നിലച്ചുപോയ നിമിഷങ്ങളുണ്ട്.. കെട്ടുപെട്ട നൂലുണ്ട പോലെ വളഞ്ഞും പുളഞ്ഞും അറ്റമേതെന്ന് തിരിച്ചറിയാന്‍ ആവാതെ എന്നെ നോക്കുന്ന ചിന്തകള്‍.... ഒരു നിമിഷത്തെ ദീര്‍ഘനിശ്വാസം കൊണ്ട് അവയുടെ കെട്ടുകള്‍ക്ക് പൊള്ളലേല്‍ക്കുമ്പോള്‍, എത്രയെത്ര നിശ്വാസങ്ങള്‍ വേണമിനിയും അവയിലെല്ലാം പുതുനാമ്പുകള്‍ മുളക്കാന്‍..
ചിരികളില്‍ കെട്ടിയാടിയ ഓര്‍മകളുടെ വള്ളിപടര്‍പ്പുകള്‍ ഇടയ്ക്ക് നൊമ്പരത്തിന്റെ മാവേറാന്‍ പോകുന്നതും. ഈ നിമിഷത്തിനപ്പുറം നാളെയുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളും ആ പടിവാതിലില്‍ എന്നെയും കാത്ത് നില്‍പ്പാണെന്നും, ഇന്നിന്റെ നിശ്വാസങ്ങളാണ് നാളെയുടെ ശ്വാസമാവുന്നത് എന്നുമെല്ലാം എപ്പോഴൊക്കെയോ മറവിയിലാവുന്നു....! ഒഴുകുന്ന നദിയില്‍ വീഴുന്ന പുളിയിലതണ്ട് പോലും ഒഴുക്കിനെ ഓളാമാക്കുന്നു, എടുത്തുകളയാന്‍ ആവാതെ ജീര്‍ണ്ണിച്ചു വീണ്ടും വീണ്ടും അവിടം അഴുക്കുന്നു..!
ഓളങ്ങള്‍ക്ക് തടസ്സമില്ലാതെ ഒഴുകാന്‍ ചിന്തയിടങ്ങള്‍ ചിതറാതിരിക്കണം! വേരിടുങ്ങിയ നാമ്പിലും ആശ്വാസത്തിന്റെ അടിയാഴങ്ങള്‍ പരതണം വേര്‍പാടിലും വേരാഴാതെ വീഴാതെ...!
2 Comments
Very nice
ReplyDeleteHeart teachfull lines
ReplyDelete