ദുഃഖത്തിന്റെ ഏതോ കരം പിടിച്ചു നടക്കുമ്പോഴാണ് അവന്‍ അവളെ പരിചയപ്പെട്ടത്.ഏതോ മുന്‍ജന്മ സുകൃതം എന്നവണ്ണം, ആദ്യം വെറും അക്ഷരാര്‍ത്ഥത്തിലൂടെ പരിചിതരായ അവര്‍ പിന്നീട് കാഴ്ചയ്ക്ക് വിധേയരായി. തികച്ചും ഒരു ഗവേഷണ വിദ്യാര്‍ത്ഥിയായ വീണയ്ക്ക് ഏക ആശ്വാസം വിനവുമായി സംസാരിക്കുമ്പോഴായിരുന്നു. അതിനായി അവനും.
കാത്തിരിപ്പിന്റെ നൊമ്പരം അവരില്‍ വിരഹത്തിന്റെ അഗ്‌നി ആളിക്കത്തിച്ചു. ആദ്യ പ്രണയം അതായത് പ്രണയത്തിന്റെ ആദ്യ നാളുകളില്‍ കുറച്ച് വിരഹം അനുഭവപ്പെട്ടാലും ആ പ്രണയം നശിക്കില്ല. അപ്പോള്‍ അതിന് ഗാഢത കൂടുകയേ ഉള്ളൂ എന്ന വാദഗതിക്കാരനാണ് വിനോദ് മേനോന്‍.
വിനു എന്നും ഏകനായിരുന്നു. അതുതന്നെയായിരിക്കണം അവരെ അടുപ്പിച്ചതും. യൂണിവേഴ്‌സിറ്റിയിലേക്ക് പോകുമ്പോള്‍ വീണ എന്നും വിനുവിനെ പാര്‍ക്കിന്റെ ഒരു ഒഴിഞ്ഞ കോണില്‍ ഇരിക്കുന്നതാണ് കണ്ടത്. പിന്നീട് പരസ്പരം ഏറെ അടുത്തു എങ്കിലും ബന്ധങ്ങള്‍ ബന്ധനങ്ങള്‍ ആയാല്‍ അവര്‍ തളരും.
നിശ്ചിത സമയത്തെ കണ്ടുമുട്ടല്‍ ആയിരുന്നു ആദ്യപരിചയം. പിന്നീട് നിമിഷങ്ങളെ കാറ്റില്‍ പറത്തുക എന്നവണ്ണം എല്ലാം പങ്കുവെച്ചു ഉയര്‍ന്ന മാനേജര്‍ മകളും രണ്ട് സഹോദരന്മാരുടെ സഹോദരിയും ആയ വീണ ഒരായിരം സ്വത്തിനും ഉടമ ലോകപ്രശസ്തനായ ഒരാളെ കൊണ്ട് മാത്രം അവളെ വിവാഹം കഴിപ്പിക്കുകയുള്ളൂ എന്ന ദുര്‍വാശിക്കാരിയായ അമ്മ .എപ്പോഴും വാക്കുകളില്‍ ഗൗരവം കലര്‍ന്ന അച്ഛന്റെ മുഖം. ഇതെല്ലാം വീണയില്‍ ഭയമായിരുന്നു. എങ്കിലും വിനു എത്ര നല്ലവന്‍ അവളുടെ സങ്കല്പത്തിലെ ഭര്‍ത്താവ് വിനു തന്നെയായിരുന്നു.
വീണേ, എന്താ ഇനി ചെയ്യുക? എന്ന വിനുവിന്റെ പതിഞ്ഞ സ്വരം വീണയെ വികാരാധീനയാക്കി.
ബോംബെയിലെ ലോ കോളേജില്‍ ഉദ്യോഗം കിട്ടിയതിനുശേഷം ആയിരുന്നു വിനുവിന്റെ അന്വേഷണം . അപ്പോഴും വീണ തികച്ചു നിര്‍ഭാഗ്യ തന്നെ. അവള്‍ വീട്ടുകാരെ ധിക്കരിക്കാന്‍ ധൈര്യപ്പെട്ടില്ല.
വിനുവിന്റെ നിഷ്‌കളങ്കമായ മുഖവും ദുഃഖം കണ്ണുകളും ,എന്തോ ഒഴിയുവാന്‍ വിതുമ്പുന്ന ചുണ്ടുകളും, ഒതുക്കിയാലും ഒതുങ്ങാതെ നെറ്റിയിലേക്ക് പാറി വീഴുന്ന മുടിയിഴകളെ മടിയൊതുക്കുന്ന അവന്റെ നീണ്ട വിരലുകള്‍ , പിന്നെ എത്രയോ മൃദുവായ വിളി ഇതെല്ലാം ചേര്‍ന്നാല്‍ എന്റെ വിനുമായി.
ഇന്ന് വിനുവിന് ജോലി കിട്ടിയിട്ട് ഒരു വര്‍ഷം തികയുന്നു. എങ്കിലും ഓര്‍മ്മകള്‍ എന്‍ മനസ്സിന്റെ തൊട്ടിലില്‍ കത്തിക്കളിക്കുന്നു. ആളുകളെ അകറ്റിയാലും ഓര്‍മ്മകള്‍ മരിക്കില്ല മൗനത്തിന്റെ ഭാഷയിലും എല്ലാം അവശേഷിക്കും. ഒരു പരിചയവും നിസ്സാരമല്ല. എല്ലാത്തിനും അതിന്റേതായ പ്രസക്തിയുണ്ട്.
ഇന്ന് രാത്രിയുടെ നിശബ്ദതയില്‍ വിനു വീണയെ ഓര്‍ത്ത് ആകാശത്തിലെ നക്ഷത്രങ്ങളെയും എണ്ണി പച്ചപ്പുല്‍മെത്തയില്‍ വെറുതെ കിടക്കുകയാവും ഇനിയും ഒരു പുനസമാഗമം ആഗ്രഹിക്കാം. പുതിയ പുതിയ പുലരി പോലെ വിനുവിന്റെയും വീണയുടെയും ആദ്യപരിചയം.
© beena binil, trissur
2 Comments
Nice.. Keep it up.
ReplyDeleteNice
ReplyDelete