കഴിഞ്ഞുപോയൊരു കാലം
കൊഴിഞ്ഞ ഇലപോലെ
അതില്‍ തളര്‍ന്നിടല്ലേ നാം.
ഇന്ന് നമുക്കായ് ഉള്ളൊരു സമയം
കരഞ്ഞു കളയല്ലേ
വെറുതെ കളഞ്ഞിടല്ലേ നാം.
ഒന്നിച്ചൊന്നായ് ഒരുമനസോടെ
നന്മകള്‍ ചെയ്തീടാം
ഇവിടെ രസിച്ചു വാണീടാം.
നാളെ ഉദിക്കും നാമ്പുകളെല്ലാം
നേര്‍വഴി പോയീടാന്‍
പാതയൊരുക്കീടാം
ശരിമാതൃകയായീടാം.
0 Comments