സ്വാതന്ത്ര്യമെന്നത് • സരിത ജി.സതീശന്‍


swathanthriyamennathu-saritha-gsatheesh

പ്രതീക്ഷകളില്ലാത്ത
മനുഷ്യര്‍ 
സ്വാതന്ത്ര്യരാണ്

കിട്ടുന്നതില്‍
തൃപ്തിപ്പെടാന്‍
അവര്‍ക്കു പറ്റിയേക്കും 
ഇഴകീറി പരിശോധനകളില്ലാതെ
അളവ് തൂക്കങ്ങളില്ലാതെ
സ്‌നേഹിച്ചേക്കും
പഴിപറയാതെ
കൂട്ടുകൂടിയേക്കും

ഒരു പ്രതീക്ഷയുമില്ലാതെ
പൊങ്ങുതടിപോലെ
ഒഴുകിയേക്കും 

പ്രതീക്ഷകളാണ്
നോവാകുന്നത്നൊ
മ്പരമാകുന്നത്.
സരിത ജി സതീശന്‍
കൊല്ലം ക്ലാപ്പന സ്വദേശിനി.
മാവേലിക്കര ബിഷപ്പ് മൂര്‍ കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ എംഎയും തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസം, പ്രെസ്സ് ക്ലബ്ബില്‍ നിന്ന് മാധ്യമ പഠനവും പൂര്‍ത്തിയാക്കി. ഗുരു നിത്യ ചൈതന്യ യതി ലോ കോളേജില്‍ ഇംഗ്ലീഷ് അധ്യാപികയാണ്. മാധ്യമപ്രവര്‍ത്തകയാണ്.
കവിത, പ്രസംഗം, രാഷ്ട്രീയം എന്നിവ അഭിരുചികള്‍.



Post a Comment

0 Comments