അക്ഷരക്കൂട്ടം ► അപര്‍ണ. സി

aksharakkoottam-aparana-c


തിരുന്നൊരക്ഷരക്കൂട്ടങ്ങളെ ഞാനെന്‍
നിറയുന്നോരകതാരില്‍ സൂക്ഷിക്കയായ്
അറിവിന്റെ ജാലമായ് നീയെന്നെ പുണരുമ്പോള്‍
സുഖമറിയുന്നു, ഞാനെന്നുമതിലായ്
കവിയുന്ന സാഗരമെന്നപോല്‍
അകമേ കവിയുന്നു ലിപികളായ്,
സ്മൃതികള്‍ കാവ്യകഥകളുമെന്നിലെ പ്രണയവും
മന്ദമാരുതനായെന്നെ തഴുകിടും നിന്നില്‍ എന്‍
നിലയ്ക്കാത്ത പ്രണയം തുടിയ്ക്കയായ്
വെളിച്ചം പരത്തുന്നു നീ എന്നില്‍ അകമേ
ജ്വലിക്കുന്ന നാളമായ് ഞാനുമിന്നിവിടെ
പൊഴിയുന്ന മുത്തിനെ ആലിംഗനം 
ചെയ്‌തൊരാത്മ നിര്‍വൃതിയടയുന്നു എന്നില്‍
മൊട്ടിട്ട മുത്തുകള്‍ വിരിയുന്നു പിന്നെ
കായ്ക്കുന്നു പൂക്കുന്നു പരക്കുന്നു പാരില്‍
അക്ഷരമേ നിന്‍ ഗന്ധം നുകരാതെ പോയെങ്കില്‍
ജന്മങ്ങള്‍ പോലും വ്യര്‍ത്ഥമായ് തീര്‍ന്നേനെ...
© aparna c

Post a Comment

4 Comments