കോഴിക്കോട്: ഡിസംബര്‍ മൂന്നിലെ ലോകഭിന്നശേഷിദിനാചരണത്തിന്റെ ഭാഗമായി കൊയിലാണ്ടി നെസ്റ്റ് ഇന്റര്‍നാഷണല്‍ അക്കാഡമി, കോഴിക്കോട് ജില്ലാ ഭരണകൂടവുമായി ചേര്‍ന്ന് നടത്തുന്ന സോഷ്യല്‍മീഡിയ ക്യാമ്പയിനില്‍ ഇ-ദളം വെബ്മീഡിയയും ഭാഗമാകുന്നു.
'നമ്മളാണ് ഉള്‍ക്കൊള്ളേണ്ടത്' എന്ന ഹാഷ്ടടാഗില്‍ നടത്തുന്ന ക്യാമ്പയിനില്‍ സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ള വ്യക്തികള്‍ അണിചേരുന്നുണ്ട്.
ലോകഭിന്നശേഷി ദിനാചരണം വെറുമൊരു ആഘോഷമായി മാറ്റാതെ അതിലൂടെ സമൂഹത്തില്‍ ഒരുമാറ്റം വരുത്തുവാനാണ് നെസ്റ്റ് ഇന്റര്‍നാഷണല്‍ അക്കാഡമി ക്യാമ്പയിനുമായി മുന്നോട്ട് വന്നിരിക്കുന്നതെന്ന് അക്കാഡമി അസിസ്റ്റന്റ് അഡ്മിന്‍ മാനേജര്‍ രശ്മി ചന്ദ്രന്‍ പറഞ്ഞു.
1 Comments
Good
ReplyDelete