തിമിര്‍ത്തു പെയ്യുന്ന രാമഴയിലലിയുന്നു
രാപക്ഷികള്‍തന്‍
തേങ്ങലുകള്‍.
ഭൂമിതന്‍ ജീവജാലങ്ങളെ
ഭീതിപ്പടര്‍ത്തി
പലവിധ ഭാവങ്ങളാല്‍
ഉറഞ്ഞുത്തുള്ളിയാ
രാത്രിമഴയും..
വാനിലൂടെ പായുന്നൊരു
മിന്നല്‍തട്ടി ജ്വലിച്ചുയര്‍ന്നു
നിശാബാഷ്പമായി
രാമഴയും..
ഭൂലോകരെ ഭയപ്പെടുത്തും
രാത്രിഞ്ചരനായി
രൗദ്രഭാവത്തോടെ
പെയ്‌തൊഴിഞ്ഞു
മഴത്തുള്ളികള്‍.
രാപക്ഷികള്‍തന്‍
തേങ്ങലുകള്‍.
ഭൂമിതന്‍ ജീവജാലങ്ങളെ
ഭീതിപ്പടര്‍ത്തി
പലവിധ ഭാവങ്ങളാല്‍
ഉറഞ്ഞുത്തുള്ളിയാ
രാത്രിമഴയും..
വാനിലൂടെ പായുന്നൊരു
മിന്നല്‍തട്ടി ജ്വലിച്ചുയര്‍ന്നു
നിശാബാഷ്പമായി
രാമഴയും..
ഭൂലോകരെ ഭയപ്പെടുത്തും
രാത്രിഞ്ചരനായി
രൗദ്രഭാവത്തോടെ
പെയ്‌തൊഴിഞ്ഞു
മഴത്തുള്ളികള്‍.
