മൗനം • വിനീതാ ജോണ്‍

vineetha_john


റയാതെ പറയുന്നൊരായിരം പരിഭവം
ചൊല്ലാതെ കേള്‍ക്കുന്നൊരായിരം കഥകളും
വിദ്വാന് ഭൂഷണം ആകുന്ന നന്മതന്‍ ആഭരണം അവള്‍ 
പറയാതെ കേള്‍ക്കുന്നുവോ നീയെന്‍ പരിഭവങ്ങളൊക്കയും
ഇവളാണ് ഇന്നെനിക്കു സഖി...

വാക്കുകള്‍ക്ക് ചിറകു നല്‍കി എന്നെ 
ഉയര്‍ന്നു പറക്കാന്‍ പഠിപ്പിക്കുമെന്‍ സഖി
മൗനമാകും എന്‍ സഖി പറയാതെ പറയുന്ന, 
ചൊല്ലാതെ കേള്‍ക്കുന്ന, വിധ്വാനാക്കുന്ന, 
ഉയര്‍ന്നു പറക്കാന്‍ പഠിപ്പിക്കുന്ന എന്‍ സഖി... മൗനമാകും എന്‍ സഖി..
#vineetha_john

Post a Comment

0 Comments