ഗുരുദേവന്‍ • അനില്‍ ഐവര്‍കാല

anil-iver-kaala




രു ജാതി ഒരു മതം
ഒരു ദൈവം എന്നരുളിയ
ഗുരുദേവദര്‍ശനം
പുകള്‍ പെറ്റ ഭാരത
സംസ്‌ക്കാര പൈതൃകം.

ജാതി വെറിയുടെ
ഖഡ്ഗവും
കൈയിലേന്തി
വന്‍ കോമരങ്ങള്‍
കലി തുള്ളി
ആടുന്ന കാലത്തും

അഗ്‌നിയില്‍ ജ്വലിക്കുന്ന
വാക്കിനാല്‍ സത്വരം
അടിമത്ത നീതി തന്‍
വേരുകള്‍ അറുത്തു നീ.

അടിയനും തമ്പ്രാനും
ഇവിടെ ഇനി വേണ്ടെന്ന്
അരുളിയ നിന്‍ ഗര്‍ജ്ജനം
മുഴങ്ങുന്നു പാരിതില്‍.
അനില്‍ ഐവര്‍കാല
എന്റെ സ്വദേശം കൊല്ലം ജില്ലയില്‍ കൊട്ടാരക്കരക്ക് സമീപം ഐവര്‍കാല ആണ്.
കവിതാ ഗാനരചനയോട് വല്ലാത്ത ഒരു ഇഷ്ടം ഉള്ളത് കൊണ്ട് തന്നെ ഇതിനോടകം എന്റെ എളിയ കുറച്ചു രചനകള്‍ പൂര്‍ത്തിയാക്കുവാന്‍ സാധിച്ചു.



Post a Comment

1 Comments