തെയ്യക്കം താനോ തന്നാനോ....(2)
ഞാറ് നടുന്നൊരു പെണ്ണാളേ
താളത്തില്‍ നട്ടതു നീയോടീ(2)
തന്നാനോ തന താനാനോ
തെയ്യക്കം താനോ തന്നാനോ...
കാതിലൊരുകൂട്ടം ചൊല്ലിയതും
ഞാറ്റു പാട്ടീണത്തില്‍
മൂളിയതും...(2)
തന്നാനോ തന താനാനോ
തെയ്യക്കം താനോ തന്നാനോ.....
കുപ്പി വളയിട്ട പാണികളോ
വേഗത്തിലോടുന്നു പാടത്തൂടെ...(2)
തന്നാനോ തന താനാനോ
തെയ്യക്കം താനോ തന്നാനോ......
ചേറ് പുരണ്ടൊരു പാദങ്ങളില്‍
മിന്നിത്തെളിയണ വെള്ളിമാല...(2)
തന്നാനോ തന താനാനോ
തെയ്യക്കം താനോ തന്നാനോ......
കുത്തരിച്ചോറിനായ് ഞാറ് നട്ടേ
കൊയ്യുവാന്‍ മാസമന്നെണ്ണിയല്ലോ....(2)
തന്നാനോ തന താനാനോ
തെയ്യക്കം താനോ തന്നാനോ.....
ഞാറ് നടുന്നൊരു പെണ്ണാളേ
എന്നെന്നും നിന്നെ ഞാന്‍ ഓര്‍ത്തിടുന്നേ....(2)
തന്നാനോ തന താനാനോ
തെയ്യക്കം താനോ തന്നാനോ...
തെയ്യക്കം താനോ തന്നാനോ....
തെയ്യക്കം താനോ തന്നാനോ...
----------------------------------------------------------------------------------------
#Sheeja Biju Mathew
ഞാന്‍ ഷീജ ബിജുമാത്യൂ. ആലപ്പുഴ ജില്ലയിലെ പുന്നപ്രയില്‍ താമസം. സതേണ്‍ റെയില്‍വേയില്‍ തിരുവനന്തപുരം ഡിവിഷന്റ കീഴില്‍ ജോലി ചെയ്യുന്നു. ആനുകാലികങ്ങളില്‍ ചെറുതായി എഴുതാറുണ്ട്.
1 Comments
മനോഹരം ❤️👍
ReplyDelete