മാനം നിറയെ വര്‍ണ്ണങ്ങള്‍ • പ്രേംരാജ് കെ കെ

premraj-malayalam-shortstory


ന്നൊരു ജനുവരി പതിനാല് ആയിരുന്നു. തലേ ദിവസം അല്പം മദ്യ സേവ ഉണ്ടായിരുന്നതുകൊണ്ട് ഉറങ്ങാന്‍ വൈകിയിരുന്നു, ഞാന്‍ തനിച്ചായിരുന്നില്ല, കൂട്ടുകാരും ഉണ്ടായിരുന്നു. കുട്ടികളുടെ ബഹളം കേട്ടാണ് ഉണര്‍ന്നത്. 
എന്റെ വീട് ഒരു  നാലു നിലയുള്ള കുഞ്ഞു കെട്ടിടത്തിന്റെ മണ്ടയില്‍ ആണ്, ഒറ്റമുറി വീട്. പിന്നെ വിശാലമായ ടെറസ്സ്. താഴെ താമസിക്കുന്ന പല വീട്ടുകാരും തുണികള്‍ ഉണങ്ങാന്‍ ഇടുന്നത് ഈ ടെറസ്സില്‍ ആണ്. എന്ന് വെച്ചാല്‍ എന്റെ വീട്ടിന്റെ മുന്നില്‍. 
ഇവിടെ വളരെ ശാന്തമാണ്, വാഹനങ്ങളുടെ കാതടപ്പിക്കുന്ന ശബ്ദമില്ല.  വാടക കുറവും . അതാണ് പ്രധാന കാര്യം. പിന്നെ തനിച്ചു താമസിക്കുന എനിക്ക് ഇത് ധാരാളം.  
ഒരു സെയില്‍സ് മാനു ഇതൊക്കെയേ താങ്ങാന്‍ പറ്റുള്ളൂ.. 

വേറെ ഒരു കാരണം , കുടുംബമായി താമസിക്കുന്ന കൂട്ടുകാര്‍ക്കു വെള്ളമടിക്കാന്‍ പറ്റിയ ഇടം. വലിയ ടെറസ് , ഇടയില്‍ ഒരു ലിഫ്റ്റ് മെഷീന്‍ ഉള്ള ഒരു റൂം ഉണ്ട്. പിന്നെ  കിട്ടിടത്തിന്റെ താഴെയുള്ള നിലകളിലേക്കു വെളിച്ചവും കാറ്റും കടക്കാനായി തുറന്ന ഭാഗം ഗ്ലാസ് പാനല്‍ കൊണ്ട് മേല്‍ഭാഗം മറച്ചിരിക്കുന്നു, മഴ വെള്ളം വീഴാതിരിക്കാനായി. ബാക്കിയുള്ള ഇടത്തൊക്കെ തുണികള്‍ ഉണങ്ങാനിടനായി അയല്‍ കെട്ടിയിരിക്കുന്നു. 
അങ്ങനെയുള്ള ഈ വിശാലമായ ടെറസ്സില്‍ മലര്‍ന്നുകിടന്ന് ആകാശം നോക്കി കൂട്ടുകാര്‍ വെള്ളമടിക്കാറുണ്ട്. ,, ഈ സുഖം വേറെ ഒരിടത്തും കിട്ടില്ല എന്നാണ് കൂട്ടുകാര്‍ പറയാറ്.  ഈ ടെറസ്സിലേക്കു തുറന്നിരിക്കുന്ന രണ്ടു ജനലുകള്‍ ഉണ്ട്, അത് രണ്ടും തൊട്ടടുത്തുള്ള കെട്ടിടത്തിന്റെ ഏറ്റവും മേലെയുള്ള മുറിയുടെ ജനലുകള്‍ ആണ്. ചിലപ്പോള്‍ മാത്രമേ അത് തുറന്നു കാണാറുള്ളൂ. വളരെ അപൂര്‍വമായി അതിലൂടെ ഗാന ശകലങ്ങള്‍ ഒഴുകി വരാറുണ്ട്. ഒരു പെണ്‍കുട്ടിയുടെ ശബ്ദം. ഞാന്‍ ടെറസില്‍ കയറിയാല്‍ അത് നില്‍ക്കുകയും ചെയ്യും. അതുകൊണ്ടു തന്നെ ഞാന്‍ ആ ജനല്‍ നോക്കാറേയില്ല. 

തലേ ദിവസം , ആഴ്ച്ചയുടെ അവസാന ദിവസം , കുറച്ചു കൂട്ടുകാര്‍ ഉണ്ടായിരുന്നു. അവരുടെ പാര്‍ട്ടി കഴിഞ്ഞപ്പോള്‍ നേരം വൈകി. അതുകൊണ്ടുതന്നെ എഴുന്നേല്‍ക്കാനും വൈകി. 

കുട്ടികളുടെ ശബ്ദം കേട്ട് വെളിയില്‍ ചെന്നപ്പോള്‍ കണ്ടു കുറെ കുട്ടികള്‍ പട്ടം പറത്തുന്നു. അടുത്തുള്ള ബില്‍ഡിങ്ങുകള്‍ക്കു മുകളിലും കുട്ടികള്‍ പട്ടം പരത്തുന്നു. മാനം നിറയെ വര്‍ണ്ണ പൊട്ടുകള്‍. അപ്പോഴാണ് ഓര്‍ത്തത്, ഇന്ന് പട്ടം പറത്തല്‍ ദിവസമാണെന്ന് . ലോക പട്ടം പറത്തല്‍ ദിവസം. ഇപ്പോള്‍ എല്ലാത്തിനും ഓരോ ദിവസമുണ്ടല്ലോ.. കൂട്ടുകാരെ ഉണ്ടാക്കാനും ദിവസം, അമ്മയെയും അച്ഛനെയും ഓര്‍ക്കാനും ദിവസം. പിന്നെ പ്രകൃതി സംരക്ഷണദിവസം.. വര്ഷം മുഴുവന്‍ ഭൂമിയെ നല്ലപോലെ ചൂഷണം ചെയ്യും, ഉപദ്രവിക്കും .. എന്നിട്ടു ഒരു ദിവസം സംരക്ഷിക്കാനും. വര്ഷം മുഴുവന്‍ വെള്ളം വെറുതെ പാഴാക്കും, എന്നിട്ടു ഒരു ദിവസം ബാനറും ബോര്‍ഡും തൂകി തെരുവിലിറങ്ങും. 

എവിടെ ഈ ബില്‍ഡിങ്ങുകള്‍ അടുത്തടുത്താണ്, ഒന്നിന്റെ മുകളില്‍ നിന്നും മറ്റൊന്നിന്റെ മുകളിലേക്ക് ചാടാം.  കെട്ടിടങ്ങള്‍ തമ്മില്‍ അധികം അകലമില്ല .. ഇതൊക്കെ അനുമതികൊടുത്തവരെ വേണം പറയാന്‍. 

കുട്ടികള്‍ പട്ടത്തിന്റെ പിന്നാലെ ഓടി മറഞ്ഞു. അവര്‍ ചാടി ചാടി പോകുന്നത് ഞാന്‍ നോക്കി നിന്നു .  എനിക്ക് തോന്നി അവര്‍ പട്ടത്തിന്റെ ചരടില്‍  തൂങ്ങിയാണ് പോകുന്നത് എന്ന്. അവരുടെ ആര്‍പ്പുവിളി കേട്ടുകൊണ്ട് ഞാന്‍ കുളിക്കാനായി അകത്തേക്ക് കയറി. 
നനഞ്ഞ തോര്‍ത്തുമുണ്ട് ചുമലിലിട്ട് ചായ ഉണ്ടാക്കി, തോര്‍ത്തുമുണ്ട് കൊണ്ട് തന്നെ ചായ പാത്രം സ്‌റോവില്‍ നിന്നും താഴെ ഇറക്കി. ഒരു വട്ടം ചായ കപ്പ് ചുണ്ടില്‍ വെച്ച് കപ്പ് മേശപ്പുറത്തു വെച്ചു .  നനഞ്ഞ തുവര്‍ത്തുമുണ്ട് അയലില്‍  ഇടാനായി ഒരുങ്ങിയപ്പോള്‍ അയലില്‍ ഒരു പട്ടത്തിന്റെ വാല്‍ കിടന്നാടുന്നു.  ഒരു ഭംഗിയുള്ള റിബ്ബണ്‍. അതില്‍ എംബ്രോയിഡറി ചെയ്തിരിക്കുന്നു. സൂക്ഷിച്ചു നോക്കിയപ്പോള്‍  അതില്‍ എന്തോ എഴുതിയിരിക്കുന്നതായി കണ്ടു,  ഇംഗ്ലീഷ് ഇല്‍ ആണ് .

പ്രകാശ്, കാര്‍പെ ഡിയം, ബൈ അനിത  ' (Prakash , carpe diem, by anitha  ) 
ഞാന്‍ അത് വീണ്ടും വീണ്ടും നോക്കി, എന്റെ പേരാണല്ലോ ഇതില്‍ എഴുതിയിരിക്കുന്നത്. അല്ല വേറെ പ്രകാശ് ഈ കെട്ടിടത്തില്‍ താമസിക്കുന്നുണ്ടോ? 
എന്നാലും ഇതെങ്ങനെ ഞാന്‍ തുണികള്‍ ഇടുന്ന ഇടതു വന്നു? എന്ന് വെച്ചാല്‍ ഇത് എനിക്ക് ഉള്ളതാണ് എന്നര്‍ത്ഥം. 

ശരി, ഇത് എനിക്ക് വന്നതാണെങ്കില്‍ ഏതാ ഈ അനിത. 
ഇതാരെങ്കിലും കളിപ്പിക്കാന്‍ ആണെന്ന് കരുതി വീടിന്നകത്തേക്കു കയറി. 
അപ്പോള്‍ ഒരു കാള്‍ വന്നു, മൊബൈലിലേക്ക്. ഓഫീസില്‍ നിന്നും അനിത. 
അപ്പോഴാണ് ഓര്‍ത്തത് എന്റെ ഓഫീസില്‍ ഒരു അനിത ഉണ്ട്. സെയില്‍സ് കാള്‍ വരുന്നത് അവളുടെ കയ്യില്‍ ഉള്ള ഒഫീഷ്യല്‍ നമ്പറിലേക്കായിരിക്കും. വരുന്ന കാളുകള്‍ എല്ലാം അവള്‍ എഴുതിവെക്കും. എന്നിട്ടു സെല്‍സില്‍ ഉള്ളവര്‍ക്ക് കൊടുക്കും. 
അനിത പറഞ്ഞു :' പ്രകാശ് സോറി, അവധി ദിവസം വിളിച്ചതിന് , ഒരു മീറ്റിംഗ് ഉണ്ട് ഇന്നേക്ക്. കൂടുതല്‍ വിവരങ്ങള്‍ മെസ്സേജ് ചെയ്യാം. മിസ് ആക്കരുത്' 
ഞാന്‍ ശരിയെന്നു പറഞ്ഞു. 

അപ്പോള്‍ എനിക്കൊരു ചിന്ത വന്നു, ഓഫ്‌സിലെ അനിത എന്തിനു ഈ രാവിലെ വിളിക്കണം? മെസ്സേജ് ചെയ്താല്‍ പോരെ  വേറെ ഒരു ചെണ്ട വന്നു, ഈ അനിതയെ സംശയിക്കേണ്ട, കാരണം , അവള്‍ കല്യാണമൊക്കെ കഴിഞ്ഞു സ്വസ്ഥമായി ജീവിക്കുന്നു. മൊബൈല്‍ കൈയിലെടുത്തു, ഇതില്‍ നോക്കാമല്ലോ ഏതൊക്കെ അനിതയുണ്ടെന്നു. 
മൊബൈലില്‍ ആറോളം അനിതമാരുണ്ട് . അതുകൊണ്ട് എല്ലാ അനിതമാര്‍ക്ക്കും ഓരോ മെസ്സേജ് അയച്ചു 'ഹലോ, സുപ്രഭാതം, സുഖമല്ലേ? എന്താണ് വിശേഷം ?'
പ്രാതല്‍ ഉണ്ടാക്കി , ഏതാനും ദോശയും അച്ചാറും. 
അപ്പുറത്തു പട്ടം പരത്തുന്ന കുട്ടിളുടെ ബഹളം കൂടിയും കുറഞ്ഞും .. മാനത്തു അപ്പോഴും വര്‍ണപൊട്ടുകള്‍.  മൊബൈലില്‍ ആരും മറുപടി തന്നില്ല. അവധി ദിവസമല്ല, എല്ലാവരും തിരക്കിലായിരിക്കും. 

എന്തെ ചിന്ത വീണ്ടും അനിതയിലേക്കു.. എനിക്ക് മൂന്നു അനിതമാരുടെ വീടുകള്‍ അറിയാം. ഒരാള്‍ കോറമംഗലയില്‍ , മറ്റൊരാള്‍ അതിനടുത്തു തന്നെ മഡിവാലയില്‍ . പിന്നൊരാള്‍ റിച്ച്മണ്ട് ടൗണില്‍ . 
ഇന്നെനിക്കു പോകേണ്ടത് വില്‍സണ്‍ ഗാര്‍ഡന്‍ എന്നയിടത്തും. 
മീറ്റിംഗ് കഴിഞ്ഞു എല്ലാവരെയും കാണാം എന്ന് തീരുമാനിച്ചു. 

വില്‍സണ്‍ ഗാര്‍ഡനില്‍ താമസിക്കുന്ന ഒരു കുടുംബം സ്ഥലം മാറി പോകുന്നു, അതിനു അവരുടെ വീട്ടുസാധനങ്ങള്‍ പുതിയ ഇടത്തേക്ക് മാറ്റണം. അതിനു എന്റെ കമ്പനിയെയെയാണ് ഏല്പിച്ചിരുക്കുന്നത് 
ഞാന്‍ പോയി സാധനങ്ങളുടെ ലിസ്റ്റ് ഉണ്ടാക്കണം, പൊട്ടുന്നതും, പൊട്ടാത്തതും, കസേര എത്ര, മേശ എത്ര, ഷെല്‍ഫുകള്‍ എത്ര,  ഫ്രിഡ്ജ്, അലക്കു മെഷിന്‍ , ഡിഷ് വാഷര്‍ , അങ്ങനെ എല്ലാം  ചേര്‍ത്ത് ലിസ്റ്റ് ഉണ്ടാക്കണം, അത് നോക്കിയാണ് എസ്റ്റിമേറ്റ് കൊടുക്കേണ്ടത്. തീയ്യതിയും തീരുമാനിക്കണം. പോകെടുന്ന ദൂരവും നോക്കിയാണ് ഈ എസ്റ്റിമേറ്റ് ഉണ്ടാക്കുന്നത്. 

പറഞ്ഞ സമയത്തിന് പത്തു മിനുട്ടു മുമ്പേ ഞാന്‍ അവിടെ എത്തി. 
അമ്പതോളം വയസു തോന്നിക്കുന്ന രാത്തോഡ് , ഇയാള്‍ അടുത്ത ആഴ്ച പുണെയിലേക്കു താമസം മാറുന്നു .. ഭാര്യ  അവര്‍ സ്വയം പരിചയപ്പെടുത്തി. ശ്രീമതി രാധ രാത്തോഡ്. മക്കള്‍ ഓരോരുത്തരും  അനിത രാത്തോഡ്, അങ്കിത് രാത്തോഡ്.  മക്കള്‍ രണ്ടുപേരും പഠിക്കുന്നു. 
ഞാന്‍ ഞെട്ടി .. ഇവിടെയും അനിത !
ശ്രീ രാത്തോഡ് സാറിന് എസ്റ്റിമേറ്റ് കൊടുത്തു . അടുത്ത യാത്ര റിച്ച്മണ്ട് ടൗണിലേക്ക് , കൂടെ ജോലി ചെയ്യുന്ന അനിതയെ കാണാന്‍. 

അവള്‍ വളരെ സൗഹൃദത്തോടെ സ്വീകരിച്ചു. മേക്കപ്പ് ഇല്ലാത്ത അനിതയെ അന്ന് കണ്ടു ! അവള്‍ മാതാപിതാക്കളെ പരിചയപ്പെടുത്തി.  പട്ടത്തിന്റെ വാല്‍ ഇവള്‍ അയക്കാനുള്ള സാധ്യതയില്ല എന്ന് ഉറപ്പുവരുത്തി. എവിടെനിന്നും അഞ്ചാറു കിലോമീറ്റര്‍കാണും എന്റെ വീട്ടിലേക്ക് . 
ഒരു നിമിഷം ഞാന്‍ ആലോചിച്ചു, ഞാന്‍ എന്തിനാണ് ഒരു റിബ്ബണ്‍ കഷണത്തിനു പിന്നാലെ നടക്കുന്നു. 

കല്യാണം കഴിക്കാത്തവന്റെ വിഷമം നിങ്ങള്ക്ക് മനസിലാകുമല്ലോ !
പിന്നീട് , മഡിവാലയില്‍ താമസിക്കുന്ന അനിതയെയും ഭര്‍ത്താവിനെയും കണ്ടു. 
മഡിവാലയില്‍നിന്നും കോറമംഗലയിലേക്ക് , ഫോണ്‍ ചെയ്തപ്പോള്‍ അവള്‍ റോഡരികിലേക്ക് വന്നു. അവള്‍ പേയിങ് ഗസ്റ്റ് ആയി ആണ് താമസിക്കുന്നത്. അതുകൊണ്ട് അവളെ ഉച്ച ഭക്ഷണത്തിനു വിളിച്ചു. അവള്‍ പറഞ്ഞു, അവളും അവളുടെ കൂട്ടുകാരിയും പുറത്തേക്കു പോവുകയായിരുന്നു എന്ന്, എന്നാല്‍ അവളെയും വിളിച്ചോളൂ എന്ന് ഞാന്‍ പറഞ്ഞു. ഏതാനും നിമിഷങ്ങള്‍ ഞങ്ങള്‍ കുശലം പറഞ്ഞു. അപ്പോഴേക്കും അവളുടെ കൂട്ടുകാരി വന്നു. പ്രിയ, സുന്ദരി കുട്ടി. ഏതോ കമ്പനിയില്‍ ജോലി ചെയ്യുന്നു. ഡല്‍ഹി ക്കാരിയാണ് . 

അവരോടു അടുത്തുള്ള ഹോട്ടലിലേക്ക് നടക്കാന്പറഞ്ഞു, ഞാന്‍ എന്റെ ഇരുചക്രവാഹനമങ്ങോട്ടു വിട്ടു. 
അവരുടെ കൂടെ ഉച്ച ഭക്ഷണവും കഴിച്ചു കുറെ നേരം സംസാരിച്ചു കൊണ്ടിരുന്നു. പ്രിയ കുറെ അധികം സംസാരിച്ചു. അനിതയുടെ മുഖത്ത് കുറച്ചു നീരസം കണ്ടു. 
അവരോടു യാത്രപറഞ്ഞു പിരിഞ്ഞപ്പോള്‍ നേരം നാലുമണിയായി. 
വീട്ടില്‍ പോയി എന്ത് ചെയ്യണം എന്ന ആലോചന വന്നു. പോയി കുറച്ചു നേരം ഉറങ്ങാം എന്ന് തീരുമാനിച്ചു. 
അപ്പോഴും ചിന്ത ആ റിബ്ബണ്‍ തന്നെയായിരുന്നു. 'കാര്‍പെ ഡിയം' ആരാണ് ഇത് അവിടെ വെച്ചത്?  

ആരോ കളിപ്പിക്കാന്‍ വെച്ചതാവും എന്ന് കരുതി. അത് വിട്ടുകള .. 

കുറച്ചു നേരം ഉറങ്ങി, അപ്പോഴേക്കും ഫോണ്‍ കാള്‍ വന്നു. 
'എന്താ പരിപാടി ' 
ഞാന്‍ : 'ഒരു പരിപാടിയും എല്ലാ. ഇപ്പോള്‍ റൂമിലോട്ടു കയറിയതേ ഉള്ളൂ.. ഒരു മീറ്റിംഗ് ഉണ്ടയിരുന്നു ' 
മറുതലയ്ക്കല്‍ രവി പറഞ്ഞു :'ക്ഷീണം  മാറ്റാന്‍ മരുന്നുമായി വരാം .. നീ അഞ്ചാറ് മുട്ടയിട് '  അവന്‍ ചിരിച്ചു..
കുറച്ചു കഴിഞ്ഞപ്പോള്‍ രവിയും അവന്റെ ഒരു കൂട്ടുകാരനും വന്നു . രവിയും അരവിയും (അരവിന്ദന്‍ ) മള്‍ട്ടിനാഷണല്‍ കമ്പനിയില്‍ ജോലി ചെയ്യുന്നു. സൈയിസില്‍ തന്നെ.  
അവര്‍ ഒരു കുപ്പിയും വേറെ എന്തൊക്കെയോ മേശപുറത്തുവെച്ചു. 
അപ്പോള്‍ രവിയുടെ കയ്യില്‍ ഞാന്‍ ഒരു റിബ്ബണ്‍ പോലെ ഉള്ള ഒരു ടാഗ് ശ്രദ്ധിച്ചു. ഞാന്‍ അതും അവന്റെ മുഖത്തും മാറി മാറി നോക്കി. 

അവന്‍ അപ്പോള്‍ പറഞ്ഞു : 'മോള്‍ കെട്ടിയതാണ്, ഇന്ന് ലോക പട്ടം പരത്തുന്ന ദിവസം ആണുപോലും.. അവളുടെ ടീം റെഡ് , അതുകൊണ്ടു എനിക്കും കിട്ടി ഒരു ചുവന്ന ടാഗ്.' അവന്‍ ചിരിച്ചുകൊണ്ട് എന്നെയും അരവിന്ദനെയും നോക്കി. 
എനിക്കതു ഒന്ന് 'ആക്കിയ' ചിരിപോലെ തോന്നി. 
അവന്‍ തുടര്‍ന്നു , അങ്ങനെ പല ടീമുകള്‍ ഉണ്ട്, പല നിറത്തിലുള്ള റിബ്ബണുമായി. 
ഞാന്‍ അവന്റെ കയ്യിലെ റിബ്ബണ്‍ സൂക്ഷ്മമായി നോക്കി, അതില്‍ വല്ല എംബ്രോയ്ഡറിയും ഉണ്ടോന്നു.. 
യെസ് ,, ഉണ്ട്.. 'ആര്‍ കെ ' - രവികുമാര്‍ എന്നതിന്റെ ചുരുക്കക്ഷരം. 
ഞാന്‍ അവനോട് ചോദിച്ചു :' നീ രാവിലെ ഇവിടെ വന്നിരുന്നോ' 
അവന്‍ ചിരിച്ചു : 'എന്റെ തല പൊങ്ങിയത് തന്നെ പത്തുമണിക്കാഡോ .. അതും മോള്‍ പട്ടം പറത്താന്‍ വിളിച്ചപ്പോള്‍ ' 
സംശയത്തോടെ ഞാന്‍ അവനെ വീണ്ടും നോക്കി. 
ഞങ്ങള്‍ മദ്യപാനം തുടങ്ങി.. അതിനിടയില്‍ റിബ്ബണ്‍ കാര്യം ഞാന്‍ പറഞ്ഞില്ല. കാരണം ഇവര്‍ക്ക് ആ കാര്യം അറിയില്ലലോ.. രണ്ടെണ്ണം വിട്ടാല്‍ രവി വാചാലനാകും എന്നെനിക്കറിയാം. 
അവര്‍ കുറെ നേരം ഇരിന്നു സംസാരിച്ചു.. ഒമ്പതു മണിയോടെ അവര്‍ പോയി. 
രാത്രി ഭക്ഷണത്തിനു ഞാന്‍ ഹോട്ടലില്‍ പോകാമെന്നു വിചാരിച്ചു.. അടുത്തുണ്ട് ഒരു ചെറിയ ഹോട്ടല്‍. 
അങ്ങനെ രാത്രി പത്തുമണിയോടെ ഭക്ഷണം കഴിച് റൂമില്‍ തിരിച്ചെത്തി. 
എന്നെ ഞെട്ടിച്ചുകൊണ്ട് അയയില്‍ വേറെ ഒരു റിബ്ബണ്‍ കിടക്കുന്നു.. 'je suis a cote  de vous '  (I am next to you ), - 
  'ഞാന്‍ അടുത്ത് തന്നെ ഉണ്ട് ' 

ശെടാ , ഇതാരാ എന്ന് ഞാന്‍ വീണ്ടും അത്ഭുതപ്പെട്ടു. 
ഈ കെട്ടിടത്തില്‍ പന്ത്രണ്ടോളം ഫാമിലികള്‍ ഉണ്ട്. അതില്‍ അനിത എന്നൊരാള്‍ ഇല്ല എന്നനിക്കറിയാം. 
ഞാന്‍ അതും ആലോചിച്ചുകൊണ്ടു കുറെ നേരം ടെറസ്സിലൂടെ നടന്നു. 
ഒരു സിഗരറ്റിനു തീ കൊടുത്തു.. 
കുറെ നേരം ആലോചിച്ചു.. ആരാണാവോ എന്നെ കലിപ്പിക്കുന്നതു എന്നാലോച്ച് ചിഗ്ഗരറ്റ് കുറ്റി ചവുട്ടി കെടുത്തി. 

പെട്ടന്ന് , തൊട്ടടുത്ത , കൈ എത്തും ദൂരത്തുള്ള ബില്‍ഡിങ്ങിലെ , ഈ ടെറസിനു മുഖാന്തരമായി നില്‍ക്കുന്ന  , ജനല്‍ കര്‍ട്ടന്‍ നീങ്ങി, ജനലുകള്‍ അടഞ്ഞു, വെളിച്ചം അണഞ്ഞു. 

പ്രേംരാജ് കെ കെ 

കോര്‍പ്പറേറ്റ് ലോകത്തിന്റെ കുത്തൊഴുക്കില്‍ നിന്ന് പ്രകൃതിയിലേക്ക്, പ്രകൃതി മാതൃത്വത്തിലേക്ക്.. ക്യാമറ കണ്ണുകളിലൂടെ നോക്കിക്കാണാന്‍ , അതനുഭവിക്കാന്‍ ഇറങ്ങിത്തിരിച്ചു. കൂടെ ഫിലിം എഡിറ്റിംഗും, ഗ്രാഫിക് ഡിസൈനിങ്, പരസ്യ നിര്‍മ്മാണം, ചെറു സിനിമകളുടെ നിര്‍മ്മാണം.  ഫിലിം ടൈറ്റിലിംഗ്, സബ്-ടൈറ്റിലിംഗ് എന്നീ മേഖലകളിലും പ്രവര്‍ത്തിക്കുന്നു.


Post a Comment

13 Comments

  1. വിശാലമായ ടെറസിൽ ആയിരുന്നു വായനയിലൂടെ ജാനും ജനൽ തുറന്ന് അഹ് പാട്ടുക്കാരി പുറത്ത് വരട്ടെ എത്രേയും വേഗം.. 🙂ആശംസകൾ 🙏

    ReplyDelete
    Replies
    1. Good .. ആഹാ.. നല്ല ചിന്ത. നന്ദി പാട്ടുകാരി അയാളുടെ ജീവിതത്തിലേക്ക് കയറിപ്പോയി. thanks.

      Delete
  2. ചേട്ടാ, വല്ലാത്തൊരു ഫീലിംഗ് തരുന്ന കഥ. ഞാൻ ഇതിലെ അനിതയിൽ ഒരു സ്ത്രീ സമൂഹത്തെ തന്നെ കാണുന്നു. നമ്മുടെ കണ്മുന്നിൽ ഇതുപോലെ അനിതാമാരുണ്ട്. അതിൽ അറിയപ്പെടാതെ പോകുന്ന, അല്ലെങ്കിൽ മുന്നോട്ടു വരണം , വളരണം, എന്ന് ആഗ്രഹമുള്ള അനിതാമാർ. അവർക്കൊരു സഹായ ഹസ്തം മതിയാവും, ഉന്നതങ്ങളിലേക്ക് വരാൻ. കാലുറയ്ക്കാനുള്ള ഒരിടം വേണം. ഇതിലെ "ഞാൻ" , ലോകം ഇത്രയൊക്കെ പരന്നു കിടന്നിട്ടും എന്റെ "കൂട് " അതിൽ ഒതുങ്ങി കൂടുന്നു. ആദ്യം വരുന്ന അനിതമാർ ലോകം കാണിക്കാൻ ശ്രമിക്കുന്നു, അല്ല, കാണിക്കുന്നു, അതിനുശേഷം മാത്രമാണ് ഇതിലെ "ഞാൻ" തൊട്ടടുത്ത് താമസിക്കുന്ന അനിതയെ കാണുന്നത്. നമ്മൾ ലോകം എത്രത്തോളം കാണുന്നു, അത്രത്തോളം ലോകം നമ്മുടെ ഹൃദയത്തോട് അടുക്കുന്നു.. അല്ലേ? ഏതായാലും കഥ വളരെ വളരെ നന്നായി. ഇഷ്ടപ്പെട്ടു.
    Bee from Bangalore

    ReplyDelete
    Replies
    1. Thanks a lot. wonderful reading. the way you read the story is excellent.

      Delete
  3. Prem, Wonderful story, enjoyed..

    ReplyDelete
  4. This comment has been removed by the author.

    ReplyDelete
  5. സസ്പെൻസ് നിലനിർത്തി

    ReplyDelete
    Replies
    1. താങ്ക്സ്. അത് അങ്ങനെ വേണമെന്ന് തോന്നി. ശരിയായില്ല?

      Delete
  6. വളരെ മനോഹരമായിട്ടുണ്ട്, വായനക്കാരനെ വായിപ്പിക്കുക ഒപ്പം ചിന്തിപ്പിക്കുക 👍🏻

    ReplyDelete
  7. സസ്പെൻസ് 😊 നന്നായിരിക്കുന്നു

    ReplyDelete
  8. കഥ സൂപ്പറായിട്ടുണ്ട്. അനിത മാരുടെ വലയത്തിൽ പെടാതെ സൂക്ഷിക്കുക!

    ReplyDelete