ആളിക്കത്തുന്നൊരു തീപന്തമായി...
ജ്വലിച്ചുയര്‍ന്നൊരു നാമധേയമാണഹല്ല്യ...
കര്‍മങ്ങളുടെ നേരിന്റെ നിറവിനായി
കാത്തിരുപ്പിന്റെ തപസിയായിരുന്നൂര്‍മ്മിള
പാതിവൃത്യത്തിന്‍ ശക്തിയാലൊരു
സാഗരത്തെ ചുട്ടടക്കി പതി തന്‍
സ്‌നേഹത്തിനു പാത്രമായവള്‍ കണ്ണകി
ജീവിതവും സത്വവും ചിട്ടപ്പെടുത്തി
പതിക്കൊപ്പം കാട്ടിലേക്കനുഗമിച്ച
സ്ത്രീ സങ്കല്പമാണ് സീത
ഗംഗാതീരത്തു സ്വപ്നങ്ങള്‍ ത്യജിച്ചവള്‍
മാതൃത്വത്തിന്‍ മഹത്വം തെളിയിച്ചവള്‍ കുന്തി
കര്‍ത്തവ്യബോധത്തിന്‍ ചാവേറു പാട്ടായ്
ചരിത്രത്താളില്‍ മിന്നുന്ന കരുണയുടെ
മൂര്‍ത്തി ഭാവമത്രെ... സ്ത്രീ.
© mini chemparathi
0 Comments