പോയിഞാന്‍ !
ഒരുപകല്‍ തനിയെ ഇരിക്കുവാനായ് !
ഒരുപാടു സ്വകാര്യങ്ങള്‍
ചൊല്ലുവാനായ് !
കണ്ടു ഞാനവളെ !
അന്നു കണ്ടതിനേക്കാളും നീ
വല്ലാതെമെലിഞ്ഞു പോയല്ലോ ?
തെളിനീരില്ലാത്ത
നിന്റെവദനം
ശോഭയറ്റുപോയിരിക്കുന്നു .
നിന്‍ മുണ്ടിന്റെ കോന്തലക്കെട്ടിലെ
മാലിന്യങ്ങളത്രയും താങ്ങിക്കൊണ്ട്
നീയെങ്ങോട്ടാണ് കാലിടറി
ഒഴുകുവാനാകാതെ മുടന്തുന്നത് ?
നിന്‍ ദുര്‍ഗന്ധത്തി
ലെന്റെ
മനംപുരട്ടുന്നുവല്ലൊ ?
ചേര്‍ന്നുനില്‍ക്കും നിന്നുടല്‍
എന്നിലടുത്തപ്പോള്‍
നിന്റെമിഴിനീര്‍ കണ്ടിട്ടെനിക്ക് നില്‍ക്കാനാവുന്നില്ല.
നിന്നെ പകുത്ത് തടകെട്ടി നിറുത്തി
മാറുകീറികയ്യേറുന്ന അജ്ഞാതരുടെ
അതിക്രമംകണ്ട്
'നോക്കിനില്‍ക്കാനും വയ്യെന്റെ പുഴപ്പെണ്ണെ ....
നീയെന്നോട് മിണ്ടാതെ പോയത്
നീയെങ്ങോട്ടാണ് കാലിടറി
ഒഴുകുവാനാകാതെ മുടന്തുന്നത് ?
നിന്‍ ദുര്‍ഗന്ധത്തി
ലെന്റെ
മനംപുരട്ടുന്നുവല്ലൊ ?
ചേര്‍ന്നുനില്‍ക്കും നിന്നുടല്‍
എന്നിലടുത്തപ്പോള്‍
നിന്റെമിഴിനീര്‍ കണ്ടിട്ടെനിക്ക് നില്‍ക്കാനാവുന്നില്ല.
നിന്നെ പകുത്ത് തടകെട്ടി നിറുത്തി
മാറുകീറികയ്യേറുന്ന അജ്ഞാതരുടെ
അതിക്രമംകണ്ട്
'നോക്കിനില്‍ക്കാനും വയ്യെന്റെ പുഴപ്പെണ്ണെ ....
നീയെന്നോട് മിണ്ടാതെ പോയത്
ചളിതേച്ച ചാവുപായ വിരിച്ചിടാനായിരുന്നോ ?
'ഇനി ഞാനീവഴി വന്നാലായി '
'പോയ് വരട്ടെ '
സ്വകാര്യംപങ്കിട്ട പുഴപ്പെണ്ണ യാത്രാമൊഴി.
'ഇനി ഞാനീവഴി വന്നാലായി '
'പോയ് വരട്ടെ '
സ്വകാര്യംപങ്കിട്ട പുഴപ്പെണ്ണ യാത്രാമൊഴി.
© misriya muhammed


0 Comments