സി സി ടി വി ► ജസ്ന ഖാനൂന്‍ കോഴിക്കോട്

cctv-jasna-khanoon-kozhilode


ത്നങ്ങളും   
മുത്തും പവിഴവുമാ-
ശ്രീ കോവില്‍ 
നിറയുന്ന നേര-
മിമ ചിമ്മാതങ്ങനെ 
കാവലിരിപ്പതും 
സി സി ടി വി.

എങ്കിലും ഹാ,

അവളുടെ മാറും മാനവും 
മാന്തി പൊളിച്ചതും
കണ്ടില്ല 
കഷ്ണങ്ങളായി നുറുക്കി
വലിച്ചെറിഞ്ഞതും
കണ്ടില്ല
തേങ്ങി മോങ്ങി
കേസിന്‍  കെട്ടുകളൊക്കെയും
തേഞ്ഞു മാഞ്ഞങ്ങനെ തീര്‍ന്നുപോയി.

ചലിക്കുന്ന ദേവിയോടില്ലത്ര പ്രിയമെന്നു സി സി ടി വി !

കോടികള്‍ മതിക്കുന്ന 
സ്വര്ണക്കടത്തൊക്കെയും
കണ്ടതും സി സി ടി വി.

എങ്കിലുമിത്തിരി പങ്കൊന്നു
കിട്ടുമെന്നായപ്പോള്‍ 
കണ്ണൊന്നു പൊത്തി സി സി ടി വി. 

ബസ്റ്റോപ്പില്‍ നിന്നൊരു
പോക്കറ്റടി വീരനെ കണ്ടു  
ചായക്കടയിലെ കടിയൊന്നു
കട്ടപ്പോളവനെയും കണ്ടു 
കല്യാണപ്പുരയിലെ ആര്‍ത്തി
പണ്ടാരത്തെയും കണ്ടു
ഒപ്പിയങ്ങെടുത്തു കുടുക്കി 
കൂറുള്ള നായയിവന്‍ സി  സി ടി വി !
© jasna khanoon

Post a Comment

2 Comments