ഇടറി വീണവര്‍ക്കായ് വഴി വിളക്കേന്തി,
അഭയമരുളുന്ന കൃഷ്ണശിലയായി മാറുന്നു.
അമ്പലമണികളെ പ്രത്യാശയാല്‍ മുഴക്കിയ,
തുലാവര്‍ഷപ്പച്ചയുടെ കാവലാളാകുന്നു.
നിലാമഴയും നീല വര്‍ണ്ണവും നെഞ്ചോടമര്‍ത്തി,
നിശക്കും നോവിനും നിറവിനും നന്ദിയോതി,
വീണ്ടും കുയില്‍നാദമായ് പ്രകൃതിയെ പ്രണയിക്കാന്‍,
വരുമെന്ന വാക്കില്‍ തളിര്‍ത്ത മാനവഹൃദയങ്ങള്‍,
ആഞ്ഞു കത്തുമഗ്‌നിയെ കെടുത്തിയ കാലമേ..,
നിനക്കായ് ഒരുപിടി സ്‌നേഹപുഷ്പങ്ങളും
ഇത്തിരിയോളം മേഘവര്‍ണ്ണവും മാത്രമര്‍പ്പിക്കട്ടെ....!
© സിജി. എം. കെ
0 Comments