ചുറ്റിനും സ്‌നേഹിക്കാന്‍ ഒരുപാട് പേര് ഉണ്ടായിട്ടും ചിന്തകളുടെ തടവറയിലാണ് ഇന്ന് പലരും....അവളും...
ജീവിതത്തില്‍ തോറ്റുപോയവള്‍, അറിഞ്ഞകൊണ്ട് സ്വയം വിഡ്ഢിയായവള്‍, അങ്ങനെ സ്വയംകുറ്റപെടുത്തി ജീവിച്ചവള്‍... പലപ്പോഴും മരണം തന്റെ കണ്‍മുന്നില്‍ രക്ഷപെടലുകളായി തെളിഞ്ഞുവെങ്കിലും ഭയമെന്ന ഘടകം അവളെ പിന്തിരിപ്പിച്ചിട്ടുണ്ട്. മരണത്തില്‍ നിന്നും പിന്തിരിപ്പിക്കുന്ന ഭയം,ഒപ്പം ഇനിയും ജീവിച്ചു തൊല്‍കാനും വിഡ്ഢിയാവാനും വയ്യാ എന്ന ഭയം.
ജീവിതം ഇന്ന് ഒരു ചോദ്യചിന്മണ് അവള്‍ക്കു, എന്തിന് എന്ന അറിയാതെ ഒരു ഒഴുക്കിലെന്ന പോലെ അവള്‍ ഒഴുകി അകലുന്നു. അന്ന് ആദ്യമായി അവള്‍ ആ അധ്യായം അവസാനിപ്പിക്കുവാന്‍ തീരുമാനിച്ചു...
കണ്ണാടിയിലേക്ക് നോക്കി സ്വയം തോല്‍വി എന്ന വിളിച്ചു, ആഹ്മ് അവള്‍ ഒരു കണക്കില്‍ തോറ്റുപോയവളാണ് ....ഒരു നിമിഷം മതിയായിരുന്നു അവള്‍ക്ക് ജയിക്കുവാന്‍...അതെ...! മനസാല്‍ അവള്‍ ഉറപ്പിച്ചിരുന്നു എന്നാല്‍ അടുത്ത നിമിഷത്തില്‍ അവള്‍ സ്വയം പറഞ്ഞു. ഇല്ല .... 'പെട്ടന്ന് വെടിക്കെട്ടിന്റെ ശബ്ദം കേട്ട് അവള്‍ ചാടി എഴുനേറ്റു പരിഭ്രാന്തയില്‍ അവള്‍ ചുറ്റിനും നോക്കി...അടുത്തുള്ള അമ്പലത്തിലെ ഉല്‌സവ കൊടിയേറ്റ് ... 'ഹോ സ്വപ്നമായിരുന്നോ' എന്ന സ്വയം അവള്‍ പിറുപിറുത്തു. ഇനി ഒരുപക്ഷെ അത് ദൈവത്തിന്റെ കൈയൊപ്പ് ആവാം ആ സ്വപ്നം... കൂടെ ഉണ്ട് എന്ന ഒരു ഓര്‍മപ്പെടുത്തല്‍ കൂടെ ആണ് അത്...
© abhirami anil
1 Comments
👍
ReplyDelete