‍ക്കായി ഞങ്ങളെ ഇവിടെ കൊണ്ടുവന്നിരിക്കുന്നത്. പോലീസ് പിടിച്ചാല്‍ ഞങ്ങളെ രക്ഷിക്കാന്‍ ആളുണ്ട്. വലിയ കേസുകളാണെങ്കില്‍ പിറ്റേന്ന് ഞങ്ങള്‍ ഉണ്ടാകില്ല. നിങ്ങളില്ലായിരുന്നെങ്കില്‍ ഇന്ന് ഞാനും അതില്‍ ഒരാളാകുമായിരുന്നു.

സിദ്ധാര്‍ത്ഥില്‍  നിന്നും അറിഞ്ഞ വിവരങ്ങള്‍ അവരെ വേദനിപ്പിച്ചു. സിദ്ധാര്‍ത്ഥിനോടുള്ള ദേഷ്യം അല്പം കുറഞ്ഞു. സിദ്ധാര്‍ഥിനെയും സത്യനെയും അവിടെ വിട്ട് അല്പം മുന്നോട്ട് നടന്നപ്പോള്‍ ചെറിയ ഒരു കട കണ്ടു. വിശപ്പടക്കാനായി വാഴപ്പഴം വാങ്ങി കഴിച്ചു. ഭക്ഷണം കഴിച്ചപ്പോള്‍ എല്ലാവരുടെയും ക്ഷീണം മാറി, രണ്ടുപേര്‍ക്കുള്ള ഭക്ഷണവുമായി അവര്‍ തിരിച്ചു. സിദ്ധാര്‍ത്ഥ് പറഞ്ഞത് കേട്ടപ്പോള്‍ കുട്ടികള്‍ക്ക് എല്ലാം വിശദമായി തന്നെ അറിയണമെന്ന് തോന്നി.  ചെറുപ്പത്തിന്റെ ആവേശം ശരിക്കും തലയ്ക്കു പിടിച്ചു. സേവിയും നവാസും ശ്രീജിത്തും വീണ്ടും ആ ബില്‍ഡിങ്ങിനു അടുത്തേക്ക് പോയി. ആറ്റിനക്കരെ മൂന്നു പേരെ നിര്‍ത്തി എല്ലാവരും കൂടി ഒരുമിച്ച് അപകടത്തില്‍ ചാടേണ്ട എന്ന് കരുതി സിദ്ധാര്‍ത്ഥിന് ഒരു കാവലുമായി. മൂന്നുപേരും ധൈര്യമായി ബില്ഡിങ്ങിന്റെ പുറകു വശത്തെ മുറികളുടെ അടുത്തേക്ക് പോയി അവിടെ അടച്ചിട്ടിരുന്ന വാതിലില്‍ തട്ടി. കുറച്ചു നേരത്തിനു ശേഷം ഒരാള്‍ വന്ന് വാതില്‍ തുറന്നു. അയാളുടെ മുഖം കണ്ടപ്പോള്‍ തന്നെ അയാള്‍ മറുനാടനാണെന്ന് മനസിലായി. നവാസ് തന്റെ പേഴ്‌സിലുണ്ടായിരുന്ന സ്‌കൂള്‍ ഐഡി എടുത്തു കാണിച്ചു കൊണ്ട് റിസര്‍ച് എന്ന് പറഞ്ഞു. അല്പം പകച്ചു പോയ തൊഴിലാളികള്‍ ഒന്നും പറഞ്ഞില്ല. ഒരു സാധാരണക്കാരന് കണ്ടാല്‍ മനസിലാകാത്ത രീതിയിലുള്ള ജോലികള്‍ ചെയ്യന്നവര്‍. എല്ലാം ചെയ്യുന്നത് തട്ടിപ്പിന് വേണ്ടിയാണെന്ന് മനസിലായി . ഒരു തൊഴിലാളിയോട് ചോദിച്ചു :'നിങ്ങളുടെ പേര് എന്താണ് '.. ക്യാ നാം ഹേ ? .. കിഷന്‍ 

നവാസ്: യെഹ് ക്യാ ഹൈ ? കൂടുതല്‍ ചോദ്യങ്ങള്‍ വന്നപ്പോള്‍ തൊഴിലാളികളില്‍ ഒരാള്‍ മലയാളത്തില്‍ പറഞ്ഞു .. 'ഇവിടെ ആരെയും കയറ്റില്ല.. വേഗം പോകൂ .. ഇല്ലെങ്കില്‍ സാറിനെ വിളിക്കും ..'

എന്നാല്‍ വിളിക്കെടാ നിന്റെ സാറിനെ 

ചിലരുടെയെല്ലാം പേരും അഡ്രസ്സും പറയാന്‍ ആവശ്യപ്പെട്ടു    . അഡ്ഡ്രസ്സുകള്‍ കൂടുതലും ബംഗാള്‍ സിലുപുരി എന്നിങ്ങനെ പോകുന്നു. നവാസ് ഗൂഗിളില്‍ ഡി ജി പി യുടെ നമ്പര്‍ കണ്ടുപിടിച്ചു , ആ നമ്പറിലേക്ക് ഫോണ്‍ ചെയ്തു. ശ്രീജിത്ത് ചിലരുടെയെല്ലാം ഐ ഡി കാര്‍ഡുകള്‍ വാങ്ങിച്ചു നോക്കി. അവയുടെ ഫോട്ടോകള്‍ എടുത്തു. ഉമേഷിന്റെ ഫോണിലേക്കയച്ചു കൊടുത്തു.  അവിടെ നടക്കുന്ന ചില കാര്യങ്ങളെങ്കിലും പുറത്തറിഞ്ഞു. അല്‍പ സമയത്തെ പ്രയത്‌ന ത്തിന് ഒടുവില്‍ ഡി ജി പി യെ ലൈനില്‍ കിട്ടി . അദ്ദേഹത്തോട് ഇവിടെ ജോലി ചെയ്യുന്ന ആളുകളുടെ അവസ്ഥ പറഞ്ഞു .. അദ്ദേഹം അന്വേഷിക്കാമെന്ന് പറഞ്ഞു. കുറച്ചു സമയത്തിനകം കുറെ പേരുമായി ഒരു ലോറി അവിടേക്കു വന്നു. അതില്‍ നിന്നും തൊഴിലാളികളുടെ സൂപ്പര്‍വൈസര്‍മാരെന്ന് തോന്നിക്കുന്ന കുറച്ചു പേര്‍ ഇറങ്ങി വന്ന് കുട്ടികളുടെ ഷര്‍ട്ടില്‍ കയറി പിടിച്ചു. ധൈര്യം കൈവിടാതെ സേവി  പറഞ്ഞു, എടോ ഞങ്ങളെ തൊട്ടാല്‍ ഉടനെ ഇവിടെ പോലീസ് എത്തും , ഈ സ്ഥലത്തിന്റെ മാപ്പും മറ്റു വിവരങ്ങളുമെല്ലാം മറ്റൊരു സ്ഥലത്തു അറിയുന്നുണ്ട്. ഇത് കേട്ട പാടെ വന്നവര്‍ ചെറുതായൊന്നു പകച്ചു. പക്ഷെ അവര്‍ ആര്‍ക്കോ ഫോണ്‍ ചെയ്തു . അവര്‍ മൂന്നു പേരെയും ആക്രമിച്ചു. തൊഴിലാളികള്‍ അവരെ തെറ്റിദ്ധരിച്ചുകൊണ്ട് അക്രമികളുടെ പക്ഷം ചേര്‍ന്നു .

പിടിച്ചു നില്‍ക്കാനാകാതെ അവര്‍ ഓടി. തൊഴിലാളികള്‍ അവരെ വിടാതെ പിന്തുടര്‍ന്നു . പെട്ടന്നാണ് തൊഴിലാളികളുടെ മുന്നിലേക്ക് സിദ്ധാര്‍ഥ് ഘോഷ് ഓടിവന്നത് . അയാള്‍ അലറി. 'രുക്കോ ..... രുക്കോ ..ഭായ് , ഉസ്‌കാ ഹ മാര ദുഷ് മന്‍ നഹി ... കുട്ടികളെ ഓടിച്ചു കൊണ്ടിരുന്ന തൊഴിലാളികള്‍ സിദ്ധാര്‍ത്ഥിന് നേരെ നോക്കി. അയാള്‍ അവര്‍ക്കു അവരുടെ ഭാഷയില്‍ കാര്യങ്ങള്‍ വിശദീകരിച്ചു കൊടുത്തു. സത്യം മനസിലാക്കിയ അവര്‍ സൂപ്പര്‍വൈസര്‍മാരുടെ നേരെ തിരിഞ്ഞു. ഈ സമയം അവിടെ മുതിര്‍ന്ന പോലീസ് ഓഫിസറും സംഘവും എത്തി. ആരാണ് ഫോണ്‍ ചെയ്തത് എന്ന് ചോദിച്ചു. 

നവാസ്: ഞാനാണ് സര്‍ ഫോണ്‍ ചെയ്തത്. 

ഓഫീസര്‍: നിങ്ങളെന്തിനാണ് ഇ വിടെ വന്നത് ? 

നവാസ്: ഞങ്ങള്‍ ടൂര്‍ വന്നതാണ്. 

ഓഫീസര്‍ : ടൂര്‍ വന്നത് ഇത്തരം കേസ് കണ്ടുപിടിക്കാനാണോ? 

സേവി : അവന്‍ പേടിച്ചിട്ടാ സാറെ, ഞങ്ങള്‍ ഞങ്ങളുടെ കൂട്ടുകാരനെ അന്വേഷിച്ചു വന്നതാ. 

ഓഫീസര്‍ : എന്നിട്ടു കൂട്ടുകാരനെ കിട്ടിയോ? 

സത്യന്‍ : അതു ഞാനാണ് സാര്‍ ..


സൂപ്പര്‍വൈസര്‍മാരായ ഗുണ്ടകള്‍ ഓടി രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും തൊഴിലാളികള്‍ തന്നെ അവരെ പിടികൂടി .. അല്പസമയത്തിനകം ബംഗാളികളുടെ നേതാവായ ഭയ്യ  എന്ന് വിളിക്കുന്ന ആള്‍ വന്നു. അയാള്‍ തന്നെ പരിചയപ്പെടുത്തി.

സാര്‍ എന്റെ പേര് കാളി എന്നാണ്,  സ്വദേശം ബംഗാള്‍.

ഓഫീസര്‍ : എവിടെ എന്താണ് ചെയ്യുന്നത്?

കാളി: സാര്‍, ഈ റിസോര്‍ട് പണിയാനാണ് ഇവിടെ വന്നത്. പക്ഷേ  ഓരോകാരണങ്ങളാല്‍ പണി നീണ്ടുപോയി. ഇപ്പോള്‍ ആകെ നഷ്ടത്തിലാണ്. 

ശ്രീജിത്ത്: അതുകൊണ്ടായിരിക്കും സ്വര്‍ണ്ണത്തിന്റെ തട്ടിപ്പ് തുടങ്ങിയത്. 

ഓഫീസര്‍: ങ്ങേ സ്വര്‍ണ്ണമോ?

നവാസ്: അതെ സാര്‍, അതാ ആ കാണുന്ന സ്ഥലത്ത് പരിശോധിച്ചാല്‍ സാറിന് സത്യം മനസ്സിലാകും. 

കാളി : സാര്‍ ,  ഈ കുട്ടികള്‍ എന്തോ തമാശ പറയുകയാണ്. 

അയാള്‍ ആര്‍ക്കോ ഫോണ്‍ ചെയ്തു.  വളരെ വിനയപൂര്‍വ്വം ഫോണ്‍ പോലീസ് ഓഫീസര്‍ക്ക് കൊടുത്തു. 

ഓഫീസര്‍: സാര്‍, ഇവിടെ സ്ഥതി അല്പം മോശമാണ് . ഒരു സേര്‍ച്ച് വേണ്ടിവരും. ..ഓക്കേ സാര്‍.. ..ഓക്കേ സാര്‍.. 

ഓഫീസര്‍ അല്‍പനേരം എന്തോ അലോചനയിലാണ്ടു .. അദ്ദേഹം എല്ലാവരോടും പിരിഞ്ഞു പോകാന്‍ പറഞ്ഞു. 

ഉമേഷ്: ഇല്ല, ഞങ്ങള്‍ പോകില്ല. 

ഓഫീസര്‍: ദേ , കുട്ടികളെ  എം പി യുടെ നിര്‍ദ്ദേശമുണ്ട്. അതുകൊണ്ട് എല്ലാവരും സമാധാനമായി പോകണം. 

സേവി: സാര്‍, എങ്കില്‍ എം പി യെയും സംശയിക്കേണ്ടതായിരിക്കുന്നു. ഏത് എം പി യാണ് സാര്‍ ഇവര്‍ക്ക് ശുപാര്‍ശ ചെയ്യുത്? 

ഓഫീസര്‍ : 'അത് ഗോപി എം പി '

സേവി: അദ്ദേഹം അങ്ങനെ പറയാന്‍ വഴിയില്ലല്ലോ. ശരി, ഞാനൊന്നു വിളിച്ചു നോക്കട്ടെ. 

അല്പം ദൂരെയായി നില്‍ക്കുന്ന സത്യനെ നോക്കി സേവി കാതില്‍ രഹസ്യം പറഞ്ഞു. ''ഈ സാറിനോട് ഒന്ന് പറയെടാ, സേര്‍ച്ച് ചെയ്യാന്‍''

ഓഫീസറോട് ''സാറിന്റെ നമ്പര്‍ പറ'' , അദ്ദേഹം  പറയുന്ന നമ്പര്‍ ഫോണില്‍ കൂടി പറഞ്ഞുകൊടുത്തു. ഉടനെ ഓഫീസര്‍ക്ക് എം പി യുടെ കാള്‍ വന്നു. 

'എടോ ... ആ പിള്ളാര് എനിക്ക് വളരെ വേണ്ടപ്പെട്ടവരാ .. സേര്‍ച്ച് ചെയ്യടോ...'' 

ഓഫീസര്‍: ''സാര്‍, സാറല്ലേ ഇപ്പോള്‍ തന്നെ ഒന്നും ചെയ്യെണ്ട എന്ന് പറഞ്ഞത്?''

എം പി : ''എഡോ അത് എന്റെ ശബ്ദത്തില്‍ മറ്റാരോ പറഞ്ഞതാണ് .. താനെവിടുത്തെ പോലീസാണെടോ .. പുല്ലേ!''

ഓഫീസര്‍: ''ഇപ്പോള്‍ മനസ്സിലായി സാര്‍ തന്നെയാണ് സംസാരിക്കുന്നതെന്ന്.. ഇപ്പോള്‍ തന്നെ സേര്‍ച്ച് ചെയ്‌തേക്കാം.''

ഓഫീസര്‍ പിന്നെയും എന്തോ ആലോചിച്ചു നില്‍ക്കുമ്പോള്‍ സേവി ചോദിച്ചു ''എന്താ സാര്‍, ഇനി സി എം ഇന്റെ കാള്‍ വേണോ?''

ഓഫീസര്‍:''അയ്യോ വേണ്ട.. അദ്ദേഹം സേര്‍ച്ച് ചെയ്യാന്‍ പോലീസുകാര്‍ക്ക് ഓര്‍ഡര്‍ കൊടുത്തു. പോലീസുകാര്‍ പണിതീരാത്ത കെട്ടിടത്തിലും അതിന്റെ പിറകിലുള്ള ലൈന്‍ മുറികളിലും സേര്‍ച്ച് തുടങ്ങി. മുറികളി ലെല്ലാം പായ വിരിച്ച് തൊഴിലാളികള്‍ ഇരിക്കുന്നുണ്ട് . കെട്ടിടം പണിക്കുള്ള കുറച്ച് ആയുധങ്ങളും കണ്ടു. 

സിദ്ധാര്‍ത്ഥ് മുറിക്കുള്ളിലേക്ക് കയറി. അയാള്‍, ഇരിക്കുന്നവരോട് എന്തോ പറഞ്ഞു. അവര്‍ മടിച്ചുമടിച്ചാണെങ്കിലും തൊഴിലാളികള്‍ ഇരുന്നിരുന്ന പായകള്‍ അയാള്‍ നീക്കി. അതിനടിയില്‍ മണല്‍ വിരിച്ചിരിക്കുകയാണ്. ആ മണല്‍ നീക്കി നോക്കിയപ്പോള്‍ ചില പൊടികള്‍ കണ്ടെടുത്തു. അത് തുറന്നു നോക്കിയപ്പോള്‍ ചിലതിലെല്ലാം സ്വര്‍ണ്ണ ബിസ്‌കറ്റുകള്‍, ചിലതില്‍ രത്‌നങ്ങള്‍, വളരെ വിലപിടിപ്പുള്ള പല വസ്തുക്കളും കിട്ടി. പോലീസ് ഓഫീസര്‍ എല്ലാവരെയും അറസ്‌റ് ചെയ്തു സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അദ്ദേഹം കുട്ടികളോട് പറഞ്ഞു. നിങ്ങള്‍ വലിയ ഒരു കാര്യമാണ് ചെയ്തത്. സ്റ്റേഷന്‍ വരെ വരണം. ഞാന്‍ ഇവരെ കൊണ്ടുപോകാം. സുഹുത്തുക്കള്‍ അഞ്ചുപേരും , സിദ്ധാര്‍ത്ഥ് ഘോഷിനെയും കൂട്ടി പോലീസ് സ്റ്റേഷനില്‍ എത്തി. അവിടെ പോലീസ് ഓഫീസര്‍ എല്ലാവരെയും ചോദ്യം ചെയ്തു. എല്ലാവരും ബംഗാളില്‍ നിന്നും എത്തിച്ചേര്‍ന്നവര്‍. പക്ഷെ ആര്‍ക്കും വ്യക്തമായ മേല്‍വിലാസമോ മറ്റോ ഇല്ല. കുട്ടികള്‍, സിദ്ധാര്‍ഥ് പറഞ്ഞ കഥ ഓഫീസര്‍ക്കും പറഞ്ഞു കൊടുത്തു. ഓഫീസര്‍ തൊഴിലറികളുടെ നേതാവായ കാളിയെ ചോദ്യം ചെയ്തു. 

ഓഫീസര്‍: സത്യം പറ, നിങ്ങള്‍ എന്തിനാണ് ഇവിടെ വന്നിരിക്കുന്നത്?

കാളി: ബില്‍ഡിംഗ് പണിക്ക് .

ഓഫീസര്‍: പിന്നെ ഈ കാണുന്നതൊക്കെ?

പിടിച്ചെടുത്ത സാധങ്ങള്‍ കാണിച്ചുകൊണ്ട് ഓഫീസര്‍ ചോദിച്ചു.

കാളി' ഇതെല്ലം ഞങ്ങളുടെ സൈഡ് ബിസിനസ് ആണ് '

ഇതിനു പിന്നില്‍ പല വലിയവരുമുണ്ട് . 

ഓഫീസര്‍: ആരാണ് ഈ വലിയവര്‍ ? എം പി ആണോ?

കാളി : അതിലും വലിയവര്‍ 

ഓഫീസര്‍: അവരെല്ലാം ആരെന്നു പറ. ഇല്ലെങ്കില്‍ നിന്നെ.....'

ശരിയായ രീതിയിലുള്ള ചോദ്യം ചെയ്യലില്‍ നിന്നും കാളിയില്‍ നിന്ന് ഒന്നും അറിയാന്‍ കഴിഞ്ഞില്ല. ഓഫീസര്‍ ജൂനിയര്‍ ഓഫീസറെ നോക്കിക്കൊണ്ടു പറഞ്ഞു 'എന്നോട് ഇയാള്‍ക്ക് എന്തോ പരിഭവം പോലെ, താനൊന്നും അകത്തുകൊണ്ടുപോയി ചോദിച്ച് നോക്ക് ' 

കാളിയെ തള്ളി ലോക്കപ്പിലിട്ടു. അയാള്‍ കൈയിലെ വാച് അഴിച്ചു വെച്ചു , ലോക്കപ്പിലേക്കു പോയി. എന്തോ ചില ശബ്ദങ്ങള്‍ ലോക്കപ്പില്‍ നിന്നും വന്നുകൊണ്ടിരുന്നു. അല്പം കഴിഞ്ഞപ്പോള്‍ ഇന്‍സ്‌പെക്ടര്‍ എന്തോ കണ്ടു പേടിച്ചപോലെ പുറത്തേക്കു വന്നു. ഓഫീസര്‍ എന്ത് പറ്റിയെന്നു ചോദിച്ചു കൊണ്ട് ലോക്കപ്പിനകത്തേക്കു പോയി. ലോക്കപ്പില്‍ മൂലയിലായി ഒരു സ്ത്രീ ഇരിക്കുന്നു. 

ഓഫീസര്‍: അപ്പോള്‍ അവനെവിടെ? 

ഇന്‍സ്‌പെക്ടര്‍: അവന്‍ തന്നെയാണ് ഇവള്‍.

എല്ലാവരും അത്ഭുദത്തോടെ ആ സ്ത്രീയെ നോക്കി. അവള്‍ ഇതുവരെ എല്ലാവരെയും കബളിപ്പിച്ചുകൊണ്ട്, ആണ്‍ വേഷം കെട്ടി നടക്കുകയായിരുന്നു. ഒരു വനിതാ പോലീസ് അവള്‍ക്കു ചുറ്റാന്‍ ഒരു തുണി കൊടുത്തു. അവള്‍ ശരിക്കുള്ള വേഷത്തില്‍ പുറത്തു വന്നു. 

ഓഫീസര്‍സമാധാനമായിക്കൊണ്ട് ചോദിച്ചു.

''നീ ആരാണ് ? എന്തിനാണ് ഇങ്ങനെയൊരു വേഷം കെട്ടല്‍ ?''

കാളി: എന്റെ പേര് കാളി പൂജ , ഞാന്‍  ഇവിടെ വന്നിട്ട് അഞ്ചു വര്‍ഷമായി , ബംഗാളില്‍ എനിക്ക് ഒരു കുടുംബമുണ്ടായിരുന്നു. സര്‍ക്കാരിന്റെ കണക്കില്‍ പെടാത്ത ഒരു വിഭാഗമാണ് ഞങ്ങള്‍ . പോലീസിന്റെയും മിലിട്ടറിയുടെയും ഉദ്യോഗസ്ഥരുടെയും കണ്ണില്‍ ഞങ്ങള്‍ തീവ്രവാദികളെപ്പോലെയാണ്. ആണുങ്ങളെല്ലാം കള്ളന്മാരും പെണ്ണുങ്ങളെല്ലാം വേശ്യകളും.. എന്റെ കുടുംബത്തിലെ നാലുപേര്‍ക്ക് എന്ത് സംഭവിച്ചു എന്നെനിക്കറിയില്ല . ഒരു ദിവസം രാത്രി ആരൊക്കെയോ വന്ന് എന്നെയും എന്റെ അച്ഛനെയും അമ്മയെയും സഹോദരിയെയും സഹോദരനെയും പിടിച്ചുകൊണ്ടുപോയി. അവരുടെ കാമം തീര്‍ന്ന തളര്‍ച്ചയില്‍ ഞാന്‍ എങ്ങിനെയോ രക്ഷപെട്ടു. ഏതോ ഒരു ട്രെയിനില്‍ കയറി ഇവിടെ എത്തി. ഈ നാട് എനിക്ക് അനുകൂലമാണെന്ന് തോന്നി. പക്ഷെ ഒരു പെണ്ണായ എനിക്ക് എവിടെയാണെങ്കിലും സുരക്ഷിതത്വം കുറവാണെന്നു മനസിലാക്കിയ ഞാന്‍ ആണായി ജീവിക്കാന്‍ തുടങ്ങി. ഇവിടുത്തെ തൊഴിലുകള്‍ക്കായി ഞങ്ങളുടെ നാട്ടില്‍ നിന്നും എന്നെ പോലെ തന്നെ ഊരും പേരുമില്ലാത്ത ഇവരെയെല്ലാം കൊണ്ട് വന്നു. ഞങ്ങള്‍ ക്ക് എന്തുവന്നാലും ആരും നോക്കാനില്ല. ഞങ്ങള്‍ക്ക് ഒന്നുമില്ല. ഞങ്ങള്‍ ഇന്‍ഡ്യാക്കാരല്ല ബംഗ്ലാദേശിയല്ല, പണമുണ്ടെങ്കില്‍ ഇവിടെ എന്തും നേടിയെടുക്കാം. അതിനായി ഞാന്‍ നല്ലതും ചീത്തയുമായ പലതും ചെയ്തു. അനുസരിക്കുന്നവരെ കൂടെ കൂട്ടി. അല്ലാത്തവരെ നാടുകടത്തി.

ഓഫീസര്‍: അവിടെ പണിയുന്ന റിസോര്‍ട് ആരുടേതാണ് ?

കാളി: അത് ആന്റണി എന്ന നല്ല മനുഷ്യന്റേതാണ് കയ്യിലുള്ളതെല്ലാം എടുത്ത് റിസോര്‍ട് പണിയാന്‍ നോക്കി, പണി പാതിവഴിയില്‍ ആയപ്പോള്‍ പല തടസ്സങ്ങളും നേരിട്ടതിനാല്‍ അദ്ദേഹം ആത്മഹത്യ ചെയ്തു. അദ്ദേഹം എല്ലാം എന്നെ ഏല്‍പ്പിച്ചിരുന്നു. ഞങ്ങള്‍ ബില്‍ഡിംഗ് പണിക്കാരാണെന്ന് കാണിക്കാനായി ആ ബില്‍ഡിംഗ് മറയാക്കുന്നു . 

ഓഫീസര്‍: അപ്പോള്‍ നിനക്ക് ആ വലിയ ആളുകളുമായി ബന്ധമുണ്ടെന്ന് പറഞ്ഞത് ? എം പി യുമായി സംസാരിച്ചത് ?

കാളി : അത് സാര്‍ എനിക്ക് പരിചയമുള്ള ഒരാളുണ്ട്, പപ്പന്‍ എന്നാണ് പേര്, ഞങ്ങള്‍ക്ക്  എന്തെങ്കിലും ആവശ്യം വന്നാല്‍ അവന്‍ ആരുടെ ശബ്ദത്തില്‍ വേണമെങ്കിലും സംസാരിക്കും. 

ഓഫീസര്‍: അപ്പോള്‍ നിങ്ങളോടു സംസാരിച്ചതാരാ?

സേവിയെ നോക്കികൊണ്ട് ഓഫീസര്‍ ചോദിച്ചു.

സത്യന്‍: അത് ഞാനാണ് സാറെ, 

ഓഫീസര്‍: ഓഹോ.. അപ്പോള്‍ എല്ലാവരും കൂടി എന്നെ കുരങ്ങു കളിപ്പിക്കുകയാണോ? എല്ലാത്തിനെയും പിടിച്ച് അകത്തിട് , പോലീസുകാരുടെ മിമിക്രി ഇന്ന് കാണിച്ചുതരാം..

ഇന്‍സ്‌പെക്ടര്‍: ഈ പിള്ളേരെ വിട്ടേക്കാം സാര്‍, ഇല്ലെങ്കില്‍ ശരിക്കും ആരെങ്കിലും വിളിച്ചെന്നിരിക്കും. 

ഓഫീസര്‍: ശരി, ഈ പിള്ളേരുടെ പേരും വിലാസവും എഴുതി എടുത്തുവിട്ടേര്. ഈ വിലാസമില്ലാത്തവരുടെ കാര്യം ആഭ്യന്തര മന്ത്രിയോട് ചോദിച്ചിട്ട് തീരുമാനിക്കാം . 

സുഹൃത്തുക്കള്‍ അഞ്ചുപേരും സ്റ്റേഷന് പുറത്തേക്ക് വന്നപ്പോള്‍ ഒരു വിശ്വസ്തനെ പോലെ സിദ്ധാര്‍ത്ഥ് ഘോഷ് പുറത്തു നില്‍പ്പുണ്ടായിരുന്നു. അവര്‍ അയാളെയും കൂട്ടി നാട്ടിലേക്ക് തിരിച്ചു.  

നാട്ടില്‍ തിരിച്ചെത്തിയ സത്യനെ കണ്ട് എല്ലാവരും അത്ഭുദപ്പെട്ടു . നാട്ടിലൊരാള്‍ പറഞ്ഞു 'നീ എവിടെയായിരുന്നു മോനെ ? ഇന്നലെ നിന്റെ അമ്മയെ ആശുപത്രിയില്‍ കൊണ്ടുപോയി.  നീ വേഗം ആശുപത്രിയിലേക്ക് പോ ..'

സത്യനും സേവിയും കൂടി ആശുപത്രിയിലേക്ക് പോയി. ശ്രീജിത്തും ഉമേഷും, നവാസും സിദ്ധാര്‍ത്ഥുമായി  അയാള്‍ പറഞ്ഞ  ഇടത്തേക്ക് പോയി. 

ആശുപത്രിയില്‍ എത്തിയ മകനെ കണ്ടപ്പോള്‍ സരസന്  വലിയ ആശ്വാസം തോന്നി. അയാള്‍ സത്യനെ കെട്ടിപിടിച്ചുകൊണ്ടു കരഞ്ഞു. 


സത്യന്‍: അച്ഛാ അമ്മയ്ക്ക് എങ്ങനെയുണ്ട് ?

സരസന്‍: എത്രയും വേഗം ഓപ്പറേഷന്‍ നടത്തണമെന്നാണ് പറയുന്നത്. അവളുടെ ചേച്ചി വൃക്ക കൊടുക്കാമെന്നു പറഞ്ഞു.

സത്യന്‍: അച്ഛാ ഓപ്പറേഷ ന് വേണ്ട പണം?

സരസന്‍: മോനെ , ആരോ വലിയ മനസ്സുള്ള ഒരാള്‍ ഓപ്പറേഷന് വേണ്ടുന്ന മുഴുവന്‍ പണവും സംഭാവന ചെയ്തു. 

സത്യന് സന്തോഷം സഹിക്കാന്‍ കഴിഞ്ഞില്ല. അവന്‍ സേവിയെ കെട്ടിപിടിച്ചു കരഞ്ഞു. സത്യന്റെ അമ്മയുടെ ഓപ്പറേഷന് വേണ്ടുന്നതെല്ലാം തയ്യാറായി. 


സിദ്ധാര്‍ത്ഥ് ഘോഷ് മൂന്നു പേരെയും കൂട്ടികൊണ്ടു പോയത് നാട്ടിലുള്ള കള്ളുഷാപ്പിലേക്കാണ് . കുട്ടികള്‍ കള്ളുഷാപ്പിനടുത്തെത്തിയപ്പോള്‍ മടിച്ചു നിന്നു .

നവാസ്: ഹേയ്, ടോഡി ഷോപ് ഹേ,, ഹംകൊ അലോഡ് നഹി. 

ശ്രീജിത്ത്: താന്‍ അതെവിടെയാണ് ഒളിപ്പിച്ചു വെച്ചിരിക്കുന്നത്? 

അയാള്‍ കള്ളുഷാപ്പിന് പുറകിലെ മരം കാണിച്ചു കൊണ്ട് പറഞ്ഞു..'ഉധര്‍ '

ഉമേഷ്: 'അവിടേക്കാണെങ്കില്‍ .. ദേ ഇങ്ങനെ ചുറ്റി വളഞ്ഞു പോകാം '

എല്ലാവരും കൂടി കള്ളുഷാപ്പിന്റെ സൈഡിലുള്ള വഴിയിലൂടെ മരത്തിനടുത്തെത്തി. ആ മരത്തില്‍ ഒരു പൊത്ത് ഉണ്ടായിരുന്നു. സിദ്ധാര്‍ത്ഥ് ആ പൊത്തില്‍ കൈയിട്ട് ഒരു സഞ്ചിയെടുത്തു. അയാളതില്‍ തപ്പിനോക്കികൊണ്ട് വിഷമത്തോടെ പറഞ്ഞു.. 'പൈസ ഗയാ... സോനാ ഹേ '

നവാസ്: സാരമില്ല.. പൈസ പോട്ടെ.. സ്വര്‍ണ്ണം കിട്ടിയല്ലോ ?..

അവര്‍ വളരെ ഉത്സാഹത്തോടെ പോയിക്കൊണ്ടിരിക്കുമ്പോള്‍, പെട്ടന്ന് മൂന്നു ബൈക്കുകള്‍ അവരെ വളഞ്ഞു.  ബൈക്കില്‍ നിന്നും ഇറങ്ങിയ ഗുണ്ടകള്‍ കത്തി കാണിച്ചു. സിദ്ധാര്‍ത്ഥ് തന്റെ കൈയിലിരുന്ന സഞ്ചി നെഞ്ചോടു ചേര്‍ത്ത് വെച്ചു . ഗുണ്ടകള്‍ അവരെ അക്രമിക്കാനൊരുങ്ങി. 

ഒരു ചെറിയ സംഘട്ടനം തന്നെ നടന്നു. സിദ്ധാര്‍ത്ഥത്തിന്റെ കൈയില്‍ നിന്നും സഞ്ചി ബലമായി ഒരുവന്‍ പിടിച്ചു വാങ്ങാന്‍ നോക്കി. അപ്പോഴേക്കും ഉമേഷ് ആ സഞ്ചി കൈക്കലാക്കി. മറ്റൊരു ഗുണ്ട ഉമേഷില്‍ നിന്നും സഞ്ചി പിടിച്ചു  പറിക്കാനായി ഒരുങ്ങി. ഉമേഷിനെ അക്രമിക്കാനൊരുങ്ങിയ ഗുണ്ടയ്ക്ക് പുറകില്‍ നിന്ന് ഒരു തൊഴി കിട്ടി. അത് ആ വഴി പോകുകയായിരുന്ന വേലായുധന്റെ തൊഴിയായിരുന്നു. വേലായുധനും ഖാദറും എവിടെയോപോയി തിരിച്ചു വരികയായിരുന്നു. അപ്പോഴാണ് കുട്ടികളെ ഉപദ്രവിക്കുന്നത് കണ്ടത്. പിന്നെ മറ്റൊന്നും ആലോചിച്ചില്ല, ഖാദറും വേലായുധനും കുട്ടികളും സിദ്ധാര്‍ത്ഥും ചേര്‍ന്നപ്പോള്‍ ഗുണ്ടകള്‍ തോല്‍ക്കുന്ന ഘട്ടമെത്തി. 

അവര്‍ വന്ന ബൈക്ക് വേഗത്തില്‍ സ്റ്റാര്‍ട്ട് ചെയ്തു പോകാനൊരുങ്ങി. പെട്ടാണ് മറ്റൊരാള്‍ വേലായുധന്റെ കൈയില്‍ എത്തിപ്പെട്ട സഞ്ചി തട്ടിപ്പറിച്ച് ഓടി ബൈക്കില്‍ കയറി. അവര്‍ ബൈക്ക് ഓടിച്ച് പോയി. അവരുടെ പിന്നാലെ സിദ്ധാര്‍ത്ഥ് കുറച്ച് ദൂരം ഓടി. പക്ഷെ അവരെ പിടിക്കാനായില്ല. 

അയാള്‍ നിരാശയോടെ മറ്റുള്ളവര്‍ നില്‍ക്കുന്നിടത്തേക്കു തിരിച്ച് വന്നു. , അപ്പോള്‍ സിദ്ധാര്‍ത്ഥത്തിനെ വേലായുധന്‍ സൂക്ഷിച്ചു നോക്കി. വേലായുധന് എന്തോ ഓര്‍മ്മ വന്നപോലെ, അയാള്‍ സിദ്ധാര്‍ത്ഥിനെ അടിക്കാനായി ഷര്‍ട്ടില്‍ കുത്തിപ്പിടിച്ചു . സിദ്ധാര്‍ത്ഥും വിട്ടില്ല ''അരേ  സാലെ .. ' എന്നു പറഞ്ഞുകൊണ്ട് അയാളും തിരിച്ച്  വേലായുധനെ അക്രമിക്കാനൊരുങ്ങി. 

രണ്ടുപേരും പിടി വിടുന്നില്ലെന്ന് കണ്ടപ്പോള്‍ കുട്ടികള്‍ അവരെ പിടിച്ചു മാറ്റാന്‍ തയ്യാറായി. 

വേലായുധന്‍: ഇവന്‍ പറ്റിപ്പ് പാര്‍ട്ടിയാണ്, തെണ്ടി..

സിദ്ധാര്‍ത്ഥ് : 'ഇസ്‌കാ ദുഷ് മന്‍ ഹേ '

കുട്ടികള്‍ക്കു ഒന്നും മനസിലായില്ല അവര്‍ ചോദിച്ചു, 

'എന്താ.. എന്താ നിങ്ങള്‍ തമ്മില്‍ പ്രശ്‌നം?'

വേലായുധന്‍: ഇവന്‍ കള്ളനാണ്, നിങ്ങള്‍ ആ സഞ്ചിക്കു വേണ്ടിയല്ലേ തമ്മില്‍ തല്ലിയത് ?'

ഉമേഷ്: അത് വെറും സഞ്ചിയല്ല അച്ഛാ .. അതിനകത്തു സ്വര്‍ണ്ണമുണ്ട്.. അതാണ് അച്ഛന്‍ അവര്‍ക്കു കൊടുത്ത് '

വേലായുധന്‍: കുന്തമുണ്ട്.. എടാ പൊട്ടന്മാരെ .. അതിനകത്തു പിച്ചളയാടാ.. സംശയമുണ്ടെങ്കില്‍ തട്ടാന്‍ ശ്രീനിവാസസനോട് ചോദിച്ചു നോക്കൂ..നിങ്ങള്‍ക്ക് ആ സഞ്ചി കള്ളുഷാപ്പിന്റെ പിന്നിലെ മരപ്പൊത്തില്‍ നിന്നല്ലേ കിട്ടിയത്?, അത് ഞാനാ അവിടെ കൊണ്ടുവെച്ചത് '

വേലായുധന്റെ ഈ വാക്കുകള്‍  ആര്‍ക്കും വിശ്വസിക്കാനായില്ല. 

ഉമേഷ്: അച്ഛാ, അച്ഛന്‍ എന്തൊക്കെയാണ് ഈ പറയുന്നത്? അച്ഛന് എങ്ങനെയാണു ഇത് കിട്ടിയത്? 

വേലായുധന്‍ അന്ന് നടന്ന സംഭവങ്ങള്‍ വിവരിച്ചു. ഓര്‍മ്മകള്‍ മനസ്സിലേക്ക് കടന്നുവന്നു

 അന്ന് ഒരു നാലു  മണി നേരം. കള്ളുഷാപ്പിന്റെ അടുത്തുള്ള ഒരു മരം നോക്കാനായി ഖാദറും വേലായുധനും വന്നു. മരത്തിന്റെ വില പറയാനായി ഉടമസ്ഥന്റെ കൂടെ കള്ളുഷാപ്പില്‍ വന്നു. ഖാദര്‍ മദ്യപിക്കാത്തതുകൊണ്ട്  വീട്ടിലേക്ക്  പോയി. കള്ളുഷാപ്പില്‍ ഇരുന്ന് കള്ളുകുടിക്കുകയും മരത്തിന്റെ വില പറയുകയും ചെയ്തുകൊണ്ടിരിക്കുമ്പോള്‍ പെട്ടന്നാണ് ഒരു സ്ത്രീയും പുരുഷനും കള്ളുഷാപ്പിനകത്തേക്ക് ഓടി വന്നത്. 

കള്ളുഷാപ്പുകാരന്‍ ചോദിച്ചു. 'ഉം.... എന്തോ വേണം?' 

സിദ്ധാര്‍ത്ഥ് ഒരു വിരല്‍ ഉയര്‍ത്തി കാണിച്ചു.

കള്ളു ഷാപ്പുകാരന്‍ ഒരു കുപ്പി കള്ളിന് ഓര്‍ഡര്‍ ആണ് എന്ന് കരുതി കള്ളെടുക്കാനായി അകത്തേക്കുപോയി .  ഈ സമയം സിദ്ധാര്‍ത്ഥ് കൈയിലുള്ള സഞ്ചിയുമായി മെല്ലെ കൈകഴുകാനുള്ള സ്ഥലത്തേക്കു പോയി. അയാളുടെ കൂടെ ഉണ്ടായിരുന്ന സ്ത്രീ ഒരു മൂലയില്‍ പതുങ്ങി നിന്നു . വേലായുധനും മറ്റു മദ്യപന്മാരും ആ സ്ത്രീയെ ഒന്ന് അടിമുടി നോക്കി. ഒരുവന്‍ പറഞ്ഞു 'ഹിന്ദി ചരക്കാ ... അതു പിന്നെ ആ ഇടുപ്പ്  കണ്ടാല്‍ അറിയില്ലേ.. മറ്റൊരാളുടെ കമ്മന്റ്.  വേലായുധന് ഒരു മൂത്രശങ്ക. അയാള്‍ മെല്ലെ ഇരിപ്പിടത്തില്‍ നിന്നും എഴുന്നേറ്റ് കൈ കഴുകുന്ന സ്ഥലത്തേക്കു പോയി. ഷാപ്പുകാരന്‍ കള്ളുകൊണ്ടുവന്ന് ആ സ്ത്രീയുടെ കയ്യില്‍ കൊടുത്തു. നല്ല ദാഹമുണ്ടായിരുന്നതിനാല്‍ ആ സ്ത്രീ രണ്ടു കവിള്‍ കുടിച്ചു. 

വേലായുധന്‍ മൂത്തമൊഴിക്കാനായി ഒരു ഓരം ചേര്‍ന്ന്  നിന്നു . അപ്പോള്‍ അല്പം മുമ്പ് സ്ത്രീയുടെ കൂടെ വന്ന ആള്‍ കള്ളുഷാപ്പിന്റെ പിന്നിലുള്ള മരത്തിന്റെ പൊത്തില്‍ എന്തോ വയ്ക്കുന്നത് കണ്ടു. ഉടനെ അയാള്‍ കള്ളുഷാപ്പിനകത്തേക്കു വന്നു. അയാള്‍ എത്തിയ ഉടനെ വേലായുധന്‍ അയാളെ സൂക്ഷിച്ചു നോക്കി ഇതിനിടയില്‍ അല്പം കള്ളുകുടിച്ച സ്ത്രീ കള്ളുകുപ്പി സിദ്ധാര്‍ത്ഥിന് കൊടുത്തു. അയാള്‍ 'നഹി' എന്ന് പറഞ്ഞു. ആ പ്രവൃത്തി മദ്യപാനിയായ  വേലായുധന് ഇഷ്ടപ്പെട്ടില്ല. 

വേലായുധന്‍: അതെന്താ നീ കള്ളുകുടിക്കില്ലേ?  നിന്റെ പെണ്ണ് എത്ര ഡീസന്റ് ആയിട്ടാ കുടിച്ചെ .. നീ എന്താടാ അവിടെ ചെയ്തത് ? പറയെടാ.. പറ..


മറ്റുകൂടിയന്മാര്‍ക്ക്  ഒന്നും മനസിലായില്ലെകിലും അവരും വേലായുധന്റെ പക്ഷം ചേര്‍ന്നു . അതില്‍ ഒരാള്‍ ചോദിച്ചു. 'എന്താടാ, ഞങ്ങളുടെ നാട്ടിലെ കള്ളിന് കുഴപ്പം ? ഇത് ഞങ്ങളുടെ ദേശീയ പാനീയമാണ്' 

സിദ്ധാര്‍ത്ഥ് പെട്ടന്ന് അവിടെ നിന്നും പോകാനൊരുങ്ങി. കള്ളിന്റെ പണത്തിനായി ഷാപ്പുകാരന്‍ അയാളെ പിടിച്ചുനിര്‍ത്തി. അയാള്‍ പണം എടുക്കുന്നതിനിടയില്‍ ഗുണ്ടകളെന്നു തോന്നിക്കുന്ന ചിലര്‍ കള്ളുഷാപ്പിന് വെളിയില്‍ വന്നു. അവരെ കണ്ട ഉടനെ സിദ്ധാര്‍ത്ഥ്  ഒരു മൂലയില്‍ പതുങ്ങിയിരുന്നു . 

വേലായുധന്‍ വിചാരിച്ചു അയാളെ പേടിച്ചിട്ടാണ് സിദ്ധാര്‍ത്ഥ് ഒളിച്ചതെന്ന്. വേലായുധന്‍ സിദ്ധാര്‍ഥിനെ  ബലമായി പിടിച്ചെഴുന്നേല്പിച്ചു.  അയാളെ ചോദ്യം ചെയ്യാന്‍ തുടങ്ങി.  ഷാപ്പിലെ ബഹളം കേട്ട് പുറത്തുള്ള ഗുണ്ടകളുടെ ശ്രദ്ധ ആ ഭാഗത്തേക്ക് തിരിഞ്ഞു. അവര്‍ സിദ്ധാര്‍ഥിനെയും സ്ത്രീ യെയും കണ്ടു . അവര്‍ അകത്തേക്ക് കടക്കുമ്പോഴേക്കും വേലായുധനെ തട്ടിമാറ്റി സിദ്ധാര്‍ത്ഥും സ്ത്രീ യും ഓടി. പിന്നാലെ ഗുണ്ടകളും അവരെ പിന്തുടര്‍ന്നു .  കുടിക്കാനായി വന്നവര്‍ക്ക് അവിടെ എന്താണ് നടന്നത് എന്ന് മനസിലായില്ല. അവര്‍ അവരവരുടെ സീറ്റുകളിലേക്ക് മടങ്ങി. പക്ഷെ വേലായുധന്‍ വേഗം കള്ളിന്റെ പണം കൊടുത്തു, പുറത്തിറങ്ങി.  അയാള്‍ സിദ്ധാര്‍ത്ഥത്തിനെ കണ്ട മരത്തിനടുത്തേക്കു നടന്നു. മരപ്പൊത്തിനുള്ളില്‍ നോക്കി, അതില്‍ നിന്നും അയാള്‍ ഒരു സഞ്ചി എടുത്തു, പരിശോധിച്ചു . അയാളുടെ കണ്ണു തള്ളിപ്പോയി. കുറെ പൈസയും ഒരു സ്വര്‍ണ്ണക്കട്ടിയും . അയാള്‍ ചുറ്റുപാടും നോക്കി. ഇല്ല ആരും കണ്ടില്ല. അയാള്‍ അഞ്ചിയുമായി നേരെ തന്റെ വീട്ടിലെത്തി. സഞ്ചി വിശദമായി പരിശോധിച്ചു . അഞ്ചുലക്ഷം രൂപ. പിന്നെ ഒരു വലിയ സ്വര്ണക്കട്ടി. പണം അയാള്‍ ഭദ്രമായി പൂട്ടി വെച്ചു . സന്തോഷം കൊണ്ട് വേലായുധന് തല ചുറ്റുന്നതുപോലെ തോന്നി. അയാള്‍ സ്വര്‍ണ്ണക്കട്ടിയുമായി തട്ടാന്‍ ശ്രീനിവാസന്റെ അടുത്തേക്ക് പോയി  

ശ്രീനിവാസന്‍: എന്താ വേലായുധന്‍ ചേട്ടാ?

വേലായുധന്‍: ഒരു ചെറിയ പണിയുണ്ട്. 

ശ്രീനിവാസന്‍:: എന്താ?

വേലായുധന്‍: കുറച്ചു സ്വര്‍ണ്ണം ചെക്ക് ചെയ്യാനുണ്ട്. 

ശ്രീനിവാസന്‍: എവിടെ ? തരൂ 

വേലായുധന്‍ സഞ്ചിയില്‍നിന്നും സ്വര്ണക്കട്ടി എടുത്തപ്പോള്‍ ശ്രീനിവാസന്‍ ഞെട്ടിപ്പോയി. 

ശ്രീനിവാസന്‍: ചേട്ടാ... ഇത് ...

വേലായുധന്‍ : ഇത് എന്റെ ഒരു കൂട്ടുകാരന്റേതാണ് , ഇത് എത്ര വരും എന്ന് നോക്കി പറ..

ശ്രീനിവാസന്‍ ചെക്ക് ചെയ്യാനായി ഉരച്ചു നോക്കി. കുറച്ചു ആസിഡ് എടുത്തു ഒഴിച്ചു.. പുക വന്നു. അയാള്‍ വേഗം സ്വര്ണക്കട്ടി കഴുകി വേലായുധന് കൊടുത്തു. 

ചേട്ടാ , ഇത് പിച്ചളയാ , സ്വര്‍ണ്ണമാണെങ്കില്‍ നല്ല വിലകിട്ടിയേനെ. '


ശ്രീനിവാസന്‍ പറഞ്ഞത് വിശ്വാസമാകാതെ ഒന്ന്കൂടി ടെസ്റ്റ് ചെയ്യാന്‍ പറഞ്ഞു. 

ശ്രീനിവാസന്‍: ഇത് സ്വര്‍ണമാണോ എന്നറിയാന്‍ ഇത്ര ടെസ്റ്റ് ചെയ്താല്‍ മതി. ചേട്ടന് വിശ്വാസമില്ലെങ്കില്‍ മറ്റെവിടെയെങ്കിലും പരിശോധിക്കൂ .. 

ശ്രീനിവാസന്‍ പറഞ്ഞത് അയാള്‍ വിശ്വസിച്ചുകൊണ്ട് അവിടം വിട്ടു.

അഞ്ചുലക്ഷം, പണം കിട്ടിയത് മാത്രം മറച്ചു വെച്ചുകൊണ്ട് വേലായുധന്‍ നടന്ന സംഭവങ്ങള്‍ വിവരിച്ചു കൊടുത്തു. ഇതെല്ലം കേട്ടുകഴിഞ്ഞപ്പോള്‍  ഉമേഷിന് ദേഷ്യം വന്നു. അവന്‍ സിദ്ധാര്‍ത്ഥിന്റെ ഷര്‍ട്ടില്‍ കുത്തിപ്പിടിച്ചു ചോദിച്ചു.

'നീ ഞങ്ങളെ പറ്റിക്കുകയായിരുന്നു.. അല്ലെ?' 

'ഞങ്ങളുടെ സത്യന്റെ അമ്മയുടെ ഓപ്പറേഷനുള്ള പണമാണ് തനിക്കു തന്നത്. നിന്നെ ഞാന്‍... '

ഉമേഷ് സിദ്ധാര്‍ത്ഥിനെ തള്ളിയിട്ടു. വേലായുധന്‍ ഉമേഷിനെ പിടിച്ചുമാറ്റി. 

വേലായുധന്‍: വേണ്ട മോനെ, സത്യന്റെ അമ്മയുടെ ഓപ്പറേഷനുള്ള പണം കിട്ടി.. ഏതോ ഒരു വലിയ മനുഷ്യന്‍ പത്തുലക്ഷം കൊടുത്തു. പിന്നെ ഞങ്ങളൊക്കെ ക്കൂടി രണ്ടുലക്ഷം കൊടുത്തു. 

ഉമേഷ്: പത്തുലക്ഷം.. അതാരാ കൊടുത്ത്?

വേലായുധന്‍: അതൊന്നും എനിക്കറിയില്ല.. നമ്മുടെ തട്ടാന്‍ ശീനിവാസനാണ് സഹായ കമ്മറ്റിയുടെ പ്രസിഡന്റ്. എല്ലാവരും ആശുപത്രിയില്‍ ഉണ്ട്'


ഉടനെ എല്ലാവരും കൂടി ആശുപത്രിയിലേക്ക് തിരിച്ചു. ആശുപത്രിയിലെത്തിയപ്പോള്‍ സത്യന്‍ വളരെ സന്തോഷവാനായി കാണപ്പെട്ടു. സത്യന്‍ ശ്രീജിത്തിനെ കെട്ടിപിടിച്ചു. 

സത്യന്‍: ദൈവം സഹായിച്ചു... ഇവിടുത്തെ കാര്യമെല്ലാം ശ്രീനിവാസന്‍ ചേട്ടന്‍ ശരിയാക്കി. നിങ്ങള്‍ പോയ കാര്യമെന്തായി? 

ശ്രീജിത്ത്: അയാള്‍ നമ്മളെ വീണ്ടും പറ്റിച്ചു.  


ഈ സമയം ഇതേ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരുന്ന സിദ്ധാര്‍ഥ് ഘോഷിന്റെ ഭാര്യയെ കാണാനായി അയാള്‍ ആശുപത്രിയില്‍ എത്തി. അയാളെ കണ്ടതും ദേഷ്യം വന്ന സേവി അയാളുടെ അടുത്തേക്ക് നടന്നടുത്തപ്പോള്‍ പിന്നില്‍ നിന്നും ശ്രീനിവാസന്റെ ശബ്ദം. 'ഹാലോ ഭായ്.. വരൂ വരൂ' 

സേവി തിരിഞ്ഞു നോക്കി: എല്ലാവരും ശ്രീനിവാസനെയും സിദ്ധാര്‍ഥിനെയും ശ്രദ്ധിച്ചു. ശ്രീനിവാസന്‍ ഓടിപോയി സിദ്ധാര്‍ത്ഥിനെ കെട്ടിപിടിച്ചു. അല്പം പേടിച്ചുപോയ സിദ്ധാര്‍ത്ഥിന്റെ ചെവിയില്‍ ശ്രീനിവാസന്‍ പറഞ്ഞു, 'കുച്ച് നഹി ....' ശ്രീനിവാസന്‍ സിദ്ധാര്‍ത്ഥത്തിന്റെ കൈ പിടിചു എല്ലാവരുടെയും ഇടയിലേക്ക് ചെന്നു . 'ഇയാള്‍ ആരാണെന്നു അറിയാമോ?'


ഖാദര്‍: ആരാ?

ശ്രീനിവാസന്‍: ഇദ്ദേഹമാണ് സത്യന്റെ അമ്മയുടെ ഓപ്പറേഷന് പത്തുലക്ഷം തന്ന ആള്‍. എല്ലാവരും അതിശയത്തോടെ സിദ്ധാര്‍ത്ഥിനെ നോക്കി. 

ശ്രീനിവാസ്: പണം എന്നെ ഏല്പിച്ചിട്ട്ആരും അറിയേണ്ട എന്ന് പറഞ്ഞിട്ട് എങ്ങോട്ടോ പോയി. പുള്ളിയുടെ ഭാര്യ ഇവിടെ ആശുപത്രിയില്‍ ഉണ്ട്. പാവം തലക്കടിയേറ്റിട്ട് ഒന്നും ഓര്‍മ്മയില്ല. എല്ലാവരും കൂടി സിദ്ധാര്‍ത്ഥിനെ പൊക്കിയെടുത്തു . സിദ്ധാര്‍ത്ഥിന് ഒന്നും മനസിലായില്ല എങ്കിലും താനൊരു വലിയ ആളാണെന്നു തോന്നി. 

പെട്ടന്ന് ഡോക്ടര്‍ വന്നു. 

ഡോ: എന്താ ഇത്  സൈലന്റ്.. 

അദ്ദേഹം സരസന്റെ അരികില്‍ പോയി പറഞ്ഞു. 'ഒന്നും പേടിക്കാനില്ല... രണ്ടുപേരും നന്നായിരിക്കുന്നു..' 

എല്ലാവര്‍ക്കും വളരെ സന്തോഷമായി.

ശ്രീനിവാസനും സിദ്ധാര്‍ത്തും പരസ്പരം കൈകോര്‍ത്തു നിന്നു. 

സിദ്ധാര്‍ത്ഥ്: മേരാ ബീവി ...?'

ശ്രീനിവാസന്‍: വാ കാണിച്ചു തരാം..

അയാള്‍ സിദ്ധാര്‍ഥിനെയും കൂട്ടി മറ്റൊരു വാര്‍ഡിലേക്ക് പോയി. അവിടെ സുഖം പ്രാപിച്ചെങ്കിലും ഒന്നും ഓര്‍മ്മയില്ലാതെ ഇരിക്കുന്ന ഭാര്യയെ സിദ്ധാര്‍ഥ് ആശ്വസിപ്പിച്ചു. ശ്രീനിവാസന്‍ സ്വയം ആശ്വസിച്ചു. എല്ലാം നല്ലരീതിയില്‍ നടന്നു. അയാള്‍ അങ്ങിനെ ആശ്വസിച്ചുകൊണ്ടിരിക്കുമ്പോള്‍ സുഹൃത്തുക്കള്‍ അഞ്ചുപേരും ശ്രീനിവാസന്റെ അടുത്തേക്ക് നടന്നു വന്നു. അവരെ കണ്ടപ്പോള്‍ ശ്രീനിവാസന്‍ ഒന്ന് പതറി. 

ശ്രീനിവാസന്‍: വാ... വാ..... എല്ലാവര്ക്കും സന്തോഷമായില്ലേ.. 

നവാസ്: സന്തോഷമായി.. പക്ഷെ... എവിടെയോ ഒരു പിശകുണ്ടല്ലോ ചേട്ടാ. 

ഉമേഷ് : ചേട്ടനെങ്ങിനെയാ സഹായ കമ്മറ്റി പ്രസിഡന്റ് ആയത് ?

സിദ്ധാര്‍ഥും ചേട്ടനും ഇത്ര പെട്ടന്ന് എങ്ങിനെയാ കൂട്ടുകാരായത് ?

ശ്രീജിത്ത്: പോരാത്തതിന് പത്തുലക്ഷം രൂപ സംഭാവനയും. 

സേവി: സത്യം പറ.. എന്താണ് നടന്നത്?  

ശ്രീനിവാസന്‍ - അല്പനേരത്തെ ആലോചനയ്ക്കു ശേഷം, ' അന്ന് നമ്മള്‍ കബളിക്കപെട്ട ദിവസം, അപ്രതീക്ഷമായി ഉമേഷിന്റെ അച്ഛന്‍ വേലായുധന്‍ കടയില്‍ വന്നു. ശ്രീനിവാസന്റെ ഓര്‍മ്മകള്‍ പിന്നോട്ടുപോയി.

വേലായുധന്റെ കൈയിലെ സ്വര്‍ണ്ണ കട്ടി കണ്ട് ശ്രീനിവാസന്‍ ഒരു നിമിഷം അന്ധാളിച്ചു .. അല്പം മുമ്പ് സിദ്ധാര്‍ത്ഥ് കാണിച്ചു തന്ന അതെ സ്വര്‍ണ്ണക്കട്ടി. അതിനോട് സാദൃശ്യമുള്ള പിച്ചളയാണ് തനിക്ക് അയാള്‍ തന്നത്.. ഇതാണ് ഒറിജിനല്‍.. ആ സ്വര്ണക്കട്ടി കണ്ട നിമിഷം ഇത്രയും കാര്യങ്ങള്‍ ശ്രീനിവാസന് മനസിലായി. സ്വര്ണക്കട്ടി പരിശോധിക്കുന്നതിനിടയില്‍ ഒറിജിനലും ഡ്യൂപ്ലികേറ്റും  പരസ്പരം മാറ്റി.. വേലായുധന് പിച്ചള കട്ടി തിരിച്ചുകൊടുത്തു. വേലായുധന്‍ പോയ ഉടനെ ശ്രീനിവാസന്‍ ഒറിജിനല്‍ സ്വര്‍ണ്ണ കട്ടി ഒന്നുകൂടി പരിശോധിച്ച് സ്വര്‍ണമാണെന്നു ഉറപ്പുവരുത്തി. ശ്രീനിവാസന്‍ സത്യന് പോണ്‍ ചെയ്ത് നോക്കി.. പക്ഷെ അത് സ്വിച്ച് ഓഫ് ആയിരുന്നു.  ചിലപ്പോള്‍ കുട്ടികളെല്ലാം വല്ലാത്ത നിരാശയിലായിരിക്കും.. എല്ലാവരോടും നാളെ പറയാം എന്ന് കരുതി ശ്രീനിവാസന്‍ കട പൂട്ടി വീട്ടിലേക്കുപോയി. പിറ്റേന്ന് കടയിലേക്ക് വരുന്ന വഴിയില്‍ രണ്ടു വഴിപോക്കരുടെ സംസാരം അയാള്‍ കേട്ടു. സത്യനെ കാണാനില്ലെന്ന വിവരം അവരില്‍ നിന്നുമാണ് ശ്രീനിവാസന്‍ അറിഞ്ഞത്. ശ്രീനിവാസന് പേടിയായി. അവന്‍ എന്തെങ്കിലും കടും കൈ ചെയ്തിരിക്കുമോ ? അങ്ങിനെ സംഭവിച്ചിട്ടുണ്ടെങ്കില്‍ പോലീസ് തന്നെയും പിടിക്കും. 

ശ്രീനിവാസന് പേടിയായി. അയാള്‍ ചില തീരുമാനങ്ങള്‍ എടുത്തു. തത്കാലം ഇവിടെ നിന്നും മാറി നില്‍ക്കാം.. കൈലുള്ള സ്വര്‍ണ്ണം മറ്റെവിടെയെങ്കിലും കൊണ്ടുപോയി വില്‍ക്കാം. ശ്രീനിവാസന്‍ കട തുറന്നു . കൈലുള്ള വലിയ സ്വര്ണക്കട്ടി ചെറിയ കഷ്ങ്ങളാക്കി മുറിച്ചു. ഉടനെ തന്നെ കട പൂട്ടി അയാള്‍ കോയമ്പത്തൂരിലേക്ക് വണ്ടി കയറി. 

അവിടെയുള്ള ഒരു കൂട്ടുകാരന്റെ സഹായത്തോടെ 250 ഗ്രാം സ്വര്‍ണ്ണം വിറ്റു . ബാക്കി സ്വര്‍ണ്ണവും പണവുമായി അയാള്‍ നാട്ടില്‍ തിരിച്ചെത്തി. ശ്രീനിവാസന്‍ സരസന്റെ വീട്ടിലെത്തി, ഭാര്യയുടെ ഓപ്പറേഷന് തന്റെ ഒരു സുഹൃത്ത് കുറെ പണം തരാമെന്ന് ഏറ്റിട്ടുണ്ടെന്നു പറഞ്ഞു. അതിന് വേണ്ടി പുതിയ ഒരു സഹായ കമ്മറ്റി രൂപീകരിച്ചു. ശ്രീനിവാസന്‍ അതിന്റെ പ്രസിഡന്റ് ആയി. സുഹൃത്തിന്റെ പേര് പറഞ്ഞുപതുലക്ഷം രൂപ ഓപ്പറേഷനായി നല്‍കി. 

ശ്രീനിവാസന്‍ ഓര്‍മകളില്‍ നിന്നും മടങ്ങിയെത്തി. 

സത്യന്‍: അപ്പോള്‍ ബാക്കി സ്വര്‍ണം എന്ത് ചെയ്തു?

ശ്രീനിവാസന്‍: അത് എന്റെ കൈയിലുണ്ട്. 

ശ്രീജിത്ത്: എന്തായാലും ഇതിനെല്ലാം കാരണം സിദ്ധാര്‍ത്ഥ് ഘോഷ് ആണ്. അയാളെ നമുക്ക് സഹായിക്കണം. 

ശ്രീനിവാസന്‍: കുറച്ചു പണം അയാള്‍ക്ക് കൊടുക്കാം. 

സേവി: ബാക്കി എന്ത് ചെയ്യും?

ശ്രീനിവാസന്‍: ഇനിയും നമ്മുടെ നാട്ടില്‍ ചികിത്സക്കും മറ്റും ബുദ്ധിമുട്ടുവരുന്നവരുണ്ടാകും. നമുക്ക് അവരെയും സഹായിക്കാം. പ്രസിഡന്റ് ഞാന്‍ അല്ലെ.. 

നവാസ്: അപ്പോള്‍ നമ്മള്‍ കൊടുത്ത അഞ്ചുലക്ഷം എവിടെ പോയി ?

ഉമേഷ്: അതില്‍ നിന്നല്ലേ എന്റെ അച്ഛന്‍ രണ്ടുലക്ഷം സംഭാവന ചെയ്തത്.. ബാക്കിയുള്ള മൂന്നു ലക്ഷം വീട്ടിലുണ്ടാകും.. അത് വേണമെങ്കില്‍ ഞാന്‍ അടിച്ചു മാറ്റാം ..

ശ്രീനിവാസന്‍: അതൊന്നും വേണ്ട. ഒരു പക്ഷേ വേലായുധന്‍ ചേട്ടന്‍ അത് കണ്ടില്ലായിരുന്നുവെങ്കില്‍  ഇതൊന്നും നടക്കുമായിരുന്നില്ല. ആ പണം കൊണ്ട് വേലായുധന്‍ ചേട്ടന്‍ അടിച്ചു പൊളിക്കട്ടെ. 

സത്യന്റെ അമ്മയും സിദ്ധാര്‍ത്ഥന്റെ ഭാര്യയും ആശുപത്രി വിട്ടു.. ശ്രീനിവാസനും കുട്ടികളും നാട്ടുകാരും ചേര്‍ന്ന് നാട്ടില്‍ ഒരു സ്ഥിരം സഹായ കമ്മിറ്റി രൂപീകരിച്ചു. നാട്ടുകാരില്‍ എല്ലാവരും ഒരു നിശ്ചിത തുക മാസത്തില്‍ സംഭാവന ചെയ്യുക, ആര്‍കെങ്കിലും എന്തെങ്കിലും ബുദ്ധിമുട്ടുവന്നാല്‍ സഹായ കമ്മിറ്റി സഹായിക്കും. ഇതിനായി ഒരു ഓഫീസ് വേണമെന്നായി. ഇതിനായി ഒരു ചെറിയ വീട് വാടകയ്ക്ക് എടുത്തു. 

ആ വീടിന്റെ ഒരു ഭാഗം സിദ്ധാര്‍ത്ഥിന് താമസിക്കനായി കൊടുത്തു. ഒരു ഭാഗം സഹായ കമ്മറ്റി ഓഫീസായി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. സേവിയുടെ ആശയപ്രകാരം ഓഫീസ് ഉത്ഘാടനം ചെയ്യാന്‍ സ്ഥലം എം എല്‍ എ യെ കൊണ്ടുവരാന്‍ തീരുമാനിച്ചു.

അന്ന് രാവിലെ 11 മണിക്ക് ഓഫീസില്‍ ഉത്ഘടനത്തിനുള്ള എല്ലാ തയ്യാറെടുപ്പുകളുമായി. എം എല്‍ എ യെ സ്വീകരിക്കാനുള്ള മാലയും ബൊക്കെയുമായി എല്ലാവരും കാത്തു നിന്നു . അല്‍പ സമയം കഴിഞു എം എല്‍ എ വന്നു , അദ്ദേഹത്തെ സ്വീകരിച്ച് സ്റ്റേജില്‍ ഇരുത്തി അദ്ദേഹം ആ ഗ്രാമത്തെയും ഗ്രാമീണരെയും പറ്റി  പുകഴ്ത്തി സംസാരിച്ചു. 

എം എല്‍ എ : ''ഈ ഗ്രാമവും ഗ്രാമ വാസികളും നമ്മുടെ നാടിനു മാതൃകയാണ്. ഇതുപോലെ എല്ലാ ഗ്രമങ്ങളിലും ഇതുപോലുള്ള സന്നദ്ധ സംഘടനകള്‍ ഉണ്ടാകണമെന്ന് ഞാന്‍ ആശിച്ചു പോവുകയാണ്. അതിനായി എന്റെ എല്ലാ സഹായവും ഞാന്‍ ഉറപ്പു നല്‍കുന്നു. ഇവിടുത്തെ നാട്ടുകാരില്‍ ഒരു സഹോദരിയുടെ ഓപ്പറേഷന്‍ നാട്ടുകാരുടെ സാഹത്തോടെതന്നെ നടത്തി. എന്നതില്‍ എനിക്ക് വളരെയധികം സന്തോഷമുണ്ട്. അതിനായി പത്തുലക്ഷം രൂപ സംഭാവന ചെയ്ത ഒരു അന്യസംസ്ഥാനക്കാരനായ സിദ്ധാര്‍ത്ഥ് ഘോഷിനെ ഞാന്‍ പ്രത്യേകം അഭി നന്ദിച്ചുകൊള്ളുന്നു. അദ്ദേഹത്തെ ഞാന്‍ ഈ സ്റ്റേജിലേക്ക് ക്ഷണിക്കുന്നു. '

സ്റ്റേജിന്റെ ഒരു വശത്തായി നില്‍ക്കുകയായിരുന്ന സിദ്ധാര്‍ത്ഥ് ഘോഷിനെ കുട്ടികള്‍ സ്റ്റേജിലേക്ക് കയറ്റി. എന്താണ് സംഭവിക്കുന്നതറിയാതെ സിദ്ധാര്‍ഥ് പകച്ചു.

സ്റ്റേജില്‍ കയറിയ സിദ്ധാര്‍ത്ഥത്തിന്റെ കഴുത്തില്‍ എം എല്‍ എ ഒരു ഹാരം അണിയിച്ചു. പെട്ടന്നാണ് ഒരു വെടി പൊട്ടിയത്, സിദ്ധാര്‍ത്ഥിന്റെ കൈയില്‍ വെടിയുണ്ട തുളച്ചു കയറി. രക്തം വാര്‍ന്നൊഴുകി . ജനങ്ങള്‍ പരിഭ്രാന്തിയോടെ പരക്കം പാഞ്ഞു. പോലിസ് എം എല്‍ എ യ്ക്ക് ചുറ്റും നിന്നു . സ്റ്റേജിനു മുമ്പില്‍ നിരത്തിയിട്ടിരിക്കുന്ന ഒരു വാനില്‍ നിന്നുമാണ് വെടിയുതിര്‍ന്നതെന്ന് മനസ്സിലാക്കി പോലീസ് ആ വാഹനത്തെ പിന്തുടര്‍ ന്നു. സിദ്ധാര്‍ത്ഥിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. 

അല്പസമയത്തിനുള്ളില്‍ വാര്‍ത്ത പരന്നു . എം എല്‍ എ മുകേഷിനെ വെടിവെച്ചു കൊല്ലാന്‍ ശ്രമം.സ്റ്റേജിലുണ്ടായിരുന്ന സിദ്ധാര്‍ത്ഥ് എന്ന അന്യ സംസ്ഥാനക്കാരന് വെടിയേറ്റു . പരിക്ക് ഗുരുതരം. വെടിവെച്ച ആള്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുന്നു. 

ഒരു മണിക്കൂര്‍ കഴിഞ്ഞു മറ്റൊരു വാര്‍ത്ത വന്നു. എം എല്‍ എ യെ വെടിവെക്കാന്‍ ശ്രമിച്ച ആള്‍ പിടിയില്‍. താന്‍ കൊല്ലാന്‍ ഉദ്ദേശിച്ചത് സിഥാര്‍ത്ഥിനെ തന്നെയെന്ന് പ്രതി. അന്വേഷണം പുരോഗമിക്കുന്നു. സിദ്ധാര്‍ത്ഥിന്റെ ആരോഗ്യ നിലയില്‍ പുരോഗതി. 

പോലീസ് അടുത്ത ദിവസം സിദ്ധാര്‍ത്ഥിനെ ആശുപത്രിയില്‍ പോയി കണ്ടു. അയാള്‍ ഇന്‍ഡ്യാക്കാരനല്ലെന്ന സത്യം പോലീസ് അറിയുന്നു. 

പോലീസിന്റെ അന്വേഷണം സുഹൃത്തുക്കളായ കുട്ടികളിലേക്കും ശ്രീനിവാസനിലേക്കും കടന്നു. കുട്ടികള്‍ പാലക്കാട് ഉണ്ടായ വിവരങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചു. 

പോലീസ് പാലക്കാട് എസ് ഐ യുമായി ബന്ധപെട്ടു. അവരുടെ കസ്റ്റഡിയില്‍ ഉള്ളവരെ ചോദ്യം ചെയ്തു. ഇന്‍ഡ്യാക്കാരല്ലാത്ത ഒരു പറ്റം ആളുകള്‍ കൃത്രിമ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉപയോഗിച്ച് വളരെ ക്കാലം ഇന്ത്യയിലെ പല സ്ഥലങ്ങളിലും കഴിഞ്ഞതിനു തെളിവുകള്‍ കിട്ടി. ഇവരെ നിയന്ത്രിക്കാന്‍ ബംഗാള്‍ കേന്ദ്രമായി ഒരു സംഘം തന്നെ ഉണ്ടെന്നു മനസിലായി. പ്രശനം പാര്‌ലിമെന്റിലെത്തി. ബംഗാള്‍ പോലീസിന്റെ സഹായത്തില്‍ ഒരു പറ്റം തീവ്രവാദികളെ പിടികൂടാനായി അവരുടെ ആവശ്യങ്ങള്‍ക്കായി മേല്‍വിലാസമില്ലാത്ത ഒരു പറ്റം ജനങ്ങളെ തട്ടിപ്പുകള്‍ക്കായി, പല സ്ഥലങ്ങളിലും ഉപയോഗിക്കുകയാണെന്ന് തെളിഞ്ഞു. ഇവര്‍ മരിച്ചാലും  അധികം അന്വേഷണം ഒന്നും നടക്കാത്തതിനാല്‍ ഇവര്‍ തിരിച്ചറിയാത്തവരായി. 


ശ്രീനിവാസനെയും കുട്ടികളെയും പോലീസ് പിന്നെയും ചോദ്യം ചെയ്തു. അവര്‍ക്കു കിട്ടിയ സ്വര്‍ണത്തെ കുറിച്ചായിരുന്നു ചോദ്യം. 

പോലീസ്: നിങ്ങള്ക്ക് കിട്ടിയ സ്വര്‍ണ്ണം എവിടെ? 

ശ്രീജിത്ത്: അത് ഞങ്ങളുടെ കൈയില്‍ കിട്ടിയില്ല. 

പോലീസ്: പിന്നെ?

ഉമേഷ്: അത് ശ്രീനിവാസന്‍ ചേട്ടനാണ് കിട്ടിയത്. 

പോലീസ്: ശ്രീനിവാസനോട് - ഇവര്‍ പറയുന്നത് സത്യമാണോ ?

ശ്രീനിവാസന്‍: സത്യമാണ്.

ശ്രീനിവാസന്‍ : പക്ഷെ, എനിക്ക് സ്വര്‍ണ്ണം തന്നത് വേലായുധനാണ്. 

പോലീസ് ഉടനെ വേലായുധനെ പിടിച്ചുകൊണ്ടുവന്നു ..  ചോദ്യം ചെയ്തു.

പോലീസ്: നീയാണോ ഇയാള്‍ക്ക് സ്വര്‍ണം കൊടുത്ത്? 

വേലായുധന്‍ : അത് പിച്ചള ആയിരുന്നു. 

പോലീസ്: ദേഷ്യത്തോടെ - പിന്നെ ഇയാള്‍ പറയുന്നു സ്വര്‍ണ്ണമാണെന്ന്.

ശ്രീനിവാസന്‍ : അത് പിച്ചളയല്ല സാര്‍, സ്വര്‍ണ്ണം തന്നെ യായിരുന്നു. അത് വാങ്ങാനായി ഞങ്ങള്‍ അഞ്ചുലക്ഷം രൂപ കൊടുത്തു. പക്ഷെ, അയാള്‍ ഞങ്ങളെ പറ്റിച്ചു. ദൈവമായിട്ട് അത് വീണ്ടും എന്റെ കൈയില്‍ തന്നെ കൊണ്ടുതന്നു. 

ശ്രീനിവാസന്‍  നടന്ന സംഭവങ്ങള്‍  പോലീസിനോട് വിസ്തരിച്ചു . 

പോലീസ്: അത് എത്ര രൂപയുടെ സ്വര്‍ണമായിരുന്നു?

നവാസ്: അത് രണ്ട്..'  എന്ന് പറയുമ്പോഴേക്കും  

ശ്രീനിവാസന്‍ പറഞ്ഞു.. രണ്ടു ലക്ഷമല്ല.. പത്തുലക്ഷത്തിന്റെ സ്വര്‍ണ്ണമായിരുന്നു. 

പോലീസ്: നീയത് എന്ത് ചെയ്തു?

ശ്രീനിവാസന്‍: അത് വിറ്റാണ് സത്യന്റെ അമ്മയ്ക്ക് ഓപ്പറേഷന് ഉള്ള പണം ഉണ്ടാക്കിയത്. 

പോലീസ് : അപ്പോള്‍ നിങ്ങള്‍ കൊടുത്ത അഞ്ചുലക്ഷം എവിടെ പോയി?

ശ്രീനിവാസന്‍ : അതെനിക്കറിയില്ല . 

ഓഫീസര്‍ എല്ലാവരെയും ഓടിച്ചൊന്ന് നോക്കിയ ശേഷം പെട്ടന്ന് വേലായുധന്റെ ഷര്‍ട്ടില്‍ പിടിച്ചു

വേലായുധന്‍ പേടിയോടെ  പെട്ടന്ന് പറഞ്ഞുപോയി. 

അത് എനിക്ക് കിട്ടി സാറെ. അതിന്റെ ബാക്കി രണ്ടുലക്ഷത്തി തൊണ്ണൂറ്റിഅയ്യായിരം എന്റെ വീട്ടിലുണ്ട്. 

പോലീസ്: ബാക്കി പണം നീ എന്ത് ചെയ്തു?

വേലായുധന്‍:  രണ്ടുലക്ഷം ഓപ്പറേഷന് സംഭാവന കൊടുത്തു. ബാക്കി പണം ഞാന്‍ ചെലവാക്കി. 

പോലീസ്: അപ്പോള്‍ വെറുതെ കിട്ടിയ  പണം ആണ് എല്ലാവരും ദാനം ചെയ്തത്. അല്ലെ? കൊള്ളാം . നല്ല സാമൂഹ്യ സ്‌നേഹികള്‍.. ശരി.. പണമെല്ലാം ഒരു നല്ലകാര്യത്തിനായി ഉപയോഗിച്ചതിനാല്‍ ഇപ്പോള്‍ എല്ലാത്തിനെയും വെറുതെ വിടുന്നു. ഞാന്‍ ആവശ്യപ്പെടുമ്പോള്‍ ഇവിടെ വന്നേക്കണം. 

എല്ലാവരും പോകാനൊരുങ്ങുമ്പോള്‍ വേലായുധനെ തടഞ്ഞുകൊണ്ട് പോലീസ്: 

താനവിടെ നിക്ക്, തന്റെ കൂടെ ഞാനും വരാം. തൊണ്ടി മുതല്‍ തന്റെ വീട്ടില്‍ ഉണ്ടെന്നല്ലേ  പറഞ്ഞത്? നമുക്ക് ഒരുമിച്ചു പോകാം. ഇന്‍സ്‌പെക്ടര്‍ വേലായുധനെ ജീപ്പില്‍ കയറ്റി കൊണ്ടുപോകുമ്പോള്‍ ഒരു പോലീസുകാരന്‍ ചോദിച്ചു. സര്‍, ഞാന്‍ കൂടെ വരാം 

ഇന്‍സ്‌പെക്ടര്‍: വേണ്ട, ഞാന്‍ പോയിട്ട് വരാം . 

അതിന്റെ അര്‍ഥം മനസിലാക്കിയ പോലീസുകാരന്‍ ഒന്ന് നീട്ടി മൂളുകമാത്രം ചെയ്തു. 

ഇന്‍സ്‌പെക്ടര്‍ വേലായുധന്റെ വീട്ടിലെത്തി . നാട്ടുകാര്‍ പാത്തും പതുങ്ങിയും നോക്കി. 

അവര്‍ എത്തിയ സമയം നോക്കി കുറച്ച് ടി വി ക്കാരും അവിടെയെത്തി. ഇത് ഇന്‍സ്‌പെക്ടര്‍ക്കു ഇഷ്ടമായില്ല. ടി വി ക്കാര്‍ മൈക്കും ക്യാമറയുമായി ഇന്‍സ്‌പെക്ടറുടെ അടുത്തേക്ക് വന്നു ചോദിച്ചു. 'പ്രതികളെ  എല്ലാവരെയും കണ്ടുപിടിച്ചോ സര്‍? ഇദ്ദേഹം ആരാണ്? 

ടി വി ക്കാരെല്ലാം ചേര്‍ന്ന് വേലായുധന്റെ അടുത്തേക്ക് മൈക്കുമായി വന്നു. ടി വി ക്കാര്‍ : ഇത് നിങ്ങളുടെ വീടാണോ? ഈ കേസില്‍ നിങ്ങള്‍ക്കെന്താണ് പങ്ക് ?

വേലായുധന്‍: ഇവിടെ ഞാന്‍ കുറച്ചു പണം സൂക്ഷിച്ചിട്ടുണ്ട്, അത് എടുത്തു കൊടുക്കാനാണ് സാറും കൂടി വന്നത്. 

ടി വി : എത്ര രൂപ ഒളിപ്പിച്ചുവെച്ചിട്ടുണ്ട്? 

ടി വി ക്കാരുടെ ചോദ്യങ്ങള്‍ക്കു  തടയിട്ടുകൊണ്ട് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. :ഇരുപത്തയ്യായിരം രൂപ ഇവിടെ വെച്ചിട്ടുണ്ട് '

ഒന്നും മനസിലാകാത്ത വേലായുധന്‍ ഇന്‍സ്‌പെക്ടറെ നോക്കി. അദ്ദേഹം വേലായുധനെ മാറ്റി നിര്‍ത്തിക്കൊണ്ട് പറഞ്ഞു. 'എടൊ 25 ആയിരം എന്ന് പറഞ്ഞാല്‍ മതി. അല്ലെങ്കില്‍ എല്ലാം സര്‍ക്കാരു കൊണ്ടുപോകും.' - 'എടോ താന്‍ പോയി ഇരുപത്തയ്യായിരം മാത്രം എടുത്തു കൊണ്ട് വാ... ബാക്കി പണം അവിടെ തന്നെ വെച്ചോ.. നമുക്ക് പിന്നെ കണക്ക് പറയാം. '


വേലായുധന്‍ വീടിനകത്തു പോയി അല്പനേരത്തിനകം വെറും കൈ യ്യു മായി തിരിച്ചു വന്നു.

ഇന്‍സ്‌പെക്ടര്‍: എവിടെ പണം ?

വേലായുധന്‍ : അതവിടെ കാണാനില്ല.. ഞാന്‍ വെച്ചിടത്തു കാണാനില്ല.

പെട്ടന്ന് ഇന്‍സ്‌പെക്ടറും ടി വി ക്കാരും വീടിനുള്ളിലേക്ക് കടന്നു പരിശോധിച്ചു . ഒടുവില്‍ കട്ടിലിനടിയില്‍ നിന്ന് ഇന്‍സ്‌പെക്ടര്‍ പണം കണ്ടെടുത്തു.

വേലായുധന്റെ വീട്ടില്‍ നിന്നും പണം കിട്ടിയ വിവരം ടി വി ക്കാര്‍ ഉടനെ റിപ്പോര്‍ട്ട് ചെയ്തു. വലിയ പ്രതീക്ഷയുമായി വന്ന ഇന്‍സ്‌പെക്ടര്‍ നിരാശയോടെ മടങ്ങി. വേലായുധനുമായി ഇന്‍സ്‌പെക്ടര്‍ സ്റ്റേഷനിലേക്ക് തിരിച്ചു. ഈ സമയം കൂട്ടുകാരെല്ലാവരും ഉമേഷിന്റെ വീട്ടിലേക്കു വന്നു. 

ഉമേഷ്: സത്യാ നിന്റെ ബുദ്ധി കലക്കീടാ.  ടി വി ക്കാര്‍ വന്നില്ലായിരുന്നെങ്കില്‍ പണം മുഴുവന്‍   എസ് ഐ കൊണ്ടുപോയി തിന്നേനെ. ഉമേഷിന്റെ അമ്മ ബാക്കി പണം ഉമേഷിന് കാണിച്ചു കൊടുത്തു. അവര്‍ ആ പണം സഹായ സംരക്ഷണ സമിതിയുടെ അക്കൗണ്ടില്‍ നിക്ഷേപിച്ചു.

നടന്ന സംഭവങ്ങളെല്ലാം തുടര്‍ച്ചയായി ടി വി യില്‍ വന്നുന്നോണ്ടിരുന്നു. എം എല്‍ എ മുകേഷ് സിദ്ധാര്‍ത്ഥിനെ കാണാനായി ആശുപത്രിയില്‍ ചെന്നു. സിദ്ധാര്ഥിന്റെയും അതുപോലുള്ളവരുടെയും കഥകള്‍ ഉമേഷും നവാസും ചേര്‍ന്ന് എം എല്‍ എ ക്കു പറഞ്ഞു മനസിലാക്കി കൊടുത്തു. അദ്ദേഹം ആ വിവരങ്ങളെ പറ്റി     കൂടുതല്‍ അന്വേഷണം വേണമെന്ന് നിയമ സഭയില്‍ പറഞ്ഞു. അവര്‍ക്കായി കേന്ദ്രസര്‍ക്കാരിനും ബംഗാള്‍ സര്‍ക്കാരിനും കത്തെഴുതി. അവരെ ക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്നും ഉത്തരിവുണ്ടായി. എം പി ഗോപി അതിനായി വളരെയധികം പ്രവര്‍ത്തിച്ചു. വിഷയത്തില്‍ പ്രധാന മന്ത്രിയുടെ ഇടപെടലുണ്ടായി. കുറെ ആളുകളെ ബംഗ്ലാദേശിന് കൈമാറുകയും മറ്റുചിലരെ ഭാരത സര്‍ക്കാര്‍ ഏറ്റെടുക്കുകയും ചെയ്തു. 

ഒരിക്കല്‍ അലങ്കോലമായ സഹായസമിതി ഓഫീസിന്റെ ഉത്ഘാടനം വീടും നടത്താന്‍ ഗ്രാമ വാസികള്‍ തീരുമാനിച്ചു. മുഖ്യാതിഥിയായി ഇത്തവണ എം പി ഗോപി യെയാണ് തീരുമാനിച്ചിരിക്കുന്നത്. എല്ലാ നടപടികളും പൂര്‍ത്തിയായി. എല്ലാവരും എം പി ക്കായി കാത്തിരുന്നു. അപ്പോള്‍ ഒരു അറിയിപ്പുവന്നു , ചില സാങ്കേതിക കാരണങ്ങളാല്‍ എം പി ക്ക് യോഗത്തില്‍ പങ്കെടുക്കാന്‍ കഴിയില്ല. ആയതുകൊണ്ട് പഞ്ചായത്തു പ്രസിഡണ്ട് ഫ്രാന്‌സിസിനെക്കൊണ്ട് ഓഫീസ് ഉത്ഘാടനം ചെയ്യിക്കാന്‍ തീരുമാനിച്ചു. ഈ സമയത്തു ന്യൂസ് ചാനലില്‍ ഒരു ലൈവ് വാര്‍ത്ത വന്നു. എം പി ഗോപി മറ്റൊരു സംസ്ഥാനത്തു ഒരു പരിപാടിയില്‍ പങ്കെടുക്കുന്നു. നാട്ടുകാര്‍ക്ക് അദ്ദേഹത്തോട് അല്പം വിഷമം തോന്നിയെങ്കിലും അദ്ദേഹം സംസാരിക്കുന്നത് തങ്ങളുടെ ഗ്രാമത്തിലെ സഹായ സമിതിയെക്കുറിച്ചും അതിനു നിമിത്തമായ കരണങ്ങളെക്കുറിച്ചും ഉള്ള പ്രസംഗമായതിനാല്‍ എല്ലാവരും സന്തോഷിച്ചു. 

പഞ്ചായത്തു പ്രസിഡണ്ട് ഓഫീസ് ഉത്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു ഇനി നമ്മുടെ ഗ്രാമത്തില്‍ ചികിത്സയ്ക്ക് പണമില്ല എന്ന കാരണത്താല്‍ ആരും രോഗികള്‍ ആകാതിരിക്കേണ്ട. ധൈര്യമായി ചികിത്സയ്ക്ക് തയ്യാറായി വന്നോളൂ . എല്ലാറ്റിനും നിങ്ങളോടപ്പം പഞ്ചായത്തും ഞാനും നമ്മുടെ സഹായ സമിതിയും ഉണ്ടാകും. ജയ് ഹിന്ദ്.

ബാബു ടി  എം 

കഴിഞ്ഞ 20 വര്‍ഷങ്ങളായി ബാംഗളൂരില്‍ ചെറിയ ബിസിനസ് ചെയ്യുന്നു. ആ തിരക്കിനിടയില്‍ കുത്തിക്കുറിച്ച ഒരു കഥയാണിത്. തൃശൂര്‍ ആണ് സ്വദേശം. എനിക്ക് വലിയ രീതിയില്‍ സാഹിത്യം ഏഴുതാനൊന്നും അറിയില്ല, ഇതില്‍ വളരെ ലളിതമായ ഭാഷയില്‍ ഒരു കഥ പറയുന്നു.


Post a Comment

0 Comments