വരദാനം ► നസീര്‍ സീതാര്‍ ചാരുംമൂട്

varadhanam-nazeer-seethar-charummoodu


ഖക്ഷതങ്ങളാലേറ്റ നോവിലും
പ്രണയം കത്തിപ്പടരവെ
അല്‍പ്പനേരമെങ്കിലും
വേര്‍പ്പെടുവാനാകാതെ
ഗാഢമായ് വാരിപ്പുണര്‍ന്ന-
റിയാതുറങ്ങിയപ്പോഴും
അതിനിത്രെയും ഗാഢ
നിദ്രയിലാഴ്ത്തുവാന്‍
ആകുമെന്നതുമതു
പുതിയൊരറിവാകുന്നതും
ഉണര്‍ന്നെണീറ്റിട്ടും
ഇങ്ങനെയൊരനുഭൂതി
പ്രകൃതി കനിഞ്ഞു നല്‍കിയ 
വരദാനമാണെന്നുള്ളതു
മൊക്കെയറിഞ്ഞുള്ളവും
നിറഞ്ഞൊഴുകിടുന്നു
സംതൃപ്തമായങ്ങനെ.

കാലമടക്കി വെച്ചിരുന്ന
വികാരങ്ങളെ ഒരു
കടല്‍പോല്‍ ഒഴുക്കിക്കളയവെ
അതിനിത്രമാത്രം
രസാനുഭൂതി പകര്‍ന്നു
നല്‍കീടുവാന്‍
ശിശിരത്തിനുമെന്തൊരു-
ത്സാഹമായിരുന്നരിച്ചിറങ്ങുവാന്‍.
അധരമധുരം നുണഞ്ഞുണര്‍ന്ന
വികാരങ്ങളെ അമര്‍ത്തുവാനെത്ര
 തന്ത്രപ്പാടുകള്‍ ഒന്നായ് മെനഞ്ഞിട്ടും
പ്രണയക്കൊതിയിലാണ്ടു തളര്‍ന്ന
ദേഹങ്ങള്‍ മരിച്ചുറങ്ങവെ
പിന്നെയും പിന്നെയും പുതിയൊരാവേശ
ക്കുതിപ്പോടെ ജീവിതം 
ജീവിക്കുവാനുള്ളോരൂര്‍ജ്ജം
പകരുന്നതായി തോന്നിടുന്നു
മിഴിയിലെ തിളക്കവും
ചെറു പുഞ്ചിരികളും
അടുത്തിടും ചുടുനിശ്വാസക്കാറ്റിന്‍
സുഗന്ധവും കൊതിയോടെ
ജീവിക്കുവാന്‍ പ്രണയ
താളത്തിലങ്ങനെ.
© nazeer zeedhar charummoodu


Post a Comment

1 Comments

  1. നന്നായിട്ടുണ്ട് 👍

    ReplyDelete