രക്തത്തിന് പൂക്കളുടെ ഗന്ധമാണ്
കണ്ണുകളില്‍ ഇലകളുടെ കുളിരും
വെരുകളോടിയ നേര്‍ത്ത വരകളും കാണാം
മുടിയിഴകളില്‍ ഒന്നൊന്നായി
പാറി പറന്നെത്തുന്ന ചിത്രശലഭങ്ങളെ കാണാം
കാര്‍മേഘങ്ങള്‍ തലയ്ക്കുമീതെ
പെയ്തിറങ്ങുമ്പോള്‍
കിളികള്‍മൂളുന്ന ആ ഈണം
നീ മറന്നു കാണുമോ...
അന്നു നീ പാകി നനച്ച വിത്തുകള്‍
മുളപൊട്ടി, നാമ്പുകള്‍ കിളിര്‍ത്ത്,
ഇലകള്‍ തളിര്‍ത്ത്, മൊട്ടുകളിട്ട്
പൂക്കള്‍ വിരിഞ്ഞൊരു പൂങ്കാവനമായത്
നീ അറിഞ്ഞു കാണുമോ..
ഇന്നിതാ, എന്റെ ഹൃദയപുഷ്പങ്ങള്‍
കോര്‍ത്തൊരു വരണമാല്യം
നിനയ്ക്കായ് ഞാനിവിടെ
സമര്‍പ്പിക്കുന്നു.
ഒരു കവിത മൂളി ഞാന്‍ നടന്നു നീങ്ങട്ടെ ...
'എന്നോടുള്ള എന്‍ പ്രണയത്തിനു
വിത്തുപാകിയ ഒരുവനെ..
ഇന്നാ പ്രണയ വസന്തത്തിലൂടെ
തനിച്ചു നടക്കവേ
നിന്നിലേക്കുള്ള ദൂരം വിദൂരം...
ആ പ്രണയ വരികള്‍ക്ക്
ജീവനേകിയ ഒരുവനെ...
ഇന്നാ വരികള്‍ കവിതയാകെ
ഈണം തേടി ഞാന്‍ തനിച്ചു നടക്കവേ
നിന്നിലേക്കുള്ള ദൂരം വിദൂരം...'
കാര്‍മേഘങ്ങള്‍ തലയ്ക്കുമീതെ
പെയ്തിറങ്ങുമ്പോള്‍
കിളികള്‍മൂളുന്ന ആ ഈണം
നീ മറന്നു കാണുമോ...
അന്നു നീ പാകി നനച്ച വിത്തുകള്‍
മുളപൊട്ടി, നാമ്പുകള്‍ കിളിര്‍ത്ത്,
ഇലകള്‍ തളിര്‍ത്ത്, മൊട്ടുകളിട്ട്
പൂക്കള്‍ വിരിഞ്ഞൊരു പൂങ്കാവനമായത്
നീ അറിഞ്ഞു കാണുമോ..
ഇന്നിതാ, എന്റെ ഹൃദയപുഷ്പങ്ങള്‍
കോര്‍ത്തൊരു വരണമാല്യം
നിനയ്ക്കായ് ഞാനിവിടെ
സമര്‍പ്പിക്കുന്നു.
ഒരു കവിത മൂളി ഞാന്‍ നടന്നു നീങ്ങട്ടെ ...
'എന്നോടുള്ള എന്‍ പ്രണയത്തിനു
വിത്തുപാകിയ ഒരുവനെ..
ഇന്നാ പ്രണയ വസന്തത്തിലൂടെ
തനിച്ചു നടക്കവേ
നിന്നിലേക്കുള്ള ദൂരം വിദൂരം...
ആ പ്രണയ വരികള്‍ക്ക്
ജീവനേകിയ ഒരുവനെ...
ഇന്നാ വരികള്‍ കവിതയാകെ
ഈണം തേടി ഞാന്‍ തനിച്ചു നടക്കവേ
നിന്നിലേക്കുള്ള ദൂരം വിദൂരം...'
© greeshma baby
1 Comments
Excellent
ReplyDelete