അരയാലില ചേലൊത്തൊരു മുഖം മിനുക്കി
ഉമറകോലായില്‍ തിണ്ടിലിനുന്നവള്‍ വെള്ളി പാദസരം കിലുക്കി കളിച്ചതും
അനുഭവമേതുമില്ലാത്തൊരു സ്വപ്ന ചിറകിലേറാന്‍ ഉള്ളം കൊത്തി കൊതിച്ചതാ
വട്ടമരതണലിട്ട് മൂടിയ മുറ്റത്തിരുന്ന് പൊള്ളുന്ന ചൂടിനെ മറന്നൊരു കാറ്റായൊന്നൊഴുകാന്‍ കഴിഞ്ഞെങ്കില്‍
കൈതോലയാട്ടമിണ്ടൊരാ തോടിറങ്ങി കരിവളയിട്ടൊരു കൈയ്യാല്‍ വെള്ളം കോരി തേകികളിച്ച നാളതും
നൊമ്പര കയത്തില്‍ നയമ്പിട്ട് തുഴഞ്ഞിട്ടും ആഞ്ഞിളകിയൊരു കൊതുമ്പുവെള്ളം എന്നെ തളര്‍ത്തിയിട്ടതോ
പിറന്നിട്ട നാളതും പിന്നിട്ട വഴികളില്‍ ഓര്‍ത്തെടുത്ത ഓര്‍മകള്‍ വാടിതൂകിയ പൂവായതും
മറക്കുവാനേറെയുള്ള പെണ്ണവള്‍ പൂമ്പൊടി നുകര്‍ന്നൊരു പൂമ്പാറ്റയാകാനുമവള്‍ക്ക് മോഹം
മനമുരുകിയ നാളിലായി കരഞ്ഞതാ കൈപ്പോര്‍മ്മ ഉമിയായിനീറി മടുത്തപോല്‍
ഇനിയും ചിരിക്കണം ചിലതൊക്കെ മറന്നിട്ടൊന്ന് ചീവീടായി കരയണമീ ഈജന്മം
താഴിട്ട് പൂട്ടി മരവിച്ച മനസ്സ് മരവാതിലിനകത്ത് തനിച്ചായാലും
മനോബലമായി നീ മാറി മറിഞ്ഞു പുസ്തകതാളായി മാറേണം
കാണ്ണുള്ള കാലമേ നേവുള്ള കരകടന്നൊരു പുതുസ്വപ്നം കാണാനൊരു തണല്‍ കരതാണ്ടീടാം...
© AJI THACHERIL
1 Comments
ഹൃദ്യമായ വരികൾ...
ReplyDelete