സ്വപ്നങ്ങളെ തേടി,
ചെന്നു ഞാന്‍ വീണ്ടുമെന്‍ വിദ്യാലയത്തില്‍.
ഹൃത്തിലൊളിപ്പിച്ച നൊമ്പരത്തിന്‍,
കളരിയായുള്ളൊരാ ദേവാലയത്തില്‍.
വിരിഞ്ഞടര്‍ന്നിരുന്ന-
പ്പോഴുമാ പഴയ
വാക ചുകചുകന്നോരാ പരവതാനി
വരിക മകളെ വരികയോമനെ
കൊതിയായി കാണുവാനെന്നാ-
നയിക്കുന്നപോല്‍
ചിതലടിച്ചൊരാ വാതയനങ്ങളും
തുരുമ്പടിച്ചൊരാ ജാലകക്കമ്പിയും
അടര്‍ന്നിരുന്നൊരാ മേല്‍ക്കൂരയാകെയും
വിതുമ്പി മെല്ലെ വരാഞ്ഞതെന്തേ
നീ ഇത്ര നാളും
തുറിച്ചു നോക്കിയോരണിയറ ചോദ്യമായ്
മറന്നുവോ നീയെന്‍ വക്ഷസ്സിലാടിയോരാട്ടവും പാട്ടും
വര്‍ണപ്പകിട്ടുള്ള പൂമ്പാറ്റയായി പറന്നിരുന്നന്നു
നീയീ അങ്കണത്തില്‍
എങ്കിലും വന്നുവല്ലോയീ വൃദ്ധരെ കാണുവാന്‍
അധികമായുസ്സില്ലിനി ഞങ്ങള്‍ക്കു കുഞ്ഞേ
ഏതുകോണിലാകിലും നീ നന്നായ് വരൂ....
യാത്ര പറഞ്ഞന്നിറങ്ങിയ നേരം
ഇളകിയാടിയാ തണല്‍ മരച്ചില്ലകള്‍
മംഗളാശംസയേകുവാനായോ
ഒരു ചെറുമഴ ചാറിയെന്‍ കണ്ണിലും മണ്ണിലും
ഒരു ഗദ്ഗദം തേങ്ങി തങ്ങിയെന്‍ കണ്ഠത്തിലും...
© deepa govind
4 Comments
Madhura nombaram ente kandathilum.. ✍️✍️👌👌👌👌
ReplyDelete❤❤❤❤❤
ReplyDeleteവർണപകിട്ടുള്ള സ്വപ്നങ്ങളൊക്കെയും
ReplyDeleteപൂമ്പാറ്റയായ് പറന്നെത്തട്ടെ!...
ഗൃഹാതുരസ്മൃതികൾ 🙏🙏
ReplyDelete